പേജുകള്‍‌

2011, ജനുവരി 6, വ്യാഴാഴ്‌ച

അനധികൃത ഡിഷ് ടി.വി സാറ്റലൈറ്റ് റിസീവറുകള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ക്കുമെതിരെ അധികൃതര്‍ നടപടി ശക്തമാക്കി

അബൂദബി: രാജ്യത്ത് അനധികൃത ഡിഷ് ടി.വി സാറ്റലൈറ്റ് റിസീവറുകള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ക്കുമെതിരെ അധികൃതര്‍ നടപടി ശക്തമാക്കി.
ഇത്തരം അനധികൃത ഡിഷ് ടി.വി കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴ ചുമത്തും. അടുത്തമാസം ലോകകപ്പ് ക്രിക്കറ്റ് തുടങ്ങുന്നതിനാല്‍ ഇത്തരം അനധികൃത കണക്ഷനുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇത്തരം ഡിഷ് ടി.വി സാറ്റലൈറ്റ് റിസീവറുകള്‍ കണ്ടെത്തുന്നതിന് പൊലീസും മറ്റ് അധികൃതരും റസിഡന്‍ഷ്യല്‍ ഏരിയകളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്തി വരികയാണ്. അനധികൃത കണക്ഷന്‍ മാറ്റുന്നതിന് ഒരാഴ്ചത്തെ സമയം നല്‍കും. അതിനുള്ളില്‍ മാറ്റിയില്ലെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനം. അനധികൃത ഉപയോഗം ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അറബ് ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ വക്താക്കള്‍ പറഞ്ഞു. ഇത്തരം കണക്ഷനുകളുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ കമ്പനിക്ക് സ്വകാര്യ അന്വേഷകരുമുണ്ട്.
ഡിഷ് ടി.വി, ടാറ്റ സ്‌കൈ, സണ്‍ ഡയറക്ട് എന്നിവയുടെ അനധികൃത സെറ്റ് ടോപ് ബോക്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഡയറക്ട് ടു ഹോം സേവനങ്ങളിലെ 200ഓളം ചാനലുകള്‍ രാജ്യത്ത് വീക്ഷിക്കുന്നുണ്ട്.
ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളുടേതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവ ലഭ്യമാക്കുന്നത്. അനധികൃത സ്ഥാപനങ്ങള്‍ക്ക് അറബ് ഡിജിറ്റല്‍ ഡിസ്ട്രബ്യൂഷന്റെ നിയമ വിഭാഗം നിയമ മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.