പേജുകള്‍‌

2011, ജനുവരി 18, ചൊവ്വാഴ്ച

തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ ഓഫീസുകളുമായി എപ്രില്‍ലോടെ ബന്ധിപ്പിക്കും

നൂര്‍ മുഹമദ് ഒരുമനയൂര്‍ 
അബുദാബി: തിരിച്ചറിയല്‍ കാര്‍ഡ് വിസയുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പൂര്‍ണ്ണമായും നടപ്പാകുന്നതോടെ രണ്ടിന്‍റെയും തുക തൊഴില്‍ ഉടമ നല്‍കേണ്ടി വരുമെന്ന് എമിറെറ്റ്സ് ഐഡികാര്‍ഡ് അതോറിറ്റി അറിയിച്ചു.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ വിശദമായ വിവരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്കു മു‍ബ് ആരംഭിച്ച പദ്ധതി പ്രകാരം എല്ലാവരും കാര്‍ഡ് സ്വന്തമാക്കാത്ത സാഹചര്യത്തിലാണ് വിസ പുതുക്കല്‍ അപേക്ഷകളുടെ കൂടെ നല്‍കണമെന്ന പ്രക്യാപനമുണ്ടായത്. പുതുതായി വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതോടപ്പം  തിരിച്ചറിയല്‍ കര്ടിനും അപേക്ഷ നല്‍കേണ്ടിവരും. ഇതിനുള്ള മുഴുവന്‍ ചെലവും കബനിയുടമ വഹിക്കേണ്ടി വരും. എന്ന് അതോറിറ്റി ഡയരക്ടെര്‍ ജനറല്‍ അലി അല്‍ ഖൂരി അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് ഗവര്‍മെന്റ് സേവനങ്ങളുമായി വരുന്ന ഏപ്രിലോടെ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ആഭ്യന്തര, വിദ്യാഭ്യാസ, തൊഴില്‍,ആരോഗ്യ, നീതി ന്യായ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായിട്ടാണ് പ്രധാനമായും ബന്ധിപ്പിക്കുന്നത്. യു.എ.ഇ യിലെ സ്വദേശി, വിദേശി വിത്യാസമില്ലാതെ എല്ലാവരുടെയും അടിസ്ഥാന രേഖയായി തിരിച്ചറിയല്‍ കാര്‍ഡ് മാറ്റുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
ലേബര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, തുടങ്ങിയവയുടെ ഉപയോഗം തിരിച്ചറിയല്‍ കാര്‍ഡിലൂടെ നടത്താവുന്നതും പരിഗണനയിലാണ്, ഇതിന്‍റെ ആദ്യ പടിയായി ഏകീകൃത ഫോം അടുത്ത മാര്‍ച്ചോടെ ഉമ്മു അല്‍ ഖുവൈന്‍  എമിറെറ്റില്‍ നിലവില്‍ വരും. മറ്റിടങ്ങളില്‍ ഘട്ടം ഘട്ടം ആയി ഏര്‍പ്പെടുത്താനാണ് നീക്കം. രാജ്യത്ത് അടുത്ത വര്‍ഷത്തോടെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാക്കുന്ന അന്തിമ ഘട്ടത്തിലാണ്. ഇത് നടപ്പായാല്‍ ലേബര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തു കളയാന്‍ ആലോചനയിലാണ് അധികാരികള്.
കഴിഞ്ഞ 16 മാസത്തിനിടയില്‍ രാജ്യത്ത് തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയവര്‍ 18 ലക്ഷത്തിനു അടുത്താണ് എന്നാണ് കണക്കുകള്.‍ 2005 മുതല്‍ 2009 വരെ യുള്ള കാല ഘട്ടത്തില്‍ ഇത് 13 ലക്ഷം മാത്രമായിരുന്നു. 2010 ഡിസംബറില്‍ മാത്രം കാര്‍ഡിന് അപേക്ഷിച്ചവര്‍ 197,000 പേരാണ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചത്, എന്നാല്‍ കാര്‍ഡ് നല്‍കിയത് 260,000 കാര്‍ഡുകളും, പ്രതി ദിനം 20,000  കാര്‍ഡ് കള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാനാണ്‌ നിലവില്‍ സംവിധാനമുള്ളത്. പുതിയ സംവിധാനം വരുന്നതോടെ ഒരാളുടെ അപേക്ഷ 5 മിനിറ്റ് എന്നത്  ഏഴു സെക്കണ്ട് ആയി മാറും, അബുദാബിയില്‍ പുതുതായി അല്‍ വാഹദ മാളില്‍ ഒരു ഓഫീസ് കൂടി ഇതിനു വേണ്ടി അധികൃതര്‍ തുറന്നിട്ടുണ്ട്. ദുബൈ അല്‍ ബര്‍ഷയില്‍ ഇപ്പോഴുള്ള ആറു ലൈനില്‍ നിന്നും ഇരുപത്തി അഞ്ചു ലൈനായി അടുത്ത മാസം  മുതല്‍ പ്രവര്‍ത്തനം  തുടങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.