പേജുകള്‍‌

2012, ഡിസംബർ 9, ഞായറാഴ്‌ച

സഹകരണ ജീവകാരുണ്യ സമിതി മൂന്നാം വാര്‍ഷികം ആഘോഷിച്ചു


കെ എം അക് ബര്‍
ചാവക്കാട്: സഹകരണ ജീവകാരുണ്യ സമിതി മൂന്നാം വാര്‍ഷികാഘോഷം കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം അധ്യക്ഷത വഹിച്ചു. കെ വി അബ്ദുള്‍ ഹമീദ്, വി ഉസ്മാന്‍, പി കെ മുഹമ്മദ് ബഷീര്‍, മാലിക്കുളം അബ്ബാസ്, കെ കെ കാര്‍ത്യായനി, ജി കെ പ്രകാശ്, പി കെ മുഹമ്മദ് ഇസ്മായില്, ഫാ. ബര്‍ണാര്‍ഡ് തട്ടില്, ടി എ ലത്തീഫ്, പി എസ് അബ്ദുള്‍ റഷീദ്, എന്‍ കെ അക്ബര്‍, എം കെ കരുണാകരന്‍ എന്നിവര്‍  സംസാരിച്ചു. 

മണത്തല പള്ളിപ്പറമ്പിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി


കെ എം അക് ബര്‍
ചാവക്കാട്: മണത്തല പള്ളിപ്പറമ്പിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഉച്ച തിരിഞ്ഞ് മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. ഓടികൂടിയ പരിസരവാസികള്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് തീ അണക്കാന്‍ ശ്രമിച്ചു. ന്നമ്കുളത്ത് നിന്നു ഫയര്‍ ഫോഴ്സും ചാവക്കാട് പോലീസും സ്ഥലത്തെത്തിയാണ് തീ പുര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. 

കൈവരികള്‍ സ്ഥാപിക്കാത്തത് അപകട ഭീഷണിയുയര്‍ത്തുന്നു


കെ എം അക് ബര്‍
ചാവക്കാട്: ആശുപത്രി കടവില്‍ കനോലി കനാലിനു മുകളിലൂടെയുള്ള മൂവിംങ് ബ്രിഡ്ജിലെ അപ്രോച് റോഡരുകില്‍ കൈവരികള്‍ സ്ഥാപിക്കാത്തത് അപകട ഭീഷണിയുയര്‍ത്തുന്നു. ദേശീയപാത 17ല്‍ നിന്നും ചാവക്കാട് താലൂക്ക് ആശുപത്രി വഴി ചാവക്കാട് ഗുരുവായൂര്‍ റോഡിനെ ബന്ധിപ്പിക്കുന്ന ഇതു വഴി നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. കൈവരികളില്ലാത്തത് മൂലം നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പ്പെടുകയും ചെയ്തിട്ടുണ്ട്.

മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷം ബുധനാഴ്ച


കെ എം അക് ബര്‍
ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷം ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാഗയക്ഷി ക്ഷേത്ര പരിസരത്ത് വെച്ച് അയ്യപ്പ സേവാസംഘം മണി, സതീഷ് ആന്റ് പാര്‍ട്ടി മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമത്തോടു കൂടി ചടങ്ങുകള്‍ ആരംഭിക്കും.

2012, ഡിസംബർ 8, ശനിയാഴ്‌ച

ജനമൈത്രി പോലിസും നഗരസഭയും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന ഫുട്ബോള്‍ മല്‍സരം 22ന് ആരംഭിക്കും 

കെ എം അക് ബര്‍

ചാവക്കാട്: വഴിതെറ്റുന്ന യുവത്വത്തിന് നേര്‍വഴി കാണിക്കാനും കായിക രംഗത്ത് പുത്തന്‍ ഉണര്‍വേകാനും ചാവക്കാട് ജനമൈത്രി പോലിസും നഗരസഭയും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് സെവന്‍സ് ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കും. 22ന് നഗരസഭ സ്റ്റേഡിയം ഗ്രൌണ്ടിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

