കെ എം അക് ബര്‍
ചാവക്കാട്: സ്നേഹത്തിന്റെ ഇളംകാറ്റില്‍ സാന്ത്വനത്തിന്റെ
മനസ്സുമായി അവര്‍ തണലിലെത്തി. പിന്നെ വിഷമകതകള്‍ ഉള്ളിലൊളിപ്പിച്ച് അവര്‍ ആഹ്ളാദം
പങ്കിട്ടു. മുതുവുട്ടൂര്‍ രാജാ പുനരധിവാസ കേന്ദ്രത്തിന്റെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച്
നടന്ന ചടങ്ങിലാണ് മാനസിക വൈകല്യമുള്ളവരുടെ ഒത്തുചേരല്‍ നടന്നത്.
വി ടി ബലറാം എം.എല്‍.എ
ഉദ്ഘാടനം ചെയ്തു. ഡോ. ആര്‍ വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കാജാ എ അബ്ദുള്‍ ഹസീബ്,
ഡോ. എന്‍ ഫൈസര്‍, ശില്‍പ്പ ജോണ്‍സണ്‍, യശോധര, ധന്യ നിഷാന്ത്, കെ വി സത്താര്‍, കെ സി
ശിവദാസ്, മഞ്ജു ഷാജി, ഡോ. സോണി ഷാജി, പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.