കെ എം അക്ബര്‍
ചാവക്കാട്: മനുഷ്യ നന്‍മയുടെ പക്ഷത്ത് ചേര്‍ന്ന് കാരുണ്യത്തിന് വേണ്ടി കര്‍മനിരതരാകുന്ന സമൂഹമാണ് നാടിനു വേണ്ടതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരുവത്ര വാദീനൂര്‍ ഇസ്ലാമിക്ക് അക്കാദമിയുടെ കീഴിലുള്ള ഗില്‍ഡ് സ്പെഷ്യല്‍ സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. എം കെ എ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, അബ്ദുസമദ് പൂക്കോട്ടൂര്‍, ത്രീസ്റ്റാര്‍ കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ് എം കെ തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എ കെ സതിരതനം, ഹംസ ഉസ്താദ് റംലി, ഡോ.കുഞ്ഞാമുട്ടി, പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, ഇ പി മൂസ ഹാജി, എം വി കുഞ്ഞിമുഹമ്മദ് ഹാജി തടാകം, സി എച്ച് റഷീദ്, ആര്‍ പി ബഷീര്‍, കെ വി ഷാനവാസ്, എം ആര്‍ രാധാകൃഷ്ണന്‍, ഇന്ദിരാ രാമു, തേര്‍ളി നാരാണന്‍, നാസര്‍ ഫൈസി തിരുവത്ര, സി എ മുഹമ്മദ് റഷീദ് സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.