2012, ഡിസംബർ 6, വ്യാഴാഴ്‌ച

നിയമം ലംഘിച്ചും കുട്ടികളെ കുത്തി നിറച്ചും ഓടുന്ന വാഹനങ്ങള്‍ക്കെതിര നടപടികള്‍ കര്‍ശനമാക്കി

കെ എം അക് ബര്‍

ചാവക്കാട്: നിയമം ലംഘിച്ചും കുട്ടികളെ കുത്തി നിറച്ചും ഓടുന്ന വാഹനങ്ങള്‍ക്കെതിരെ ചാവക്കാട് പോലിസ് നടപടികള്‍ കര്‍ശനമാക്കി. മൂന്നു ദിവസമായി തുടരുന്ന പരിശോധനയില്‍  50 ഓളം വാഹനങ്ങള്‍ പോലിസ് പിടികൂടി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച നിരവധി പേര്‍ പരിശോധനയില്‍ കുടുങ്ങി.

2012, ഡിസംബർ 5, ബുധനാഴ്‌ച

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം മുന്‍ നിര്‍ത്തി തീരമേഖലയില്‍ പരിശോധന കര്‍ശനമാക്കി

 കെ എം അക് ബര്‍
ചാവക്കാട്: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം മുന്‍ നിര്‍ത്തി സുരക്ഷാ നടപടികളുടെ ഭാഗമായി ബോംബ്-ഡോഗ് സ്ക്വാഡ് തീരമേഖലയിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തി. ചാവക്കാട് ബസ് സ്റ്റാന്റ്, തൊട്ടാപ്പ് ലൈറ്റ്ഹൌസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡ് അംഗങ്ങളായ ബെന്നി, രാജേഷ്, ചാവക്കാട് സി.ഐ കെ സുദര്‍ശന്‍, എസ്.ഐ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കുന്നംകുളത്ത് ബുധനാഴ്ച പോപുലര്‍ ഫ്രണ്ട് ധര്‍ണ

കെ എം അക് ബര്‍
കുന്നംകുളം: ബാബരി മസ്ജിദ് പുനര്‍നിമിക്കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച കുന്നംകുളം സെന്ററില്‍ ധര്‍ണ നടത്തും. വൈകീട്ട് 4.30ന് നടക്കുന്ന ധര്‍ണയില്‍ മുഴുവന്‍ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് ജില്ല സെക്രട്ടറി വി എസ് അബൂബക്കര്‍ അഭ്യാര്‍ഥിച്ചു.

കനോലി കനാല്‍ ഉള്‍പ്പെടുന്ന ജലപാതകളിലൂടെയുള്ള യാത്രക്ക് പോലും ടോള്‍ നല്‍കേണ്ട അവസ്ഥ: മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍

കെ എം അക് ബര്‍

ചാവക്കാട്: കനോലി കനാല്‍ ഉള്‍പ്പെടുന്ന ജലപാതകളിലൂടെയുള്ള യാത്രക്ക് പോലും ടോള്‍ നല്‍കേണ്ട അവസ്ഥ സംജാതമാകാന്‍ പോകുകയാണെന്ന് മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍. സര്‍ക്കാര്‍ ചെലവില്‍ ദേശീയപാത വികസനം 30 മീറ്ററാക്കി നിജപ്പെടുത്തുക, 45 മീറ്റര്‍ ബി.ഒ.ടി സ്ഥലമെടുപ്പ് വിജ്ഞാപനങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ നയിക്കുന്ന പ്രക്ഷോഭ യാത്രക്ക് ചാവക്കാട്ട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ കരുണാകരന്‍ അനുസ്മരണ സമ്മേളനവും പുരസ്കാര സമര്‍പ്പണവും 15ന്

കെ എം അക് ബര്‍
ചാവക്കാട്: മമ്മിയൂര്‍ കെ കരുണാകരന്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണ സമ്മേളനവും പുരസ്കാര സമര്‍പ്പണവും 15ന് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

