പേജുകള്‍‌

2013, ജനുവരി 7, തിങ്കളാഴ്‌ച

വിവാഹമോചനത്തിന് ശേഷം നഷ്ടപരിഹാരവും സ്വര്‍ണാഭരണങ്ങളും നല്‍കിയില്ല; യുവാവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ

കെ എം അക് ബര്‍
ചാവക്കാട്: വിവാഹമോചനത്തിന് ശേഷം യുവതിക്ക് നഷ്ടപരിഹാരവും യുവതിയുടെ സ്വര്‍ണാഭരണങ്ങളും നല്‍കാതിരുന്നയാള്‍ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ. ഒരുമനയൂര്‍ മുത്തമ്മാവ് നാലകത്ത് ഹംസക്കുട്ടിയെയാണ് ചാവക്കാട് ഫസ്റ്റ് ക്ളാസ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു കൊണ്ട് ഉത്തരവായത്.


മണത്തല രായംമരക്കാര്‍ വീട്ടില്‍ അബ്ദുള്‍ഖാദറിന്റെ മകള്‍ ഷമീം നല്‍ കിയ പരാതിയിലാണ് ഉത്തരവ്. 1997 മെയ് 27നാണ് ഹംസക്കുട്ടിയും ഷമീമും വിവാഹിതരായത്. വിവാഹ സമയത്ത് 50 പവന്‍ സ്വര്‍ണാഭരണങ്ങളും 50,000 രൂപയും നല്‍കിയിരുന്നു. 2003ല്‍ ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങളും പണവും ഹംസക്കുട്ടി തിരിച്ചു നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഷമീം കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വ. വേലായുധന്‍ ഹാജറായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.