ചാവക്കാട്:
തിരുവത്രയില്‍ യുവാവിനെ വധിക്കാന്‍ ലക്ഷ്യമിട്ടു മാരകായുധങ്ങളുമായി കാറില്‍
പോയിരുന്ന അഞ്ചംഗസംഘത്തില്‍ പൊലീസിനു നേരെ വാള്‍ വീശി രക്ഷപ്പെട്ട രണ്ടു പേരില്‍
ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുംപടി ചെട്ടിക്കപറമ്പ് പാലത്തിങ്കല്‍
മുത്തലീഫിനെയാണ് (മുത്തു-24) സി ഐ കെ.ജി. സുരേഷ്, എസ് ഐ എം.കെ. ഷാജി, സീനിയര്‍
സിവില്‍ പൊലീസ് ഒാഫിസര്‍ പി.ടി. ജോസഫ്, അറുമുഖന്‍, സി പി ഒമാരായ സന്ദീപ്, നിസാമുദീന്‍,
ശബരീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പൊലീസിനു നേരെ വാള്‍ വീശി രക്ഷപ്പെട്ട ചിങ്ങനാത്ത് പാലത്തിനടുത്ത് അമ്പലത്ത്
വീട്ടില്‍ ഷഫീറിനെ പിടികിട്ടാനുണ്ട്. ഒരുമനയൂര്‍ നോര്‍ത്ത് വലിയകത്ത് ഫൈസല്‍ (26),
തിരുവത്ര കോട്ടപ്പുറം കൊല്ലാമ്പി ജഷീര്‍ (25), പുന്ന പുതുവീട്ടില്‍ രാമനത്ത് വാസില്‍
(19) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്നു
മാരകായുധങ്ങളും പിടിച്ചെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.