പേജുകള്‍‌

2011 ജനുവരി 24, തിങ്കളാഴ്‌ച

ഖത്തറിലും പെട്രോളിനു വില കൂടി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറില്‍ പെട്രോളിന്റെയും പെട്രോള്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചു. 25 ശതമാനത്തിലേറെയാണു വില വര്‍ധന. ലീറ്ററിനു 0.80 ദിര്‍ഹമുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് ഒരു റിയാലായി. ഇന്നലെ അര്‍ധരാത്രി മുതലാണു പുതിയ വില പ്രാബല്യത്തില്‍ വന്നത്.
സൂപ്പര്‍ പെട്രോള്‍ : ഒരു റിയാല്‍ പഴയ വില: 80 ദിര്‍ഹം,പ്രീമിയം പെട്രോള്‍  :0.85 റിയാല്‍ പഴയ വില: 70 ദിര്‍ഹം,ഡീസല്‍ : ഒരു റിയാല്‍ പഴയ വില: 70 ദിര്‍ഹം,മണ്ണെണ്ണ : 0.80 റിയാല്‍ പഴയ വില: 70 ദിര്‍ഹം എന്നിങ്ങനെയാണ്‌ പുതിയ നിരക്കുകള്‍
ഈ വര്‍ധന നിലവില്‍ വന്നാലും മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടത്തെ വില കുറവാണ്‌. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധന അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും ബസ്, ടാക്സി ചാര്‍ജ് വര്‍ധനയ്ക്കും കാരണമായേക്കാം.

2011 ജനുവരി 22, ശനിയാഴ്‌ച

ഗള്ഫില്‍ സുന്നി യുവജന സംഘം ഐ.സി.എഫിന്റെ ഭാഗമാകുന്നു

ടി.എ.എം ആലൂര്‍
 
ദുബായ്: പ്രവാസി ഇന്ത്യക്കാര്‍ക്കിടയിലെ സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പൊതുവേദിയില്‍ കൊണ്ടുവരുന്നതിനുമായി രൂപം കൊടുത്ത ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണേ്ടഷന്‍ (.സി.എഫ്) പ്രഖ്യാപനവും യു...തല പ്രവര്‍ത്തനോദ്ഘാടനവും ദുബായ് മര്‍കസ് ഓഡിറ്റോറിയത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.  ചിത്താരി കെ.പി.ഹംസ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ്.പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ വ്യാപിച്ച ഘട്ടത്തിലാണ് വിവിധ സംസ്ഥാനക്കാര്‍ ഒരുമിച്ചു ജോലി ചെയ്യുകയും സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഗള്‍ഫ് നാടുകളില്‍ ഐ.സി.എഫ്.എന്ന പൊതുനാമത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വിവിധ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളും ധാര്‍മിക, സാംസ്‌കാരിക പ്രചാരണങ്ങളും ഐ.സി.എഫ്. ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
    പ്രസിടന്റ്റ്  മുസ്തഫ ദാരിമി ആദ്യക്ഷം വഹിച്ചു.
(ഐസിഎഫിന്റെ) ആഭിമുഖ്യത്തില്‍ കാന്തപുരത്തെ ചടങ്ങില്‍ ആദരിച്ചു. എസ്.വൈ.എസ്.സംസ്ഥാന കമ്മിറ്റിയുടെ കീഴിലാണ് വിദേശ രാജ്യങ്ങളില്‍ ഐ.സി.എഫ്.പ്രവര്‍ത്തിക്കുക. എസ്.വൈ.എസ്. എന്ന പേരില്‍ യു... യില്‍ പ്രവര്‍ത്തിച്ചു വരുന്ന ഘടകങ്ങള്‍ ഇനി മുതല്‍ ഐ.സി.എഫിന്റെ ഭാഗമായി മാറും.  
.പി.അബ്ദുല്‍ഹകീം അസ്ഹരി, അബ്ദുസ്സമദ് അമാനി, നൌഷാദ് ആഹ്സനി, തുടങ്ങിയവര്‍ പ്രസംഗിച്ചു,  ശരീഫ് കാരശ്ശേരി നന്ദി പറഞ്ഞു.

2011 ജനുവരി 19, ബുധനാഴ്‌ച

ഇന്ത്യന്‍ സര്‍ക്കാര്‍ വരുമാന നികുതി കേന്ദ്രം അബുദാബിയില്‍ സ്ഥാപിക്കുന്നു

നൂര്‍ മുഹമദ് ഒരുമനയൂര്‍ 
അബുദാബി: ഇന്ത്യാ ഗവര്‍മെന്‍റ് അബുദാബിയില്‍ വരുമാന നികുതി കാര്യാലയ കേന്ദ്രം സ്ഥാപിക്കുന്നു. സബന്നരായ ഇന്ത്യക്കാരില്‍ നിന്നും വരുമാന നികുതി ഈടാക്കി ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രം സ്ഥാപിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.  പ്രവാസി നികുതി വിഭാഗമാണ്‌ ഈ ആലോചനയുമായി മുന്നോട്ടു വന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ സ്ഥാനപതി എം.കെ.ലോകേഷ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയനില്ലന്നും യു.എ.ഇ.അധികാരികളുടെ ഭാഗത്ത്‌ നിന്നും ആവശ്യമായ അംഗീകാരം കിട്ടിയ ശേഷമേ ഈക്കാര്യം പ്രവര്‍ത്തികമാക്കുകയുള്ളൂ   എന്നും അംബാസിഡര്‍ വ്യക്തമാകി, അതേ സമയം 2 മാസത്തിനകം അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡസ്, ജപ്പാന്‍, സൈപ്പ്രസ്, എന്നി രാജ്യങ്ങളില്‍, ഇന്‍കം ടാക്സ് കേന്ദ്രം സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൌറീഷസിലും, സിംഗപ്പൂരിലും നിലവില്‍ ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ മുഖേന ഇരട്ട നികുതി നല്‍കാന്‍ കഴിവുള്ളവരെയും  സ്ഥാപനങ്ങളെയും കണ്ടെത്താന്‍ കഴിയും അത് വഴി സാമ്പത്തീക  വിവരങ്ങള്‍ സര്‍ക്കാരിനു ലഭിക്കുകയും ചെയ്യും  പ്രമുഖ ബോളി വൂഡ് താരം ഷാരൂഖ്‌ ഖാനോട് ദുബായിലെ പാം ജുമൈരയിലെ വീടിനു വന്‍ തുക നികുതി അടക്കാന്‍ കേന്ത്ര ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ഒരു വര്‍ഷത്തില്‍ 60 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്ന ഇന്ത്യയില്‍ താമസിക്കുന്ന പൌരമ്മാര്‍ വരുമാന നികുതി നല്‍കണമെന്ന് നിയമം നടപ്പിലാക്കിയിരുന്നു. നേരത്തെ ഇത് 182  ദിവസമായിരുന്നു. എന്നാല്‍ പുതിയ നിയമം അടുത്ത ഏപ്രിലോടെ പ്രാബല്യത്തില്‍ ആകുമെന്നാണ് സൂചന. ഈ നിയമം വന്നാല്‍ ഏറ്റവും  കൂടുതല്‍ ബുദ്ധിമുട്ടിലാകുക ഗള്‍ഫു മേഘലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളെയാണ്. 2  അതിലധികമോ കൊല്ലം കൂടുമ്പോള്‍ കുടുംബത്തെ കാണാന്‍ പോകുന്ന സാധാരണക്കാരായ പ്രവാസികള്‍ അവര്‍ വീണ്ടും കേന്ത്ര സര്‍ക്കാരിന്‍റെ പിഴിച്ചലിനു വിധേയമാകുന്നു. കൃത്യമായി നാട്ടിലേക്ക് പണം അയക്കുന്ന  സാധാരക്കാരായ പ്രവാസികളാണ് എന്നും ഏത് സര്‍ക്കാരിന്‍റെയും വിദേശ നാണയം നേടിത്തരുന്ന കറവ പശു. സമസ്ത മേഖലയിലും വില കയറ്റം കൊണ്ടു നട്ടം തിരിയുന്ന ഈ സമയത്ത്  ഇങ്ങനെ ഒരു നിയമം കൂടി കേന്ത്ര സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായാല്‍ പ്രവാസികള്‍ എന്ത് ചിന്തിക്കുമെന്ന് കണ്ടറിയണം.

2011 ജനുവരി 18, ചൊവ്വാഴ്ച

തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ ഓഫീസുകളുമായി എപ്രില്‍ലോടെ ബന്ധിപ്പിക്കും

