പേജുകള്‍‌

2012, ഡിസംബർ 2, ഞായറാഴ്‌ച

നടവഴി കെ.പി.സി.സി അംഗം അടച്ചുകെട്ടി

കെ എം അക് ബര്‍

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ചെഗുവേര റോഡിനടുത്ത് ദലിളുതകളടക്കമുള്ള 25 ഓളം കുടുംബങ്ങള്‍ അരനൂറ്റാണ്ടിലധികമായി ഉപയോഗിച്ചിരുന്ന നടവഴി കെ.പി.സി.സി അംഗം അടച്ചുകെട്ടി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളം പേര്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസമാണ് കെ.പി.സി.സി അംഗം സി ഗോപപ്രതാപന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം വഴി അടച്ചു കെട്ടിയതെന്ന് പരിസരവാസികള്‍ ആരോപിച്ചു.

അരനൂറ്റാണ്ടിലധികമായി ഉപയോഗിച്ചിരുന്ന നടവഴി അടച്ചു കെട്ടിയ സംഘം തൊട്ടടുത്ത പറമ്പിലെ ഫലവൃക്ഷങ്ങള്‍ വെട്ടി നശിപ്പിച്ചിട്ടുണ്ട്. പരിസരത്തെ പുരുഷന്‍മാര്‍ ശബരിമല തീര്‍ഥാടനത്തിനു പോയ തക്കം നോക്കിയാണ് നടവഴി കമ്പി വേലികൊണ്ട് അടച്ചു കെട്ടിയത്. വഴിയില്ലാതായതോടെ ദുരിതത്തിലായ പരിസരവാസികള്‍ വഴി തുറന്നു തരാന്‍ ആവശ്യപ്പെട്ടെങ്കിലും വഴിയില്ലങ്കില്‍ വീടു വില്‍ ക്കാനും താന്‍ വീടും സ്ഥലവും വിലക്കെടുക്കാമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

കൂടാതെ മഴക്കാലത്ത് വെള്ളം ഒഴുകിപോയിരുന്ന തോടും ഇയാള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് നികത്തിയിട്ടുണ്ട്. ചാവക്കാട് പോലിസില്‍ പരാതിയുമായെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാരോട് പോലിസ് മാന്യമായി പെരുമാറിയില്ലെന്നും ആരോപണമുണ്ട്. വഴി അടച്ചുകെട്ടിയ സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍ കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.