പാവറട്ടി: സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോര്‍ ഹെഡ് ഓഫിസ് കെട്ടിടത്തില്‍ മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാസന്‍ മുഖ്യാതിഥിയായി. സംഘം പ്രസിഡന്റ് ജോബി ഡേവിഡ്, അധ്യക്ഷത വഹിച്ചു.
സഹകാരികളുടെ മക്കള്‍ക്കുള്ള അവാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി വിതരണം ചെയ്തു. 20 നിര്‍ധന രോഗികള്‍ക്ക് ഡയാലിസിസിനുള്ള ധനസഹായം ജോയിന്റ് റജിസ്ട്രാര്‍ കെ.എസ്. പത്മകുമാരി വിതരണം ചെയ്തു. എ.സി. ജോര്‍ജ്, എ.എല്‍.ആന്റണി, എന്‍.ജെ. ലീയോ, എ.സി. വര്‍ഗീസ്, സി.കെ. ജോസ്, വി.ടി. കമാലുദ്ദീന്‍, എം.കെ. അനില്‍കുമാര്‍, എന്‍.ജെ. ജയിംസ്, എ.ഇ. അരവിന്ദാക്ഷന്‍, മെന്‍സി സണ്ണി, ചാവക്കാട് അസിസ്റ്റന്റ് റജിസ്ട്രാര്‍ എം.വി. രാജന്‍, സെക്രട്ടറി കെ.ജി. പ്രദീപ്കുമാര്‍, സ്റ്റാഫ് പ്രതിനിധി ബി.എല്‍. റോസമ്മ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.