നൂര്‍ മുഹമദ് ഒരുമനയൂര്‍ 
അബുദാബി: തിരിച്ചറിയല്‍ കാര്‍ഡ് വിസയുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പൂര്‍ണ്ണമായും നടപ്പാകുന്നതോടെ രണ്ടിന്‍റെയും തുക തൊഴില്‍ ഉടമ നല്‍കേണ്ടി വരുമെന്ന് എമിറെറ്റ്സ് ഐഡികാര്‍ഡ് അതോറിറ്റി അറിയിച്ചു.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ വിശദമായ വിവരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്കു മു‍ബ് ആരംഭിച്ച പദ്ധതി പ്രകാരം എല്ലാവരും കാര്‍ഡ് സ്വന്തമാക്കാത്ത സാഹചര്യത്തിലാണ് വിസ പുതുക്കല്‍ അപേക്ഷകളുടെ കൂടെ നല്‍കണമെന്ന പ്രക്യാപനമുണ്ടായത്. പുതുതായി വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതോടപ്പം  തിരിച്ചറിയല്‍ കര്ടിനും അപേക്ഷ നല്‍കേണ്ടിവരും. ഇതിനുള്ള മുഴുവന്‍ ചെലവും കബനിയുടമ വഹിക്കേണ്ടി വരും. എന്ന് അതോറിറ്റി ഡയരക്ടെര്‍ ജനറല്‍ അലി അല്‍ ഖൂരി അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് ഗവര്‍മെന്റ് സേവനങ്ങളുമായി വരുന്ന ഏപ്രിലോടെ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ആഭ്യന്തര, വിദ്യാഭ്യാസ, തൊഴില്‍,ആരോഗ്യ, നീതി ന്യായ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായിട്ടാണ് പ്രധാനമായും ബന്ധിപ്പിക്കുന്നത്. യു.എ.ഇ യിലെ സ്വദേശി, വിദേശി വിത്യാസമില്ലാതെ എല്ലാവരുടെയും അടിസ്ഥാന രേഖയായി തിരിച്ചറിയല്‍ കാര്‍ഡ് മാറ്റുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
ലേബര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, തുടങ്ങിയവയുടെ ഉപയോഗം തിരിച്ചറിയല്‍ കാര്‍ഡിലൂടെ നടത്താവുന്നതും പരിഗണനയിലാണ്, ഇതിന്‍റെ ആദ്യ പടിയായി ഏകീകൃത ഫോം അടുത്ത മാര്‍ച്ചോടെ ഉമ്മു അല്‍ ഖുവൈന്‍  എമിറെറ്റില്‍ നിലവില്‍ വരും. മറ്റിടങ്ങളില്‍ ഘട്ടം ഘട്ടം ആയി ഏര്‍പ്പെടുത്താനാണ് നീക്കം. രാജ്യത്ത് അടുത്ത വര്‍ഷത്തോടെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാക്കുന്ന അന്തിമ ഘട്ടത്തിലാണ്. ഇത് നടപ്പായാല്‍ ലേബര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തു കളയാന്‍ ആലോചനയിലാണ് അധികാരികള്.
കഴിഞ്ഞ 16 മാസത്തിനിടയില്‍ രാജ്യത്ത് തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയവര്‍ 18 ലക്ഷത്തിനു അടുത്താണ് എന്നാണ് കണക്കുകള്.‍ 2005 മുതല്‍ 2009 വരെ യുള്ള കാല ഘട്ടത്തില്‍ ഇത് 13 ലക്ഷം മാത്രമായിരുന്നു. 2010 ഡിസംബറില്‍ മാത്രം കാര്‍ഡിന് അപേക്ഷിച്ചവര്‍ 197,000 പേരാണ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചത്, എന്നാല്‍ കാര്‍ഡ് നല്‍കിയത് 260,000 കാര്‍ഡുകളും, പ്രതി ദിനം 20,000  കാര്‍ഡ് കള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാനാണ്‌ നിലവില്‍ സംവിധാനമുള്ളത്. പുതിയ സംവിധാനം വരുന്നതോടെ ഒരാളുടെ അപേക്ഷ 5 മിനിറ്റ് എന്നത്  ഏഴു സെക്കണ്ട് ആയി മാറും, അബുദാബിയില്‍ പുതുതായി അല്‍ വാഹദ മാളില്‍ ഒരു ഓഫീസ് കൂടി ഇതിനു വേണ്ടി അധികൃതര്‍ തുറന്നിട്ടുണ്ട്. ദുബൈ അല്‍ ബര്‍ഷയില്‍ ഇപ്പോഴുള്ള ആറു ലൈനില്‍ നിന്നും ഇരുപത്തി അഞ്ചു ലൈനായി അടുത്ത മാസം  മുതല്‍ പ്രവര്‍ത്തനം  തുടങ്ങും.

ഒ ഐ സി സി സമ്മേളനത്തില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍നിന്ന് മുന്നൂറോളംറോളം പ്രതിനിധികള്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ത്യയ്ക്ക് പുറത്തുള്ള കോണ്‍ഗ്രസ് അനുഭാവ സംഘടനകളുടെ രണ്ടാമത് ആഗോള സംഗമം ഭവന്‍സ് പബ്ളിക് സ്കൂളില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.ഇന്‍‌കാസ് സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം.
രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കാനും വേദിയൊരുക്കുന്നതോടൊപ്പം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും സമ്മേളനമെന്നും ചെന്നിത്തല വ്യക്തമാക്കി.
സി. കെ. മേനോന്‍ രക്ഷാധികാരിയായി സംഘാടക സമിതിക്ക് രൂപം നല്‍കി. കെ. കെ. ഉസ്മാന്‍ ചെയര്‍മാനും ജോപ്പച്ചന്‍ തെക്കെക്കുറ്റ് കണ്‍വീനറുമായിരിക്കും. പതിനഞ്ചോളം രാജ്യങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ക്കൊപ്പം ഇന്‍‌കാസില്‍ നിന്ന് നൂറോളം പേരും പങ്കെടുക്കും. ഖത്തറില്‍ ഒ ഐ സി സി യുടെ ഭാഗമായ ’ഇന്‍കാസ് ആയിരിക്കും ആതിഥേയ സംഘടന.
കേന്ദ്രമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ, നിയമകാര്യ മന്ത്രി വീരപ്പ മൊയ്ലി, എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കര്‍ ഫെര്‍ണാണ്ടസ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരെയും കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഒപ്പം പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളായ എം. എ. യൂസഫലി, സി. കെ. മേനോന്‍ , സണ്ണി വര്‍ക്കി, രവി പിള്ള, ഡോ. പി. മുഹമ്മദാലി, ഡോ. എം. അനിരുദ്ധന്‍ ‍, സോമന്‍ ബേബി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ ആദരിക്കും. കലാ-സാംസ്കാരിക പരിപാടികളുമുണ്ടാകും.
’ഇന്‍കാസ് പോലെയുള്ള സംഘടനകള്‍ ഒ ഐ സി സി യുമായി അഫിലിയേറ്റ് ചെയ്താകും പ്രവര്‍ത്തിക്കുക. പേരുമാറ്റം എംബസികളുമായി ബന്ധപ്പെട്ട റജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നതിനാലാണിത്. കാലക്രമേണ എല്ലാ സംഘടനകളും ഒ ഐ സി സി യുടെ കീഴിലാക്കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ടാമത് ആഗോള സംഗമത്തിന്റെ വെബ് സൈറ്റും (www.oiccqatar.org) ചെന്നിത്തല ഉത്ഘാടനം ചെയ്തു.ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ മെമ്പര്‍ഷിപ്പ് ഫോം ഇന്‍‌കാസ് രക്ഷാധികാരി സി. കെ. മേനോനു നല്‍കി മെമ്പര്‍ഷിപ്പിന്റെ ഉത്ഘാടനവും അദ്ദേഹം നടത്തി.
പ്രവാസി സംഘടനകളുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവിടെയുണ്ടാകും. ഇദ്ദേഹത്തിനു പുറമെ സംഘാടക സമിതി രക്ഷാധികാരി സി. കെ. മേനോന്‍ ‍, ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍ ‍, ജനറല്‍ കണ്‍വീനര്‍ ജോപ്പച്ചന്‍ തെക്കെക്കുറ്റ്, ഇന്‍കാസ് ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2011 ജനുവരി 17, തിങ്കളാഴ്‌ച

ആയിരത്തിലധികം കബനികളെ താഴ്ന്ന പട്ടികയിലേക്ക് തരം താഴ്ത്തി

നൂര്‍ മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: തൊഴില്‍ മന്ത്രാലയത്തിന്‍റെ പുതിയ നിയമം നിലവില്‍ വന്നതോടെ യു.എ.ഇ.യിലെ ആയിരത്തിലധികം ചെറുകിട സ്ഥാപനങ്ങളെ മന്ത്രാലയം താഴ്ന്ന പട്ടികയില്‍ ഉള്‍പ്പെടുത്തും.
മൂന്നിലധികം ജീവനക്കാര്‍ ഇല്ലാത്ത സ്ഥാപനങ്ങളെയാണ്  ഇങ്ങനെ തരം തിരിക്കുന്നത് അടുത്ത ജൂലായ്‌ മുതല്‍ പുതിയ സ്ഥാപന പട്ടിക നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതി, തൊഴിലാളികള്‍ക്ക് ശബളം കൊടുക്കുന്ന രീതി കൃത്യത, അവരുടെ താമസ സൗകര്യം സ്വദേശി വല്‍ക്കരണത്തിന് നല്‍കിയ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് മന്ത്രാലയം സ്ഥാപനങ്ങളെ തരം തിരിക്കുന്നത്. വ്യവസ്ഥകള്‍ കണിശമായി പാലിക്കാന്‍ കഴിയാത്ത കുറഞ്ഞ ജീവനക്കാരുള്ള ചെറുകിട കബനികളെ മന്ത്രാലയം ബി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒന്ന് മുതല്‍ മൂന്നു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ഒരേ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ നിയമ ലംഘനത്തിന് പിടിക്കപെട്ടാല്‍ കൂടുതല്‍ താഴ്ന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി തരം താഴ്ത്തും. സ്ഥാപനഗ്ല്‍ ഉള്‍പ്പെടുന്ന പട്ടിക പരിശോധിച്ചാണ് മന്ത്രാലയം സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍ അടക്കേണ്ട സുരക്ഷ തുക തിട്ടപെടുത്തുക. മെച്ച പെട്ട പട്ടികയില്‍ കബനികള്‍ സ്ഥാനം പിടിക്കുന്നതോടെ വിസ ഫീസിലും മന്ത്രാലയം ഇളവു നല്‍കും. സ്വദേശി വല്‍ക്കരണം പൂര്‍ണ്ണമായും നിയമം പാലിച്ച കബനികള്‍ക്ക് പുതിയ തൊഴിലാളികളെ കൊണ്ടു വരുന്നതിനു വിസ ലഭിക്കാന്‍ മുന്നൂറു  ദിര്‍ഹം അടച്ചാല്‍ മതി. നിയമ ലംഘനങ്ങള്‍ക്ക് ബ്ലാക്ക് മാര്‍ക്ക് കൂടി നിശ്ചയിച്ചതോടെ സ്വകാര്യ മേഖലയിലെ കബനികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടി വരും