2012, ഡിസംബർ 4, ചൊവ്വാഴ്ച

ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സോസ്സൈറ്റി പ്രതിമാസ പെന്‍ഷ്‍ഷന്‍ വിതരണം ചെയ്തു



ചാവക്കാട്: തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ ജീവകാരുന്ണ്യ പ്രസ്ഥാനങ്ങളുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സോസ്സൈറ്റി സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായ അറുപതു വയസ്സ് കഴിഞ്ഞ ആണ്‍ മക്കളില്ലാത്ത വിധവകളായ അമ്മമാര്‍ക്കായി നടപ്പിലാക്കിയ പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുടെ ഗട്ടം 32 ഗുരുവായൂര്‍ അസിസ്റ്റന്റ്‌ പോലീസ് കമ്മീഷ്നെര്‍ ആര്‍ .കെ. ജയരാജന്‍ ഉള്ഗാടനം ചെയ്തു.

സ്നേഹത്തിന്റെ ഇളംകാറ്റില്‍ സാന്ത്വനത്തിന്റെ മനസ്സുമായി അവര്‍ തണലിലെത്തി

കെ എം അക് ബര്‍
ചാവക്കാട്: സ്നേഹത്തിന്റെ ഇളംകാറ്റില്‍ സാന്ത്വനത്തിന്റെ മനസ്സുമായി അവര്‍ തണലിലെത്തി. പിന്നെ വിഷമകതകള്‍ ഉള്ളിലൊളിപ്പിച്ച് അവര്‍ ആഹ്ളാദം പങ്കിട്ടു. മുതുവുട്ടൂര്‍ രാജാ പുനരധിവാസ കേന്ദ്രത്തിന്റെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മാനസിക വൈകല്യമുള്ളവരുടെ ഒത്തുചേരല്‍ നടന്നത്.

2012, ഡിസംബർ 3, തിങ്കളാഴ്‌ച

ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ സ്നേഹ സംഗമം നടത്തി

  കെ എം അക് ബര്‍
ചാവക്കാട്: ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് ചാവക്കാട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സ്നേഹ സംഗമം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി വി സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി ഡി പ്രതീഷ്, ബി.പി.ഒ കെ എം ലൈല, കെ എം ജയപാല്‍ , പ്രധാനധ്യാപിക വി ജെ മറിയാമ്മ, പി വി ഹരിഹരന്‍, എം വി നസീറ എന്നിവര്‍ സംസാരിച്ചു. 

വൈദ്യുതി പോസ്റ്റില്‍ കാടു കയറി

കെ എം അക് ബര്‍
ചാവക്കാട്: എടക്കഴിയൂര്‍ ചങ്ങാടം-കിറാമന്‍കുന്നിലേക്കുള്ള റോഡില്‍ അംഗന്‍വാടിക്കടുത്ത് വൈദ്യുതി പോസ്റ്റില്‍ കാടു കയറി. മാസങ്ങളായി ഇത്തരത്തില്‍ കാടു മൂടിയിട്ടും ഇത് വെട്ടി വൃത്തിയാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വള്ളി ചെടികള്‍ വൈദ്യുതി ലൈനിലും പടര്‍ന്ന് കയറിയ നിലയിലാണ്. പോസ്റ്റില്‍ വഴി വിളക്ക് ഘടിപ്പിച്ചിട്ടുണ്ടങ്കിലും കാലങ്ങളായി ഇത് പ്രകാശിക്കാറില്ല. മേഖലയില്‍ നായ്ക്കളുടെയും കുറുക്കന്‍മാരുടെയും ശല്യം രൂക്ഷമായതായും നാട്ടുകാര്‍ ആരോപിച്ചു. 

