പേജുകള്‍‌

2012, ഡിസംബർ 3, തിങ്കളാഴ്‌ച

ഒരുമനയൂര്‍ തൈക്കടവ് ജുമാഅത്ത് കമ്മറ്റി വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായവരുടെ പേര് വെട്ടിമാറ്റിയതായി പരാതി

കെ എം അക് ബര്‍
ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് ജുമാഅത്ത് കമ്മറ്റി ഭരണ സമിതി തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായ 78 വോട്ടര്‍മാരുടെ പേര് വെട്ടിമാറ്റിയതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് മഹലല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പ്രകടനവും പൊതു യോഗവും നടത്തി.


മഹല്‍ കമ്മറ്റി തെരഞ്ഞെടുപ്പില്‍ 18 വയസ്സ് പൂര്‍ത്തിയായ വരി സംഖ്യ അടച്ച മുഴുവന്‍ പുരുഷന്‍മാര്‍ക്കും വോട്ട് ചെയ്യാമെന്നായിരുന്നു ഭാരവാഹികള്‍ അറിയിച്ചിരുന്നതെന്നും എന്നാല്‍  കമ്മറ്റിക്കാര്‍ അര്‍ഹരായ 78 പേരുടെ പേര് വെട്ടി മാറ്റിയെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആരോപിച്ചു. പ്രസിഡന്റ് എന്‍ പി കബീര്‍ ഉദ്ഘാടനം ചെയ്തു. വി എം ബുര്‍ഹാനുദ്ദീന്‍, ഇ കെ ഇസ്മായില്, വി എം യഹിയ, മുത്തു ഒരുമനയൂര്‍, റസാഖ്, മുജീബ് എന്നിവര്‍ സംസാരിച്ചു. 

3 അഭിപ്രായങ്ങൾ:

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.