2011 ജനുവരി 15, ശനിയാഴ്‌ച

കൌമാരമേളക്ക് കൊടിയിറങ്ങി; ഇരിങ്ങാലക്കുടയും കുന്നംകുളവും മികവു തെളിയിച്ചു

കെ.എം അക്ബര്‍
പാവറട്ടി: നാലു ദിനരാത്രങ്ങളിലായി പാവറട്ടിയുടെ ആത്മാവില്‍ പെയ്തിറങ്ങിയ തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോല്‍സവത്തില്‍ ഇരിങ്ങാലക്കുടയും കുന്നംകുളവും മികവു തെളിയിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഇരിങ്ങാലക്കുട യഥാക്രമം 639, 218 പോയന്റുകള്‍ നേടിയപ്പോള്‍ 532 പോയന്റ് നേടിയ കുന്നംകുളം ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാമരായി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍                    
558 പോയന്റ് നേടി തൃശൂര്‍ ഈസ്റ്റ് രണ്ടും 526 പോയന്റ് നേടി തൃശൂര്‍ വെസ്റ്റ് മൂന്നും സ്ഥാനത്തെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇരിങ്ങാലക്കുട 527 പോയന്റുകള്‍ നേടിയപ്പോള്‍ തൃശൂര്‍ വെസ്റ്റ് 450 പോയന്റ് നേടി. യു.പി വിഭാഗത്തില്‍ 206 പോയന്റേടെ തൃശൂര്‍ ഈസ്റ്റും 203 പോയന്റോടെ തൃശൂര്‍ വെസ്റ്റും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ 118 പോയന്റ് നേടി വടക്കാഞ്ചേരി ഒന്നും 106 പോയന്റുകള്‍ വീതം കരസ്ഥമാക്കി കുന്നംകുളവും കൊടുങ്ങല്ലൂരും രണ്ടാം സ്ഥാനം പങ്കിട്ടു. ഹൈെസ്കൂള്‍ വിഭാഗത്തില്‍ വലപ്പാട് 159 പോയന്റ് നേടി ഒന്നും 145 പോയന്റ് നേടി ചാവക്കാട് രണ്ടും സ്ഥാനത്തെത്തി. കൊടുങ്ങല്ലൂരിനാണ് മൂന്നാം സ്ഥാനം. 141 പോയന്റ്. സംസ്കൃതോല്‍സവം യു.പി വിഭാഗത്തില്‍ ഇരിങ്ങാലക്കുട 162 പോയന്റ് നേടി ഒന്നാമതെത്തി. 156 പോയന്റ് നേടിയ തൃശൂര്‍ ഈസ്റ്റ് രണ്ടും 148 വീതം പോയന്റുകള്‍ നേടി ചാവക്കാട്, തൃശൂര്‍ വെസ്റ്റ് ഉപജില്ലകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 178 പോയന്റ് നേടി ഇരിങ്ങാലക്കുട ഒന്നും 162 പോയന്റ് നേടി ചേര്‍പ്പ് രണ്ടും 158 പോന്റ് നേടി തൃശൂര്‍ വെസ്റ്റ് മൂന്നും സ്ഥാനത്തെത്തി. സമാപന സമ്മേളനം തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ത്രേസ്യാമ റപ്പായി അധ്യക്ഷത വഹിച്ചു. വി കെ ഷാഹുഹാജി, ടി എല്‍ മത്തായി, കടവില്‍ ഉണ്ണി, അഭിനി ശശി, വി എം കരീം, ബേബി ഉഷ കിരണ്‍, സെബി പാലമറ്റം, സിസ്റ്റര്‍ ഹിമാ റോസ്, ലീല കുഞ്ഞപ്പന്‍ സംസാരിച്ചു.

അപ്പീലിന് മേല്‍ക്കൈ; കലാവൈഭവം തലകുനിച്ചു
പാവറട്ടി: തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവം മൂന്ന് ദിനം പിന്നിട്ടപ്പോള്‍ അപ്പീലുകളുടെ പൂരം. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി ഇതുവരെ 108 പരാതികളാണ് ലഭിച്ചിട്ടുള്ളത്. നാടോടിനൃത്ത മത്സര ഫലത്തെ ചൊല്ലിയാണ് അപ്പീലുകളിലധികവും. വിധിനിര്‍ണ്ണയത്തിന്റെ പാകപ്പിഴകളെപ്പറ്റി പരാതികള്‍ ഉയരുമ്പോള്‍ വിദഗ്ദസംഘത്തിന്റെ നേതൃത്വത്തില്‍ പരാതികള്‍ തീര്‍പ്പാക്കുമെന്നാണ് സ്്ംഘാടകരുടെ വാദം.

മൈക്ക് വില്ലനായി, മലയാളനാടകം കോടതി കയറുന്നു
പാവറട്ടി: മൈക്ക് വില്ലനായപ്പോള്‍ ഹയര്‍സെക്കന്ററി വിഭാഗം മലയാളം നാടകം കോടതി കയറുന്നു. മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഒല്ലൂര്‍ സെന്റ് റാഫേല്‍സ് സി.ജി.എച്ച്.എസ്. സ്കൂള്‍ അധികൃതരാണ് ഫലനിര്‍ണ്ണയത്തിലെ പാകപ്പിഴ ചൂണ്ടിക്കാട്ടി കോടതി കയറാനൊരുങ്ങുന്നത്. രാവിലെ 11.30ന് തുടങ്ങുമെന്നറിയിച്ച നാടകമത്സരം വൈകീട്ട് 6.30നാണ് ആരംഭിച്ചത്. ഫലം വന്നതാകട്ടെ രാത്രി 12.30നും മത്സരത്തില്‍ ഒല്ലൂര്‍ സ്കൂള്‍ അരങ്ങിലെത്തിച്ച 'മുഖംമൂടികള്‍' എന്ന നാടകത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. സമയം ഏറെ വൈകിയതിനാല്‍ ടീം അംഗങ്ങള്‍വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ അപ്പീല്‍ നല്‍കാനെത്തിയപ്പോള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അപ്പീല്‍ നല്‍കണമെന്നും ഇനി അതിനു കഴിയില്ലെന്നുമായിരുന്നു അധികൃതരുടെ വാദം.

ലൌലി മികച്ച നടി
പാവറട്ടി: കരുവാത്തി വേഷമിട്ട് അരങ്ങിലെത്തിയ ലൌലി ഹൈസ്കൂള്‍ വിഭാഗം മികച്ച നടിയായി അനീഷ് സംവിധാനം ചെയ്ത മുഖംമൂടികള്‍ എന്ന നാടകമാണ് ലൌലിക്ക് മികച്ച അഭിനേത്രിക്കുള്ള സ്ഥാനം നേടിക്കൊടുത്തത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളാണ് നാടകത്തില്‍ മുഖ്യ ചര്‍ച്ചയായത്.

കമല സുരയ്യയെ സ്മരിച്ച് അറബിക് കവിതാലാപനം
പാവറട്ടി: മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ വിലാപകാവ്യം പാടി ഹൈസ്കൂള്‍ വിഭാഗം അറബിക് കവിതാലാപനത്തില്‍ ജസീലിന് ഒന്നാം സ്ഥാനം. പന്നിത്തടം കോണ്‍കോഡ് ഇംഗ്ളീഷ് എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയായ ഈ പ്രതിഭ തികഞ്ഞ പ്രതീക്ഷയോടെ അക്ഷരനഗരിയിലേക്ക് യാത്രയാകുന്നത്.

പരിശീലകനില്ല; മിമിക്രിയില്‍ ജിറോഷിന് കൂട്ട് 'ഡൊണാള്‍ഡ് ഡക്ക്'
പാവറട്ടി: പരിശീലനകനില്ലാതെ കലോത്സവത്തിനെത്തിയ ജിറോഷിനെ മിമിക്രി മത്സരത്തില്‍ വിജയിയാക്കിയത് 'ഡൊണാള്‍ഡ് ഡക്ക്'. തൃശൂര്‍ ഡോണ്‍ ബോസ്കോ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ജിറോഷ് പട്ടിക്കാട് പൊ•ണി ഷാനി - ബിജി ദമ്പതികളുടെ മകനാണ്. കാര്‍ട്ടൂണ്‍ ചാനലിലെ ഡൊണാള്‍ഡ് ഡക്കിന്റെ ത•യത്വത്തോടെ അവതരിപ്പിച്ച ജിറോഷ് ബൈക്ക് റേസിങ്ങ്, ടി വി ചാനല്‍ മാറുമ്പോഴുള്ള ശബ്ദവ്യത്യാസം എന്നിവയും മികവുറ്റതാക്കി.

ഖുര്‍ ആന്‍ പാരായണവും അറബിഗാനവും മുര്‍ഷിദിന് സ്വന്തം
പാവറട്ടി: യു.പി. വിഭാഗം ഖുര്‍ആന്‍ പാരായണത്ിതലും അറബിഗാനത്തിലും ഒന്നാം സ്ഥാനം നേടി മുര്‍ഷിദിന് ഡബിള്‍. മുള്ളൂര്‍ക്കര എ.എസ്.എം.എന്‍.എസ്.യു.പി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായ മുര്‍ഷിദ് അറബിക് തര്‍ജമയില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്്.

കോല്‍ക്കളിയില്‍ കരുത്ത് കാട്ടി കോണ്‍കോഡ്
പാവറട്ടി: ചടുലമായ ചുവടുകള്‍ക്കൊപ്പം കോലുകള്‍ വീശിയടിച്ച് മത്സരാര്‍ഥികള്‍ വേദിയില്‍ അലയൊലകള്‍ തീര്‍ത്ത് കോല്‍ക്കളി മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പന്നിത്തടം കോണ്‍കോഡ് ഇംഗ്ളീഷ് സ്കൂളിന് കിരീടം. കോല്‍ക്കളിയുടെ വായ്ത്താരികള്‍ ദര്‍ശിക്കാനെത്തിയ സദസിനെ ആവേശം കൊള്ളിക്കുന്നതായിരുന്നു ഓരോ ടീമുകളുടെയും പ്രകടനം. കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച മത്സരത്തില്‍ മാഹിറും സംഘവും കോണ്‍കോഡിനെ വിജയപീഢത്തിലെത്തിക്കുകയായിരുന്നു. സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി എടരിക്കോട് സ്കൂളിനെ കോല്‍ക്കളി മത്സരത്തില്‍ വിജയത്തിലെത്തിച്ച ആസിഫ് എടരിക്കോടാണ് കോണ്‍കോഡിന്റെ പരിശീലകന്‍. 

