പേജുകള്‍‌

2011, ജനുവരി 8, ശനിയാഴ്‌ച

ആര്‍ എസ് സി ഖത്തര്‍ ദോഹ സോണിന് പുതിയ നേതൃത്വം


ദോഹ: വഴി മാറി ചിന്തിക്കുന്ന യുവ ചേതനകളെ പൈതൃകത്തിന്റേയും നാഗരികതയുടേയും ഉള്‍ക്കരുത്തില്‍ നേര്‍ വിചാരത്തിലേക്ക് ചിന്തിപ്പിക്കുവാനും വഴി നടത്താനും വിദേശ നാടുകളില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) എന്ന ധര്‍മ്മ ധ്വജ വാഹക സംഘം വളരെ ശക്തവും സ്തുത്യര്‍ഹവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി ജന മനസ്സുകളില്‍ ഇടം നേടി പാരമ്പര്യത്തിന്റെ കരുത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും, ധര്‍മ്മ പക്ഷത്ത് സംഘം ചേരുക എന്ന കാലിക പ്രസക്തമായ പ്രമേയവുമായി സംഘടന നടത്തുന്ന കാമ്പയിന്റ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തോടെ ആര്‍ എസ് സി ദോഹ സോണ്‍ ഘടകത്തിന്ന് പുതിയ നേതൃത്വം നിലവില്‍ വന്നു. കാലൂഷ്യം ഇരുള്‍ വിരിച്ച നാളെയുടെ ഇട വഴികളില്‍ കാലിടറാതെ രണ്ട് വര്‍ഷക്കാലം സംഘടനയെ നയിക്കാന്‍ പുതിയ നേതൃത്വം നിലവില്‍ വന്നു. മൂസ മിസ്ബാഹി പൊന്‍മള ചെയര്‍മാനായും വൈസ് ചെയര്‍മാന്‍മാരായി മുനീര്‍ മാട്ടൂല്‍, മുഹമ്മദ് മുസ്ലിയാര്‍ തിരുവള്ളൂര്‍ ജനറല്‍ കണ്‍വീനറായി ബഷീര്‍ വടക്കൂട്ട് ജോയിന്റ് കണ്‍വീനര്‍മാരായി ശഫീര്‍ പൊടിയാടി, ഹബീബുറഹ്മാന്‍ മാട്ടൂല്‍ ട്രഷററായി സൂപ്പി വാണിമേല്‍ എന്നിവരേയും തെരഞ്ഞെടുത്തു. ഐ സി എഫ് ദോഹ സെന്‍ട്രല്‍ സെക്രട്ടറി ഐ. പി ഹമീദ് യോഗം ഉത്ഘാടനം ചെയ്തു. ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ ഇലക്ഷന്‍ ചീഫ് സത്താര്‍ ആലുവ പ്രഭാഷണം നടത്തി. ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ പ്രതിനിധി നൌഷാദ് അതിരുമട തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ആത്മീയ കുടുംബം എന്ന വിഷയത്തില്‍ മജീദ് ബുഖാരി ക്ളാസ്സെടുത്തു. ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ പ്രതിനിധി ശരീഫ് കാരശ്ശേരി, മുഹ്യദ്ധീന്‍ സഖാഫി പൊന്‍മള, സിദ്ധീഖ് കരിങ്കപ്പാറ, അബ്ദുല്‍ ജലീല്‍ ഇര്‍ഫാനി സംബന്ധിച്ചു. മൂസ മിസ്ബാഹി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജവാദ് സഖാഫി സ്വാഗതവും ബഷീര്‍ വടക്കൂട്ട് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.