പേജുകള്‍‌

2012, ഡിസംബർ 5, ബുധനാഴ്‌ച

കെ കരുണാകരന്‍ അനുസ്മരണ സമ്മേളനവും പുരസ്കാര സമര്‍പ്പണവും 15ന്

കെ എം അക് ബര്‍
ചാവക്കാട്: മമ്മിയൂര്‍ കെ കരുണാകരന്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണ സമ്മേളനവും പുരസ്കാര സമര്‍പ്പണവും 15ന് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9.30ന് മമ്മിയൂര്‍ കെ.ടി.പൊറിഞ്ചു നഗറില്‍ നടക്കുന്ന സമ്മേളനം കെ മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ. വി ബാലറാം അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ സഹായവിതരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി വി ബദറുദീന്‍, ബേബി ഫ്രാന്‍സീസ്, പനക്കല്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.