ആദ്യമായെത്തി; ആദ്യസ്ഥാനം നേടി ഹംദ
പാവറട്ടി: ആദ്യമായി മാപ്പിളപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഹംദ റവന്യൂകലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം മാപ്പിളപ്പാട്ട് മത്സത്തില്‍ ആദ്യസ്ഥാനം നേടി. വടക്കേകാട് ഐ.സി.എ.ഇ.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ഥിനിയായ ഹംദ മോയിന്‍കുട്ടി വൈദ്യരുടെ എല്ലാവരും ഉറങ്ങിപ്പോയി എന്ന വരികള്‍ ആലപിച്ചാണ് മാപ്പിളപ്പാട്ടിലെ ജേത്രിയായത്. ഉറുദു പദ്യം ചൊല്ലലില്‍ ഏഴുതവണ റവന്യൂ ജില്ലയില്‍ ഒന്നാം സ്ഥാനക്കാരിയായ ഹംദക്ക് തന്നെ ഇത്തവണത്തേയും ഒന്നാം സ്ഥാനം.

ചേച്ചിയുടെ വഴിയെ ദുര്‍ഗാലക്ഷ്മി
പാവറട്ടി: കാപ്പിരി രാഗത്തില്‍ തന്ത്രികള്‍ മീട്ടിയ ദുര്‍ഗാലക്ഷ്മി ഹൈസ്കൂള്‍ വിഭാഗം വീണവായന മത്സരത്തില്‍ ഒന്നാമതെത്തി ആഥിഥേയരുടെ അഭിമാനമായി. പാവറട്ടി. സി.കെ.സി.ജി.എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ ഈ താരം കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ രണ്ടാസ്ഥാനം നേടിയിട്ടുണ്ട്. ദുര്‍ഗാലക്ഷ്മിയുടെ ചേച്ചി വിദ്യാലക്ഷ്മി സംസ്ഥാന കലോത്സവത്തില്‍ മൂന്നുതവണ വീണവായന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇക്കഴിഞ്ഞ ഡി-സോണ്‍ കലോത്സവത്തില് വിദ്യാലക്ഷ്മിക്കായിരുന്നു വീണവായന മത്സരത്തില്‍ ഒന്നാം സ്ഥാനം

നാടോടിനൃത്തത്തില്‍ അമൃത
പാവറട്ടി: കഴിഞ്ഞ തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കൈവിട്ടുപോയ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ വേദിയിലെത്തിയ അമൃതയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. വാശിയേറിയ നാടോടിനൃത്തത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്നാമതെത്തി അമൃത സംസ്ഥാന കലോത്സവം നടക്കാനിരിക്കുന്ന കോട്ടയത്തേക്ക് പോകാനൊരുങ്ങി. മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂള്‍ വിദ്യാര്‍ഥിനിയായ അമൃത 2008ല്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാവാണ്.

കോടതി ഉത്തരവില്‍ മത്സരിക്കാനെത്തി: നാടോടി മത്സരത്തില്‍ ശരത് ശങ്കറിന് ഇരട്ടിമധുരം
പാവറട്ടി: കോടതി ഉത്തരവിലൂടെ മത്സരിക്കാനെത്തിയ ശരത് ശങ്കറിന് ഇത് ഇരട്ടിമധുരം. തൃശൂര്‍ വെസ്റ്റ് ഉപജില്ലാ ഹൈസ്കൂള്‍ വിഭാഗം നാടോടി മത്സരത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന ശരത് ശങ്കര്‍ കോടതി ഉത്തരവിലൂടെയാണ് റവന്യൂ കലോത്സവത്തിനായി പാവറട്ടിയിലെത്തിയത്. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിയായ ശരത് ശങ്കര്‍ ഉപജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ അപ്പീല്‍ നല്‍കിയെങ്കിലും അധികൃതര്‍ അപ്പീല്‍ തളളി. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

ദഫ്മുട്ട്: മുല്ലശേരിയുടെ കിരീടത്തിന് നിറം മങ്ങല്‍
പാവറട്ടി: ഹയര്‍സെക്കന്ററി ദഫ്മുട്ട് മത്സരത്തില്‍ മുല്ലശേരി ജി.എച്ച്.എസ്. സ്കൂളിന്റെ വിജയത്തിന് നിറം മങ്ങല്‍. ജഡ്ജ് ഒത്തുകളിച്ചായിരുന്നു മുല്ലശേരിക്ക് ഒന്നാംസ്ഥാനം നല്‍കിയതെന്ന രണ്ടാം സ്ഥാനക്കാരുടെ ആരോപണമാണ് ദഫ്മുട്ട് മത്സരത്തിന്റെ നിറം കെടുത്തിയത്. ജഡ്ജ് വേദിയിലേക്ക് കയറി മുല്ലശേരി ടീമുമായി സംസാരിച്ചുവെന്നാണ് ആരോപണം. എന്നാല്‍ നമ്പര്‍ ധരിക്കാതെ വേദിയില്‍ കയറിയത് ചൂണ്ടിക്കാട്ടാനായിരുന്നു ജഡ്ജ് വേദിയില്‍ കയറിയതെന്നാണ് ജേതാക്കളുടെ വാദം.

2011 ജനുവരി 11, ചൊവ്വാഴ്ച

കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഭാരവാഹികള്

കുവൈത്ത്: അബ്ബാസിയ. കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ യൂനിറ്റുകളിലെ തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള് പൂര്ത്തിയാതായി സെന്റര് പത്രക്കുറിപ്പില് അറിയിച്ചു. അബ്ബാസിയ ഈസ്റ്റ്, അബ്ബാസിയ വെസ്റ്റ്, അബൂഹലീഫ, കുവൈത്ത് സിറ്റി യൂനിറ്റുകളുടെ പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.
അബ്ബാസിയ ഈസ്റ്റ്. സൈനുദ്ദീന് തിരൂര് (പ്രസിഡന്റ്), അബ്ദുറസാഖ് കാപ്പാട് (ജനറല് സിക്രട്ടറി), അര്ഷദ് അഹ് മദ് പുളിക്കല് (വൈസ് പ്രസിഡന്റ്),  ഹാഫിദ് സാലിഹ് സുബൈര് ആലപ്പുഴ(ദഅവ), സുനില് ഹംസ എടക്കര (ഫിനാന്സ്), നിസാര് പൂനൂര് (വിദ്യാഭ്യാസം), ഇബ്രാഹിം അബ്ദുല് ഖാദര് (പബ്ലിക്കേഷന്), അബ്ദുസ്സലാം ആലക്കോട്ട് (ലൈബ്രറി), പി.എന്.എം. സുബൈര് കോഴിക്കോട് (ഓഡിയോ വിഷ്വല്), ഖലീല് റഹ് മാന് ടി.പി (ക്രിയേറ്റിവിറ്റി). കൂടാതെ കേന്ദ്രപ്രവര്ത്തക സമിതി അംഗങ്ങളായി പി.എന്.അബ്ദുല് ലത്തീഫ് മദനി, ടി.പി.മുഹമ്മദ് അബ്ദുല് അസീസ്, പി.ടി.അഷ്റഫ് പുത്തൂര് പള്ളിക്കല് എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്രപ്രതിനിധികളായ സാദത്തലി കണ്ണൂര്, സുനാഷ് ശുക്കൂര് എന്നിവര് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ബാസിയ വെസ്റ്റ്. റഫീഖ് കണ്ണൂക്കര (പ്രസിഡന്റ്) അന് വര് പേരാന്പ്ര (ജനറല് സിക്രട്ടറി), എഞ്ചിനീയര്. സക്കീര് ഹുസൈന് (വൈസ്.പ്രസിഡന്റ്), മന്സൂര്.സി.പി (ദഅവ), ഹാറൂണ് അബ്ദുല് അസീസ് കാട്ടൂര് (ഫിനാന്സ്), കാദര് മാസ്റ്റര് (വിദ്യാഭ്യാസം), കെ.ടി.അമീറുദ്ധീന് ഫാറൂഖ് കോളേജ് (പബ്ലിക്കേഷന്) അബ്ദുല് മജീദ് കൊയിലാണ്ടി (ലൈബ്രറി) സി.പി. ഫസല് ഈരാറ്റുപേട്ട(ഓഡിയോ വിഷ്വല്) നൌഷാദ് പുളിക്കല് (ക്രിയേറ്റിവിറ്റി). കൂടാതെ കേന്ദ്രപ്രവര്ത്തക സമിതി അംഗങ്ങളായി അബ്ദുല് നാസര് കാലടി, എഞ്ചിനീയര് മുദാര് കണ്ണു, താഹിര് അമീന് കാക്കൂര്, അലി അസ്കര് മണ്ണൂര്, ഇഖ്ബാല് കൈപമംഗലം, അബ്ദുല് റസാഖ് പയ്യോളി, കുഞ്ഞു

മുഹമ്മദ് മരക്കാര് ചെമ്മണ്ണൂര്, അബ്ദുല് റഷീദ് തവനൂര് എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ ടി.ടി.കാസിം കാട്ടിലപീടിക, ശബീര് നന്തി എന്നിവര് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബൂഹലീഫ. ഹുസൈന് മുഹമ്മദ് തടത്തില് (പ്രസിഡന്റ്), ബാബു ശിഹാബ് പറപ്പൂര് (ജനറല് സിക്രട്ടറി), മുഹമ്മദ് മുബാറക് എറണാകുളം (വൈസ് പ്രസിഡന്റ്), അബ്ദുസ്സമദ് പെരിന്തല്മണ്ണ (ദഅവ) ജാഫര് കൊയിലാണ്ടി(ഫിനാന്സ്), ഇബ്രാഹിം നന്തി (വിദ്യാഭ്യാസം), ശൌക്കത്ത്.എം.സി (പബ്ലിക്കേഷന്), സുനീര് കാപ്പാട് (ലൈബ്രറി), എം.സി.ശാനവാസ് (ഓഡിയോ വിഷ്വല്) സമീര് അടൂര് (ക്രിയേറ്റിവിറ്റി). കൂടാതെ കെ.സി.മുഹമ്മദ് നജീബ് എരമംഗലം, മുഹമ്മദ് അന് വര് കാളികാവ്, അബ്ദുല് ഹമീദ് കൊടുവള്ളി, സിദ്ദീഖ് ഫാറൂഖി എന്നിവരെ കേന്ദ്രപ്രവര്ത്തക സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധിളായ മുഹമ്മദ് അസ് ലം കാപ്പാട്, നജീബ് പാടൂര്, കബീര് ബുസ്താനി എന്നിവര് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കുവൈത്ത് സിറ്റി. കാസിം.ടി.ടി (പ്രസിഡന്റ്), അലാവുദ്ധീന് ചെറുവത്തൂര് (ജനറല് സിക്രട്ടറി) മുഹമ്മദ് സാജിദ് എടവണ്ണ (വൈസ് പ്രസിഡന്റ്), ഹാഷിം അടക്കാനി (ദഅവ), അശ്റഫ് കൊയിലാണ്ടി (ഫിനാന്സ്), അബ്ദുല് അസീസ് ചെണ്ടയാട് (വിദ്യാഭ്യാസം), അബ്ദുള്ള പാറക്കടവ് (പബ്ലിക്കേഷന്), അബ്ദുറഹീം അമരന്പലം (ലൈബ്രറി), ബാദുഷ ചാവക്കാട് (ഓഡിയോ വിഷ്വല്) ജിതിന് റഹ് മാന് കാരപ്പറന്പ് (ക്രിയേറ്റിവിറ്റി). കൂടാതെ കേന്ദ്ര പ്രവര്ത്തക സമിതി അംഗങ്ങളായി മുഹമ്മദ് അസ് ലം കാപ്പാട്, അബ്ദുല് റഹ് മാന്.പി.എന്, ശംസുദ്ദീന് കാട്ടിലപീടിക, അബ്ദുല് നാസര് മുണ്ടേങ്ങര എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ എന്.കെ.അബ്ദുല് സലാം, മുഹമ്മദ് അബ്ദുള്ള കാഞ്ഞങ്ങാട് എന്നിവര് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

