പേജുകള്‍‌

2013, മേയ് 6, തിങ്കളാഴ്‌ച

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ കൈയ്യേറ്റ ഭൂമി എസ്.ഡി.പി.ഐ ഭൂരഹിതര്‍ക്ക് പിടിച്ചെടുത്ത് ല്‍കും: മുവ്വാറ്റുപുഴ അശറഫ് മൌലവി

കെ എം അക് ബര്‍ 
ചാവക്കാട്: മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്ത് കൈയ്യേറിയ ഭൂമി ഭൂരഹിതര്‍ക്ക് പിടിച്ചെടുത്ത് ല്‍കാന്‍ എസ്.ഡി.പി.ഐ തയ്യാറാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവ്വാറ്റുപുഴ അശറഫ് മൌലവി പറഞ്ഞു. എസ്.ഡി.പി.ഐ രണ്ടാം ഭൂസമര സന്ദേശ ജാഥയുടെ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പര്യടന സമാപന സമ്മേളനം ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


എസ്.ഡി.പി.ഐ ഭൂസമരത്തെ ചില രാഷ്ട്രീയ കക്ഷികള്‍ ഭയപ്പെടുകയാണ്. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ പിന്നാക്ക ദലിത് കര്‍ഷക വിഭാഗങ്ങളെ വഞ്ചിച്ചുവെന്നും രാജ്യം ഭരിക്കുന്ന ബ്രാഹ്മണിസമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ ബ്രോഡ്വെ അധ്യക്ഷത വഹിച്ചു. നഫാസ് കോഞ്ചടത്ത്, സിദ്ദീഖുല്‍ അക്ബര്‍, ശശി പഞ്ചവടി എന്നിവര്‍ സംസാരിച്ചു. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയില്‍ നിന്നും ആരംഭിച്ച ജാഥ ചേറ്റുവ, മൂന്നാംകല്ല്, അഞ്ചങ്ങാടി, എടക്കഴിയൂര്‍, പഞ്ചവടി, അണ്ടത്തോട്, ആല്‍ത്തറ, വടക്കേകാട്, മമ്മിയൂര്‍, ഗുരുവായൂര്‍, മുതുവുട്ടൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് ചാവക്കാട്ടെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.