എസ്.കെ.എസ്.എസ്.എഫ് എടക്കഴിയൂര്‍ മേഖല പഠന ക്യാമ്പ്

കെ എം അക് ബര്‍
ചാവക്കാട്: എസ്.കെ.എസ്.എസ്.എഫ് എടക്കഴിയൂര്‍ മേഖല പഠന ക്യാമ്പ് സമസ്ത മുശാവറ അംഗം എം കെ എ കുഞ്ഞുമുഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, സലീം പള്ളത്ത്, കെ എച്ച് ബഷീര്‍, പി ഷാഹു, ഷെക്കീര്‍, കെ വി സിദ്ദീഖ് ഹാജി, കെ കെ മൊയ്തു ഹാജി, എന്‍ എസ് റഷാദ്, ഷാഫി എടക്കഴിയൂര്‍, മരക്കാര്‍ ഹാജി, ഹക്കീം റഹ്മാനി എന്നിവര്‍ സംസാരിച്ചു.

ഒരുമനയൂര്‍ തൈക്കടവ് ജുമാഅത്ത് കമ്മറ്റി വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായവരുടെ പേര് വെട്ടിമാറ്റിയതായി പരാതി

കെ എം അക് ബര്‍
ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് ജുമാഅത്ത് കമ്മറ്റി ഭരണ സമിതി തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായ 78 വോട്ടര്‍മാരുടെ പേര് വെട്ടിമാറ്റിയതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് മഹലല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പ്രകടനവും പൊതു യോഗവും നടത്തി.

2012, ഡിസംബർ 2, ഞായറാഴ്‌ച

നടവഴി കെ.പി.സി.സി അംഗം അടച്ചുകെട്ടി

കെ എം അക് ബര്‍

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ചെഗുവേര റോഡിനടുത്ത് ദലിളുതകളടക്കമുള്ള 25 ഓളം കുടുംബങ്ങള്‍ അരനൂറ്റാണ്ടിലധികമായി ഉപയോഗിച്ചിരുന്ന നടവഴി കെ.പി.സി.സി അംഗം അടച്ചുകെട്ടി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളം പേര്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസമാണ് കെ.പി.സി.സി അംഗം സി ഗോപപ്രതാപന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം വഴി അടച്ചു കെട്ടിയതെന്ന് പരിസരവാസികള്‍ ആരോപിച്ചു.

ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം മാനേജ്‌മെന്റ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നു

പാവറട്ടി: പുതുമനശ്ശേരി സര്‍ സയ്യിദ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം മാനേജ്‌മെന്റ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നു. സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ അബ്ദുള്‍ റഫീക്കിനെയും പ്രിന്‍സിപ്പല്‍ ഷംസുദ്ദീന്‍ കുന്നമ്പത്തിനെയും മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരുന്നു.

2012, ഡിസംബർ 1, ശനിയാഴ്‌ച

കടപ്പുറം പഞ്ചായത്തിലെ സുനാമി പുനരിധവാസ കോളനിയില്‍ അടിസ്ഥാന സൌകര്യങ്ങളില്ല

കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ സുനാമി പുനരിധവാസ കോളനിയില്‍ അടിസ്ഥാന സൌകര്യങ്ങളില്ലെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ വ്യാപക പരാതി. തെരുവു നായ്ക്കളെ പിടികൂടാന്‍ നടപടി സ്വീകരിക്കുക, തകര്‍ച്ചാവസ്ഥയിലായ കടപ്പുറം അഞ്ചങ്ങാടിയിലെ ആശ്വാസകേന്ദ്രം പൊളിച്ചു പണിയുക, മല്‍സ്യം കയറ്റിപോകുന്ന വാഹനങ്ങള്‍ മലിന ജലം റോഡിലൂടെ ഒഴുക്കി സഞ്ചരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക,

കെ.എന്‍.എം ചാവക്കാട് മണ്ഡലം സമ്മേളനം തിങ്കളാഴ്ച

കെ എം അക് ബര്‍

ചാവക്കാട്: "നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്'' എന്ന പ്രമേയവുമായി ഡിസംബര്‍ 27 മുതല്‍ 30 വരെയുള്ള തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കെ.എന്‍.എം ചാവക്കാട് മണ്ഡലം സമ്മേളന പ്രചരണോദ്ഘാടനം തിങ്കളാഴ്ച ചാവക്കാട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.