xxxxxxxxxxx

2011 ജനുവരി 8, ശനിയാഴ്‌ച

വെസ്റ്റ്‌ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ ഈസ്റ്റ് ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കു കീഴടക്കി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ന് (ശനി) നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈത്ത്‌ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയില്‍ നിന്ന് തോല്‌വി ഏറ്റുവാങ്ങി. അല്‍ ഖറാഫാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കുവൈത്തിനു കാണികളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും അതൊന്നും തുണയായില്ല.
രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. കളിയുടെ 58 ആം മിനിറ്റില്‍ ലിന്‍പെന്‍‌ഗാണ്‌ ആദ്യം വല കുലുക്കിയത്. 67 ആം മിനിറ്റില്‍ ഹുഹോസന്‍‌ഗ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.നാളെ രണ്ട് കളികളാണ്‌ നടക്കുന്നത്.
സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ബി'യിലെ ആദ്യ മത്സരങ്ങളാതിത്.ആദ്യ മത്സരത്തില്‍ ജപ്പാന്നും ജോര്‍ദാനുമേറ്റുമുട്ടുന്നു.രണ്ടാം മത്സരത്തില്‍ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ സൗദിയും സിറിയയുമാണ്‌ ഏറ്റുമുട്ടുന്നത്.

കേരള സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് ള്‍ഫിലെങ്ങും സമ്മേളന പ്രതീതി

ദുബൈ: കേരള നദ് വത്തുല്‍ മുജാഹിദീന്റെ പോഷകസംഘടനയായ എം.എസ്.എമ്മിന്റെ.സംഘാടനത്തില്‍ വെള്ളിയാഴ്ച കോട്ടക്കലില്‍ (മലപ്പുറം) തുടങ്ങിയ കേരളസ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് കാണാന്‍ ള്‍ഫിലുള്ള മിക്ക ഇസ്ലാഹിസെന്ററുകളിലും ബി•് സ്ക്രീനുകളാണു ഒരുക്കിയത്. യു.എ.ഇ.യില്‍ ഇസ്ലാഹി സെന്റര്‍ ഐ.ടി.സെക്രട്ടറി നസീര്‍ പി.എ.യുടെ നേത്യ്തത്തില്‍ യൂനിററുകളില്‍ ബി•് സ്ക്രീന്‍ ഒരുക്കി. അല്‍ഖൂസ്, ദേര ബര്‍ദുബൈ, ഖിസൈസ്, ഫുജൈറ, അബുദാബി തുടങ്ങിയ ഇന്ത്യന്‍ ഇസ്ലാഹി സെന്ററുകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നല്ല പ്രേക്ഷകരാണു സമ്മേളന തത്സമയ സം പ്രേക്ഷണം കാണാന്‍ എത്തിയത്.
സ ഊദി അറേബ്യയില്‍ ജുബൈല്‍, റിയാദ്, ദമാം, അല്‍കൊബാര്‍, ജിദ്ദ, യാംബു, മക്ക, മദീന, ഖഫ്ജി, ഖമീസ്, മുഷൈത്ത്, അല്‍ഖര്‍ജ്, ജീസാന്‍, ബുറാദ തുടങ്ങിയ ഇസ്ലാഹിസെന്ററുകളിലും സമ്മേളനം കാണാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു.
കുവൈറ്റില്‍ കേരള ഇസ്ലാഹി  സെന്റര്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അസ്ലം കാപ്പാട് നേത്യത്വം നല്‍കി. ഫര്‍വാനിയî, ഫഹാഹീല്‍, അബ്ബാസിയî, ഹസാവിയî, സിറ്റി തുടങ്ങി സ്ഥലങ്ങളിലും സമ്മേളനം വീക്ഷിക്കുവാന്‍ സംവിധാനമൊരുക്കി. ഖത്വര്‍, ബഹറിന്‍, ഒമാന്‍ തുടങ്ങിയ •ള്‍ഫ് രാജ്യങ്ങളിലും സമ്മേളനം വീക്ഷിക്കുവാന്‍ നിരവധി പേര്‍ ഇസ്ലാഹി സെന്ററുകളില്‍ എത്തി.
ഒാണ്‍ലൈനില്‍ സമ്മേളനന•രിയില്‍ നിന്ന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കാന്‍ എം.എസ്.എം. ഐ.ടി. വിഭാ•ത്തിന്റെ നേത്യ്ത്വത്തില്‍ പതിനഞ്ചോളം ഐ.ടി.എഞ്ചിനീയേര്‍മാര്‍ക്കാണു ചുമതലയുള്ളത്.
ഇന്നാണു (ഞായര്‍) സമാപനം. വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം കുവൈറ്റ് മതകാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഇബ്രാഹിം അഹമ്മദ് സ്വാലിഹ് ഉത്ഘാടനം ചെയîും. ദുബായ് •വണ്‍മന്റ് ഉപദേശകവിഭാ•ം ഡയരക്ടര്‍ ശൈഖ് മുഹമ്മദ് സുഹൈല്‍ അല്‍ മുഹൈരി മുഖ്യാതിഥിയായിരിക്കും.  ദുബൈ ഹോളിഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ ശൈഖ് സ്വലാഹ് അബ്ദുറഹ്മാന്‍ അല്‍ മുഖയîിത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ഉന്നതവിജയനേടിയവര്‍ക്ക് അവാര്‍ഡ് വിതരണം ചെയîും. പാലോളി മുഹമ്മദ് കുട്ടി (തദ്ദേശ സ്വയം ഭരണമന്ത്രി), രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, അഡ്വ: പി.എം.എ.സലാം എം.എല്‍.എം, ടി.പി.അബ്ദുല്ലക്കൊയ മദനി, എം.മുഹമ്മദ് മദനി, സയîദ് മുഹമ്മദ് ശാക്കിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.ഡോ. അലി അജ്മാന്‍, എ. പി. ശംസുദ്ദീന്‍,  വി.കെ. സകരിയî, സി. ടി. ബഷീര്‍ തുടങ്ങിവര്‍ പ്രസീഡിയം അലങ്കരിക്കും. കുഞ്ഞിമുഹമദ് പരപ്പൂര്‍, മായന്‍ കുട്ടി മേത്തര്‍, ഹുസൈന്‍ സലഫി, ടി. കെ. അഷ്റഫ് എന്നിവരാണു സമാപന പ്രഭാഷണങ്ങള്‍ നടത്തുന്നവര്‍.
എന്‍.ആര്‍. ഐ. പാരന്റ് കമ്മ്യകൂണ്‍,  എഡ്യക്കൂക്കെഷണല്‍ ട്രയ്നീ മീറ്റ്, പ്രവാചകനെ അറിയാന്‍, റിസര്‍ച്ച് സ്റ്റുഡന്‍സ് കൊണ്‍ക്ലേവ്, ഫോറിന്‍ സ്റ്റുഡന്‍സ് •ാതറിം•് എന്നീ സെഷനുകളും ചരിത്രസമ്മേളനവും ഇന്ന് നടക്കും.

ആര്‍ എസ് സി ഖത്തര്‍ ദോഹ സോണിന് പുതിയ നേതൃത്വം


ദോഹ: വഴി മാറി ചിന്തിക്കുന്ന യുവ ചേതനകളെ പൈതൃകത്തിന്റേയും നാഗരികതയുടേയും ഉള്‍ക്കരുത്തില്‍ നേര്‍ വിചാരത്തിലേക്ക് ചിന്തിപ്പിക്കുവാനും വഴി നടത്താനും വിദേശ നാടുകളില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) എന്ന ധര്‍മ്മ ധ്വജ വാഹക സംഘം വളരെ ശക്തവും സ്തുത്യര്‍ഹവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി ജന മനസ്സുകളില്‍ ഇടം നേടി പാരമ്പര്യത്തിന്റെ കരുത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും, ധര്‍മ്മ പക്ഷത്ത് സംഘം ചേരുക എന്ന കാലിക പ്രസക്തമായ പ്രമേയവുമായി സംഘടന നടത്തുന്ന കാമ്പയിന്റ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തോടെ ആര്‍ എസ് സി ദോഹ സോണ്‍ ഘടകത്തിന്ന് പുതിയ നേതൃത്വം നിലവില്‍ വന്നു. കാലൂഷ്യം ഇരുള്‍ വിരിച്ച നാളെയുടെ ഇട വഴികളില്‍ കാലിടറാതെ രണ്ട് വര്‍ഷക്കാലം സംഘടനയെ നയിക്കാന്‍ പുതിയ നേതൃത്വം നിലവില്‍ വന്നു. മൂസ മിസ്ബാഹി പൊന്‍മള ചെയര്‍മാനായും വൈസ് ചെയര്‍മാന്‍മാരായി മുനീര്‍ മാട്ടൂല്‍, മുഹമ്മദ് മുസ്ലിയാര്‍ തിരുവള്ളൂര്‍ ജനറല്‍ കണ്‍വീനറായി ബഷീര്‍ വടക്കൂട്ട് ജോയിന്റ് കണ്‍വീനര്‍മാരായി ശഫീര്‍ പൊടിയാടി, ഹബീബുറഹ്മാന്‍ മാട്ടൂല്‍ ട്രഷററായി സൂപ്പി വാണിമേല്‍ എന്നിവരേയും തെരഞ്ഞെടുത്തു. ഐ സി എഫ് ദോഹ സെന്‍ട്രല്‍ സെക്രട്ടറി ഐ. പി ഹമീദ് യോഗം ഉത്ഘാടനം ചെയ്തു. ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ ഇലക്ഷന്‍ ചീഫ് സത്താര്‍ ആലുവ പ്രഭാഷണം നടത്തി. ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ പ്രതിനിധി നൌഷാദ് അതിരുമട തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ആത്മീയ കുടുംബം എന്ന വിഷയത്തില്‍ മജീദ് ബുഖാരി ക്ളാസ്സെടുത്തു. ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ പ്രതിനിധി ശരീഫ് കാരശ്ശേരി, മുഹ്യദ്ധീന്‍ സഖാഫി പൊന്‍മള, സിദ്ധീഖ് കരിങ്കപ്പാറ, അബ്ദുല്‍ ജലീല്‍ ഇര്‍ഫാനി സംബന്ധിച്ചു. മൂസ മിസ്ബാഹി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജവാദ് സഖാഫി സ്വാഗതവും ബഷീര്‍ വടക്കൂട്ട് നന്ദിയും പറഞ്ഞു.

