കെ എം അക് ബര്‍
ചാവക്കാട്:
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തി രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന്
ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ട യുവാവി ചാവക്കാട് പോലിസ് അറസ്റ്റ്
ചെയ്തു. അകലാട് കാദരിയ ബീച്ചില്‍ ഖലീഫ കോളിക്കടുത്ത് കറുത്താറന്‍ വീട്ടില്‍ അലി
(38) യെയാണ് ചാവക്കാട് സി.ഐ കെ ജി സുരേഷ്, എസ്.ഐ എം കെ ഷാജി, സുരേന്ദ്രന്‍, ചന്ദ്രന്‍,
സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവുമായി
വേര്‍പ്പെട്ട് അകലാട് ഖലീഫ കോളിയില്‍ താമസിക്കുന്ന 30 കാരിയായ യുവതിയില്‍ നിന്നാണ്
ഇയാള്‍ പണം തട്ടാന്‍ ശ്രമം ടത്തിയത്. ഇതോടെ യുവതി സി.ഐക്ക് നല്‍കി. തുടര്‍ന്ന്
പോലിസ് പറഞ്ഞതതുസരിച്ച് ഗുരുവായൂരില്‍ എത്തിയാല്‍ പണം തരാമെന്ന് അലിയെ യുവതി
അറിയിക്കുകയും ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെത്തിയ ഇയാളെ പോലിസ് അറസ്റ്റ്
ചെയ്യുകയുമായിരുന്നു.
ഒമാനിലെ സലാലയില്‍
ജോലി ചെയ്തു വരികയായിരുന്ന അലി ഒരു മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. ഇയാള്‍ക്ക്
രണ്ടു ഭാര്യമാരിലായി അഞ്ചു മക്കളുണ്ട്. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലിസ്
കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അലിയുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ്
യുവതിയുമായുള്ള ബന്ധം ഭര്‍ത്താവ് ഉപേക്ഷിച്ചത്. ഒരു വര്‍ഷമായി അലി തന്നെ
പീഡിപ്പിക്കുന്നതായി യുവതി പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ
റിമാന്റ് ചെയ്തു.
അലി തന്നെ പീഡിപ്പിക്കുന്നതായി യുവതി പരാതിയില്‍ പറയുന്നു(ഒരുവര്‍ഷമായിട്ടു പീഡിപ്പിക്കുന്നു) അലിയുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് യുവതിയുമായുള്ള ബന്ധം ഭര്‍ത്താവ് ഉപേക്ഷിച്ചത്,മുന്‍പ് തന്നെ പരാതി പെടുകയനന്ഗില്‍ ഈ ഗതി വരുമായിരുന്നോ
മറുപടിഇല്ലാതാക്കൂ