കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി സബ്ജിപ്പടിയില്‍ ഓലമേഞ്ഞ
വീട് പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. കുളങ്ങരകത്ത് റുക്കിയയുടെ
വീടാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന അഞ്ച്
അലമാരകള്‍, നാല് കട്ടിലുകള്‍, ടി.വി, ഫ്രിഡ്ജ്, വാഷിംങ് മെഷീന്‍, റേഷന്‍കാര്‍ഡ്,
തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ പൂര്‍ണമായും കത്തി നശിച്ചു.