പുതിയ തൊഴില്‍ നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: യു.എ.ഇ.യില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്യാപിച്ച പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രവാസികളില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ട്ടിച്ചത്. തൊഴില്‍ രംഗത്തെ പുതിയ നിയമങ്ങള്‍ പൊതുവേ ആശ്വാസമാകുമ്പോള്‍  പഴയ തലമുറ മടക്കയാത്രക്കുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ലിമിറ്റഡ കബനികളിലെ നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നത്. തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നതും സ്വദേശി  വല്‍ക്കരണം എല്ലാ മേഖലകളിലും ശക്തമായതും പ്രവാസികളുടെ മടക്കത്തിനു ആക്കം കൂട്ടി. എന്നാല്‍ ചുരുക്കം ചില സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ വര്‍ഷം വന്‍ ആനുകൂല്യങ്ങളാണ് നല്‍കിയത്.

പ്രായ പരിധി മൂലവും തൊഴില്‍ തസ്തികകള്‍ ഇല്ലാതാകുന്നത് മൂലവും നിശ്ചയിക്കപെട്ട ജോലിയില്‍ മികവു നല്‍കാത്ത നൂറുകണക്കിന് തൊഴിലാളികളെ പ്രമുഖ ടെലികോം കബനി വിവിധ എമിരേറ്റുകളില്‍ നിന്നായി ഈ മാസം പിരിച്ചു വിട്ടു. കബനിയുടെ മൊത്തം വാര്‍ഷീക വരുമാനത്തില്‍ വന്‍കുറവ് വന്നതിനാല്‍ കൊല്ലത്തില്‍ ഒന്ന് മുതല്‍ മൂന്നു തവണ വരെ ബോണസ് നല്‍കിയിരുന്ന കബനി കഴിഞ്ഞ ഒന്ന് രണ്ടു ബോനസ്സുകള്‍ നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കയാണ്. ടെലകോം  കബനികളില്‍ നിന്നും ഒഴിവാക്കിയത്തില്‍ ഭൂരിഭാഗവും 55 വയസ്സിനു മുകളില്‍ ഉള്ളവരാണ്, മിക്ക സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇപ്പോള്‍ പ്രധാന തസ്തികള്‍ ഒഴികെ ബാക്കി എല്ലാ ജോലികളും ഇപ്പോള്‍ "മാന്‍ പവര്‍ സപ്ലെയ്സ്" എന്ന ചുരുക്കപേരില്‍ അറിയപെടുന്ന സ്വകാര്യ തൊഴില്‍ കബനികളെയാണ് ഏല്‍പ്പിക്കുന്നത് ഇവരാകട്ടെ ജോലി സ്ഥലത്ത് തൊഴിലാളികളെ പരമാവധി തൊഴില്‍ ചൂഷണത്തിന് ഇരയാക്കുകയും ശബളവും മറ്റു ആനുകൂല്യങ്ങളും വളരെ ചുരുക്കത്തിലാണ് കൊടുക്കുന്നത്. കബനികളില്‍ നിന്നും വന്‍തുക ഓരോ തൊഴിലാളികളുടെ പേരില്‍ മാന്‍പവര്‍ കബനികള്‍ വസ്സൂലാക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാകട്ടെ തുച്ചമായ വേതനവും. അതിനിടെ പുതിയ ശബള വ്യവസ്ഥ കാരണം നാമമാത്രമായ ശബളം നല്‍കി തൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന ചില കബനികള്‍ക്ക് ആവശ്യത്തിനു ജീവനക്കാരെ ലഭിക്കാത്തത് ഈ കബനികളെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. 

ഇങ്ങനെ യുള്ള കബനികള്‍ക്ക്  സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്വകാര്യ ഓയില്‍ കബനികള്‍, എന്നിവയില്‍ ലഭിച്ചിരുന്ന കരാറുകള്‍ റദ്ദക്കപെടുകയോ നഷ്ടപെടുകയോ ചെയ്തിടുന്ദ്, ചില ഓയില്‍ കബനികളില്‍ കരാര്‍ കബനിക്ക് കൊടുക്കുന്ന തുകയില്‍ നിന്നും തൊഴിലാളികള്‍ക്ക് കിട്ടേണ്ട ശബളവും മറ്റു ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടേ ബാക്കി തുക നല്‍കുകയുള്ളൂ ഇതും കബനികള്‍ക്ക് അടിയായിട്ടുന്ദ്. ജോലി സ്ഥിരതയുണ്ടായിരുന്ന തൊഴിലാളികളെ ഒഴിവാക്കി കരാര്‍ കബനികള്‍ക്ക് പുറം കരാര്‍ കൊടുത്ത കബനികളില്‍ കബനികളുടെ പ്രാമുഖ്യം അനുസരിച്ചുള്ള ജോലി വേഗത കിട്ടാതെ വന്നതും പുറം കരാറില്‍ എത്തുന്ന തൊഴിലാളികളികളെ കബനികള്‍ ദിവസം തോറും മാറ്റുന്നതും ചില കാറ്റഗറിയില്‍ തൊഴിലാളികള്‍ക്ക് സ്ഥിരത ഉറപ്പു വരുത്തുവാന്‍ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ പ്രവാസികാര്യ മന്ത്രിയായി വന്ന വയലാര്‍ രവി കൊണ്ടു വന്ന ഇന്ത്യന്‍ തൊഴില്‍ കുടിയേറ്റ നിയമം മൂലം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തോഴിലന്യേഷകര്‍ക്കാണ് തൊഴില്‍ ചൂഷണത്തില്‍ നിന്നും മോചിതരായിട്ടുള്ളത്, തൊഴില്‍ കരാറുകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ശബള പരിധിയും ലേബര്‍ കൊണ്ട്രക്ടുകളും പരിധി ലങ്ഘിക്കുന്നില്ല എന്നുള്ളതും സര്‍ക്കാരിന്‍റെ വന്‍ വിജയമാണ്. ഇതുകാരണം ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യത്തിനു ലഭിക്കാത്തത് കരാര്‍ കബനികളെ പ്രതി സന്ധികളില്‍ അകപെടുതിയിട്ടുന്ദ്. ജോലികളില്‍ മികവു പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ മാത്രം ആവശ്യപ്പെടുന്ന കബനികള്‍ ഇപ്പോള്‍ യു.എ.ഇ.യില്‍ കൂടിവരികയാണ്. പുതിയ വര്‍ഷത്തില്‍ സമൂലമായ മാറ്റം ദ്രിശ്യമല്ലങ്കിലും വരും നാളുകളില്‍ എന്ത് സംഭവിക്കുമെന്ന് വിദഗ്തര്‍ക്ക് ഏകാഭിപ്രായമില്ല

വളര്‍ത്തു മൃഗങ്ങളെ പൊതു സ്ഥലത്ത് കൊണ്ടുവരുന്നതിന് അബുദാബി നഗരസഭ നിരോധനം ഏര്‍പ്പെടുത്തി

നൂറു മുഹമ്മദ്     ഒരുമനയൂര്‍
 അബുദാബി: പൊതു ജനാരോഗ്യം മുന്‍ നിറുത്തി അബുദാബി നഗര സഭ  വളര്‍ത്തു മൃഗങ്ങളെ പൊതു സ്ഥലങ്ങളില്‍ കൂടെ കൊണ്ടു വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. പ്രധാനമായും വളര്‍ത്തു നായ്ക്കള്‍ക്കും പട്ടികള്‍ക്കുമാണ് നിരോധനം ബാധകമാകുന്നത്,   അബുദാബിയിലെ മാളുകളിലും പാര്‍ക്കുകളിലും സ്വിമ്മിംഗ് ബീച്ചുകള്‍, സ്വിമ്മിംഗ് പൂളുകള്‍, അടച്ചു കെട്ടുള്ളതോ  തുറസായതോ ആയ ഫാമിലി പാര്‍ക്കുകള്‍, ഷോപ്പിംഗ്‌ സെന്റെറുകള്‍, റെസ്റ്റോരറന്‍റെകള്‍ എന്നിവടങ്ങളിലാണ്  നിരോധനം ഏര്‍പ്പെടുത്തിയത്. കൂടാതെ റോഡു വക്കിലും ഗാര്‍ഡ്നുകളിലും  നടപ്പാതകളിലും വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ അവശിശ്ട്ടങ്ങള്‍ തള്ളുന്നതിനും നിരോധനനം കൊണ്ടു വന്നിട്ടുണ്ട്. ഇത് കണ്ടെത്തിയാല്‍ ഉടമസ്ഥന് കനത്ത പിഴയാണ് ലഭിക്കുക കൂടാതെ മൃഗങ്ങളെ പിടിച്ചെടുക്കാനും സാധ്യതയുണ്ട്, മൃഗങ്ങളെ വളര്‍ത്തുന്നവര്‍ വെറ്റിനറി അധികാരികളില്‍ നിന്നും സമ്മത പത്രം വാങ്ങിയിരിക്കണം യഥാ സമയങ്ങളില്‍ അവക്കുള്ള പ്രതിരോധ കുത്തി വെപ്പുകള്‍ എടുക്കണമെന്നും പബ്ലിക് ഹെല്‍ത്ത് ഡിപ്പര്ട്ടുമെന്റ്റ് ഡയറക്ടെര്‍ ഖലീഫ മുഹമ്മദ്‌ അല്‍ രുമൈതി അറിയിച്ചു

