കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ ചങ്ങാടം-കിറാമന്‍കുന്നിലേക്കുള്ള
റോഡില്‍ അംഗന്‍വാടിക്കടുത്ത് വൈദ്യുതി പോസ്റ്റില്‍ കാടു കയറി. മാസങ്ങളായി
ഇത്തരത്തില്‍ കാടു മൂടിയിട്ടും ഇത് വെട്ടി വൃത്തിയാക്കാന്‍ അധികൃതര്‍
തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വള്ളി ചെടികള്‍ വൈദ്യുതി ലൈനിലും പടര്‍ന്ന്
കയറിയ നിലയിലാണ്. പോസ്റ്റില്‍ വഴി വിളക്ക് ഘടിപ്പിച്ചിട്ടുണ്ടങ്കിലും കാലങ്ങളായി ഇത്
പ്രകാശിക്കാറില്ല. മേഖലയില്‍ നായ്ക്കളുടെയും കുറുക്കന്‍മാരുടെയും ശല്യം രൂക്ഷമായതായും
നാട്ടുകാര്‍ ആരോപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.