പേജുകള്‍‌

2013, മേയ് 4, ശനിയാഴ്‌ച

പാവറട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അയോഗ്യരാക്കി

പാവറട്ടി: പാവറട്ടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷാബിന ഉമ്മര്‍ സലീമിനെയും വൈസ് പ്രസിഡന്റ് ജാഫ്‌ന ബഷീറിനെയും കോണ്‍ഗ്രസ്സില്‍നിന്ന് കൂറുമാറിയതിനെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യരാക്കി. 


മുസ്‌ലിം ലീഗ് നേതാവും വൈസ് പ്രസിഡന്റുമായിരുന്ന വി.കെ. അബ്ദുള്‍ഫത്താഹിനെ കോണ്‍ഗ്രസ്സിന്റെ വിപ്പ് ലംഘിച്ച് അവിശ്വാസത്തിലൂടെ പുറത്താക്കിയതിനാണ് ഇരുവരേയും അയോഗ്യരാക്കിയത്. തുടര്‍ന്ന് നടന്ന വൈസ് പ്രസിഡന്റ് - പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചാണ് സി.പി.എം. - ബി.ജെ.പി. മെമ്പര്‍മാരുടെ പിന്തുണയോടുകൂടി ഇരുവരും വിജയിച്ചത്. കൂറുമാറ്റം നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് വി.കെ. അബ്ദുള്‍ ഫത്താഹും വിമല സേതുമാധവനും അഭിഭാഷകരായ ഹാഷിം ബാബു, എസ്. സജിത എന്നിവര്‍ മുഖേന നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ഇരുവരേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മത്സരങ്ങളില്‍നിന്ന് ആറ് വര്‍ഷത്തേയ്ക്ക് വിലക്കിയിട്ടുണ്ട്. ഈ മാസം ഒന്‍പതിനാണ് പ്രസിഡന്റ് - വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.