വിസ്‌മയമൊരുക്കി ഏഷ്യന്‍ കപ്പിനു തുടക്കമായി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: വിസ്മയ കാഴ്‌ച്ചയൊരുക്കി ഏഷ്യന്‍ കപ്പ് ഫുട്ബോളിനു തുടക്കമായി. ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബാള്‍ മഹോത്സവത്തിന് ഇന്ന് വൈകീട്ട് തിരശീല ഉയര്‍ന്നു.വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.ഉദ്ഘാടനച്ചടങ്ങുകള്‍ ഖത്തറിന്റെ കായികചരിത്രത്തില്‍ അവിസ്മരണീയ സംഭവമാക്കാന്‍ സംഘാടകസമിതിക്ക് കഴിഞ്ഞു.
ആതിഥേയരാഷ്ട്രമായ ഖത്തര്‍ , കുവൈത്ത്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ , സൗദി അറേബ്യ, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ ‍, ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റൈന്‍ ‍, ആസ്‌ത്രേലിയ, ഇറാഖ്, ഉത്തരകൊറിയ, യു എ ഇ, ഇറാന്‍ എന്നിങ്ങനെ പതിനാറ് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്.
നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളിലായി പ്രാഥമികറൗണ്ട് മത്സരിക്കും. ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ചാമ്പ്യന്‍ഷിപ്പായി മാറുമെന്ന് പ്രവചിക്കപ്പെട്ട ദോഹ എഡിഷനിലെ മത്സരങ്ങള്‍ അഞ്ച് സ്റ്റേഡിയങ്ങളിലായിട്ടാണ് നടക്കുന്നത്. ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ നടക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍സാദ് സ്റ്റേഡിയം, അല്‍ ഖറാഫ സ്റ്റേഡിയം, അല്‍ റയാന്‍ സ്റ്റേഡിയം, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയാണ് കളികള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ .
ഗ്രൂപ്പില്‍ കളിക്കുന്ന ടീമുകള്‍ : -
ഗ്രൂപ്പ് എ: ഖത്തര്‍ ‍, കുവൈറ്റ്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍
ഗ്രൂപ്പ് ബി: സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍
ഗ്രൂപ്പ് സി: ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റിന്‍ ‍, ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഡി: ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍
മത്സരക്രമങ്ങള്‍ :-
7. ഖത്തര്‍ ‍-ഉസ്‌ബെക്കിസ്ഥാന്‍
8. കുവൈറ്റ്-ചൈന
9. ജപ്പാന്‍ ‍-ജോര്‍ദാന്‍ , സൗദി-സിറിയ
10. ഇന്ത്യ-ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ-ബഹ്‌റിന്‍
11. ഉത്തരകൊറിയ-യുഎഇ, ഇറാഖ്-ഇറാന്‍
12. ചൈന-ഖത്തര്‍ ‍, ഉസ്‌ബെക്കിസ്ഥാന്‍ ‍-കുവൈറ്റ്.
13. സിറിയ-ജപ്പാന്‍ , ജോര്‍ദാന്‍ ‍-സൗദി
14. ബഹ്‌റിന്‍ -ഇന്ത്യ, ഓസ്‌ട്രേലിയ-ദക്ഷിണകൊറിയ
15. ഇറാന്‍ ‍-ഉത്തരകൊറിയ, യുഎഇ-ഇറാഖ്
16. ഖത്തര്‍ ‍-കുവൈത്ത്, ചൈന- ഉസ്‌ബെക്കിസ്ഥാന്‍
17. ജോര്‍ദാന്‍ -സിറിയ, സൗദി-ജപ്പാന്‍
18. ഓസ്‌ട്രേലിയ-ബഹ്‌റിന്‍ ‍, ഉത്തരകൊറിയ-ഇന്ത്യ
19. യുഎഇ-ഇറാന്‍ ‍, ഇറാഖ്-ഉത്തരകൊറിയ.
ക്വാര്‍ട്ടര്‍ - 21, 22 സെമി - 25 ഫൈനല്‍ - 29

കങ്കാരുപടയോ? ആനപടയോ ?ആരു ജയിക്കും!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ജനുവരി പത്താം തിയതി വൈകീട്ട് ഖത്തര്‍ സമയം 4.15 ന്‌ ഖത്തറിലെ അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ ആനപടയും കങ്കാരുപടയും മുഖാമുഖം വരുമ്പോള്‍ ജയം ആര്‍ക്കായിരിക്കും?.നീണ്ട 26 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയെത്തിയത് സിംഹക്കൂട്ടിലേക്കാണ്‌. ഓസീസും ദക്ഷിണ കൊറിയയും ബഹ്റൈനും ഉള്‍പ്പെടുന്ന ഗ്രൂപ്പിലും.
1964ലായിരുന്നു അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ടീമിന്റെ മൂന്നാമൂഴമാണിത്.ആദ്യ അരങ്ങേറ്റത്തില്‍ റണ്ണര്‍ അപ്പായെങ്കിലും പിന്നീട് 84ല്‍ വീണ്ടും അവസരം ലഭിച്ചപ്പോള്‍ പ്രാഥമിക റൗണ്ട് പോലും കടക്കാതെ പുറത്തായി. ഇംഗീഷുകാരനായ കോച്ച് ബോബ് ഹൂട്ടന്റെ പരിശീലനത്തിന്റെ മികവിലാണ് ഇക്കുറി ഇവിടെയെത്തിയിരിക്കുന്നത്. അതിന്നാല്‍ തന്നെ ഏറെ പ്രതീക്ഷകളും അത്രക്ക് തന്നെ സമ്മര്‍ദങ്ങളോടെയുമാണ് ടീം ദോഹയിലെത്തിയിരിക്കുന്നത്.
ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി 23 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയക്കും മൂന്നാം ടീമായ ദക്ഷിണ കൊറിയക്കും ഏഴാം ടീമായ ബഹ്‌റൈനുമൊപ്പം 'സി' ഗ്രൂപ്പിലാണ് 23 ആം നമ്പറായ ഇന്ത്യയെങ്കിലും ഇന്ത്യ പത്താം തിയതി ഓസ്ട്രേലിയയെ നേരിടും. 14ന് ബഹ്റൈനുമായും 18ന് ദക്ഷിണ കൊറിയയുമായുമാണ് ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍ .
പരിശീലനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ കളിച്ച ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് ജയിക്കാനായത്. ഒന്നില്‍ സമനിലയും നേടി. ബാക്കിയെല്ലാറ്റിലും തോല്‍‌വി ഏറ്റുവാങ്ങി.പരിക്ക് മൂലം മികച്ച താരങ്ങള്‍ കളിക്കാനിറങ്ങാത്തതും ഇറങ്ങിയവര്‍ ഫോമിലെത്താഞ്ഞതുമാണ് പരാജയങ്ങള്‍ക്ക് കാരണമായത്. പരിശീലനത്തിന്റെ അവസാന നാളുകളില്‍ മികച്ച താരങ്ങളെല്ലാം പരിക്കില്‍ നിന്ന് മുക്തരായി ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ടെന്നും ഇത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കോച്ച് ബോബ് ഹൂട്ടന്‍ പറഞ്ഞു.
2008ല്‍ ആതിഥേയത്വം വഹിച്ച എ.എഫ്.സി ചാലഞ്ച് കപ്പില്‍ ചാമ്പ്യന്മാരായത് വഴിയാണ് ഇന്ത്യക്ക് ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ യോഗ്യത നേടാനായത്. താജികിസ്താന്‍ ‍, തുര്‍ക്‌മെനിസ്താന്‍ ‍, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍നിന്ന് സെമിയില്‍ കടന്ന ഇന്ത്യ, 82ആം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഏക ഗോളിന്റെ മികവില്‍ മ്യാന്‍മറിനെ പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് അര്‍ഹരായത്. പ്രാഥമിക റൗണ്ടില്‍ സമനിലയില്‍ തളച്ച താജികിസ്താനെ ദല്‍ഹി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നിഷ്പ്രയാസം മറികടന്നാണ് എ.എഫ്.സി ചാലഞ്ച് കപ്പും അതുവഴി ഏഷ്യന്‍കപ്പ് യോഗ്യതയും ഇന്ത്യ നേടിയത്.
മലയാളി താരം എന്‍.പി. പ്രദീപ്, സ്റ്റീവന്‍ ഡയസ്, ക്ലൈമാക്‌സ് ലോറന്‍സ്, റെനഡി സിങ്, മെഹ്‌റാജുദ്ദീന്‍ വാദൂ, ക്ലിഫോര്‍ഡ് മിറാന്‍ഡ എന്നിവരാണ് മധ്യനിര തന്ത്രങ്ങള്‍ക്ക് കരുത്ത് പകരാനായുള്ളത്. സുര്‍കുമാര്‍ സിങ്, ഗൗര്‍മാംഗി സിങ്, അന്‍വന്‍ അലി, മഹേഷ് ഗാവ്‌ലി, സഈദ് റഹിം നബി, ദീപക് മൊണ്ഡല്‍, എന്‍.എസ്. മഞ്ജു, രാകേഷ് മാസിഗ്, ഗോവിസിങ് എന്നിവരാണ് പ്രതിരോധ നിരക്കാരുടെ ലിസ്റ്റിലുള്ളത്. ഇതില്‍ പരിചയ സമ്പന്നര്‍ക്കായിരിക്കും അന്തിമ ഇലവന്‍ നിര്‍ണയിക്കുന്നതില്‍ കോച്ച് ഹൂട്ടന്‍ മുന്‍തൂക്കം നല്‍കാന്‍ സാധ്യത.
അമേരിക്കന്‍ ക്ലബായ കന്‍സാസ് സിറ്റിയുടെ താരം സുനില്‍ ഛേത്രിയുടേയും ഗോള്‍ വലയത്തിന് മുന്നില്‍ പുണെ എഫ്.സി താരം സുബ്രതാ പാലിന്റെയും മികച്ച ഫോമാണ് ഇന്ത്യക്ക് നല്‍കുന്ന പ്രതീക്ഷ. ബൂട്ടിയക്കും ഛേത്രിക്കും പുറമെ മുന്നേറ്റ നിരക്കാരായി അഭിഷേക് യാദവും സുശീല്‍ കുമാര്‍ സിങ്ങും ടീമിനൊപ്പമുണ്ട്.ബൂട്ടിയ പരിക്കില്‍നിന്ന് പൂര്‍ണ മോചിതനായിട്ടില്ല. ഇരു വിങ്ങുകളിലൂടെയും ആക്രമിച്ച് കയറാന്‍ കഴിവുള്ള ആന്റണി പെരേര പരിക്കു കാരണം മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. ദേശീയ ഐ ലീഗ് ഫുട്ബാളിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരവും മലയാളിയുമായ മുഹമ്മദ് റാഫി 23 പേരടങ്ങുന്ന അന്തിമ ലിസ്റ്റില്‍ ഇല്ലെങ്കിലും ബൂട്ടിയക്ക് കളിക്കാനാവാതെ വന്നാല്‍ ടീമിനൊപ്പം തുടരുന്ന റാഫിക്ക് അവസാന നിമിഷം നറുക്ക് വീഴാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2011 ജനുവരി 7, വെള്ളിയാഴ്‌ച

