പേജുകള്‍‌

2012, ഡിസംബർ 9, ഞായറാഴ്‌ച

മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷം ബുധനാഴ്ച


കെ എം അക് ബര്‍
ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷം ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാഗയക്ഷി ക്ഷേത്ര പരിസരത്ത് വെച്ച് അയ്യപ്പ സേവാസംഘം മണി, സതീഷ് ആന്റ് പാര്‍ട്ടി മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമത്തോടു കൂടി ചടങ്ങുകള്‍ ആരംഭിക്കും.


രാവിലെ എട്ടിന് എഴുന്നള്ളിച്ചു വെക്കല്‍ , വൈകീട്ട് നാലിന് അമ്പലം കൈയ്യേല്‍ ക്കല്‍ എന്നിവ നടക്കും തുടര്‍ന്ന് ദീപാരാധന, പാലക്കൊമ്പ് എഴുന്നള്ളിപ്പ്, കെട്ടുനിറ, പന്തലില്‍ പാട്ട്, തിരി ഉഴിച്ചില്‍ , പാല്‍ കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, ഗുരുതിതര്‍പ്പണം എന്നിവയുമുണ്ടാകും. രാവിലെയും ഉച്ചക്കും രാത്രിയും അന്നദാനവും ഉണ്ടാവും. വാര്‍ത്താ സമ്മേളനത്തില്‍ എ കെ രത്നസാമി, കെ വി ശ്രീനിവാസന്‍, കാട്ടിലകത്ത് സഹദേവന്‍, ആച്ചി ബാലകൃഷ്ണന്‍, പി പി പ്രദീപ്, എ കെ അര്‍ജുനന്‍, കെ വി പ്രകാശന്‍, അനുമോന്‍ മോത്തി പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.