നൂറ് കോടി ഹൃദയമിടിപ്പുകളുമായി അവരെത്തി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്നാരംഭിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ദോഹയിലെത്തി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ടീം ഇന്നലെ ഉച്ചക്കാണ്‌ ദുബൈയില്‍ നിന്ന് ഖത്തറിലെത്തിയത്.
ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി 23 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഇന്ത്യ ഗ്രൂപ്പ് സിയില്‍ പത്തിന് ഓസ്ട്രേലിയയെ നേരിടും. 14ന് ബഹ്റൈനുമായും 18ന് ദക്ഷിണ കൊറിയയുമായുമാണ് ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍ .
പരിശീലനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ കളിച്ച ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് ജയിക്കാനായത്. ഒന്നില്‍ സമനിലയും നേടി. ബാക്കിയെല്ലാറ്റിലും തോല്‍‌വി ഏറ്റുവാങ്ങി.പരിക്ക് മൂലം മികച്ച താരങ്ങള്‍ കളിക്കാനിറങ്ങാത്തതും ഇറങ്ങിയവര്‍ ഫോമിലെത്താഞ്ഞതുമാണ് പരാജയങ്ങള്‍ക്ക് കാരണമായത്. പരിശീലനത്തിന്റെ അവസാന നാളുകളില്‍ മികച്ച താരങ്ങളെല്ലാം പരിക്കില്‍ നിന്ന് മുക്തരായി ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ടെന്നും ഇത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കോച്ച് ബോബ് ഹൂട്ടന്‍ പറഞ്ഞു.
പൊതുവെ പരുക്കിന്റെ പിടിയിലാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍ ബൈച്ചുങ് ബൂട്ടിയതന്നെയാണ്‍. അദ്ദേഹവും പരുക്കില്‍നിന്നു പൂര്‍ണമായി മുക്തനായിട്ടില്ല. സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധന്‍ കണ്ണന്‍ പുകഴേന്തി ടീം അംഗങ്ങളുടെ ചികില്‍സയ്ക്കായി ഇന്ത്യന്‍ ടീമിനോടൊപ്പമുണ്ട്.
ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയക്കും മൂന്നാം ടീമായ ദക്ഷിണ കൊറിയക്കും ഏഴാം ടീമായ ബഹ്‌റൈനുമൊപ്പം 'സി' ഗ്രൂപ്പിലാണ് 23 ആം നമ്പറായ ഇന്ത്യയെങ്കിലും ഇതില്‍ ഭയമല്ല, അഭിമാനമാണുള്ളതെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
25 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ കപ്പില്‍ യോഗ്യത നേടിയത് തന്നെ ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ ഏറ്റവും വലിയ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തിന് ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയയുമായുള്ള കളിക്ക് കാത്തിരിക്കുകയാണ് ടീമംഗങ്ങള്‍ എന്ന് മാനേജരും ഗള്‍ഫ് ഇന്റര്‍നാഷണല്‍ പ്രമോഷന്‍സ് മാനേജിങ് ഡയറക്ടറുമായ റൗള്‍ കാര്‍മോ ഫെര്‍ണാണ്ടസ് പറഞ്ഞു.
മലയാളിയായ മുഹമ്മദ് റാഫി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. പരുക്കുമൂലമുള്ള ഫോം നഷ്ടവുമാണ് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ് താരമായ റാഫിയ്ക്ക് ടീമിനോടൊപ്പമുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട റാഫിക്ക് ഒക്ടോബറിലാണ് പരുക്കേറ്റത്.
ടീമില്‍ അവശേഷിക്കുന്ന എക മലയാളിതാരം മൂലമറ്റംകാരനായ എന്‍.പി. പ്രദീപ് ആണ്‍. ഇന്ത്യയുടെ മധ്യനിരയിലെ ശക്തിയാണ്‌ ഇദ്ദേഹം.ഇന്ത്യ ആദ്യമായി നെഹ്റുകപ്പ് നേടിയപ്പോള്‍ ഫൈനലിലെ വിജയ ഗോള്‍ നേടിയതും പ്രദീപായിരുന്നു.
ടീം അംഗങ്ങള്‍ :
ഗോളികള്‍ ‍: സുബതാ പാല്‍ ‍, സുഭാഷീഷ് റോയ് ചൌധരി, ഗുര്‍പ്രീത് സിങ് സന്ധു.
ഡിഫന്‍ഡര്‍മാര്‍ ‍: സൂര്‍കുമാര്‍ സിങ്, ഗുര്‍മാംഗി സിങ്, അന്‍വര്‍ ‍, മഹേഷ് ഗാവ്ലി, സെയ്ദ് റഹിം നബി, ദീപക് മണ്ഡല്‍ ‍, എന്‍.എസ്. മഞ്ജു, രാകേഷ് മാസിഹ്, ഗോവിന്‍ സിങ്.
മധ്യ നിര: സ്റ്റീവന്‍ ഡയസ്, എന്‍ ‍.പി. പ്രദീപ്, ക്ളൈമാക്സ് ലോറന്‍സ്, ക്ളിഫോര്‍ഡ് മിറാന്‍ഡ, റെനഡി സിങ്, മെഹ്റാജുദ്ദീന്‍ വാഡു, ബല്‍ദീപ് സിങ്.
മുന്‍നിര: ബൈച്ചുങ് ബൂട്ടിയ(ക്യാപ്റ്റന്‍ ‍), സുനില്‍ ഛേത്രി, അഭിഷേക് യാദവ്, സുശീല്‍ കുമാര്‍ സിങ്. എന്നിവരാണ്‌

2011 ജനുവരി 6, വ്യാഴാഴ്‌ച

ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ : 100 റിയാല്‍ നല്‍കൂ ഖത്തറിലേക്ക് വരൂ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ജനുവരി ഏഴ് മുതല്‍ 29 വരെ ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനോടനുമ്പദിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ റിസഡന്റ് പെര്‍മിറ്റ് ഉള്ള 188 പ്രഫഷനുകളില്‍ പെട്ട പ്രവാസികള്‍ക്ക് ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ വിസ നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു.
188 പ്രൊഫഷനുകളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള ജി.സി.സി ഇഖാമ, ചുരുങ്ങിയത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്കയാത്രാ ടിക്കറ്റ് എന്നിവ ഹാജരാക്കുന്നവര്‍ക്ക് മാ്രതമേ ഇങ്ങനെ വിസ അനുവദിക്കൂ. 100 റിയാലാണ് ഇതിന് ഫീസ് ഈടാക്കുക.
ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് പണമടക്കണ്ടത്. ഒരു മാസ കാലാവധിയുള്ള എന്‍ട്രി വിസയാണ് നല്‍കുക. പിന്നീട് ഈ വിസയുടെ കാലാവധി മൂന്നു മാസം വരെ നീട്ടാനാകും. ദീര്‍ഘിപ്പിക്കുന്ന ഓരോ മാസത്തിനും 100 റിയാലാണ് ഫീസ്. കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസത്തിനും 200 റിയാല്‍ വീതം പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഖത്തറില്‍ ബ്രാഞ്ച് തുടങ്ങുന്നു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ബ്രാഞ്ച് തുടങ്ങുന്നു. മാര്‍ച്ച് മാസത്തോടെ പുതിയ ശാഖ യാഥാര്‍ത്ഥ്യമാവുമെന്ന് എസ്.ബി.ഐ. അധികൃതര്‍ വ്യക്തമാക്കി.
ശാഖ തുടങ്ങുന്നതിനായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി കഴിഞ്ഞ മെയ് മാസത്തില്‍ എസ്‌ബിഐ തേടിയിരുന്നു. ദോഹയില്‍ തുടങ്ങുന്നതോടൊപ്പം നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ശാഖകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.
രാജ്യാന്തരതലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക ചുവടുവെപ്പായിരിക്കും ഖത്തറിലെ പുതിയ ശാഖയെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്കുള്ള കപ്പ് ദോഹയിലെത്തി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: വെള്ളിയാഴ്ച ആരംഭിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്കുള്ള കപ്പ് ദോഹയിലെത്തി. മലേഷ്യയില്‍നിന്ന് ദുബായ് വഴി എത്തിയ കപ്പിനെ വരവേറ്റത് പരമ്പരാഗത കലാസാംസ്‌കാരിക പരിപാടികളോടെയായിരുന്നു.
ക്വാലലംപൂരില്‍ എഎഫ്‌‌സി ആസ്ഥാനത്തുനിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് കപ്പ് എത്തിച്ചത്. 55 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ കപ്പ് എഎഫ്‌‌സി പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമ്മാമിന് വൈസ് പ്രസിഡന്റ് യൂസഫ് യാഖൂബ് അല്‍ സെര്‍ക്കല്‍ സുരക്ഷിതമായി കൈമാറി. എമിറേറ്റ്സ് സീനിയര്‍ കമേഴ്സ്യല്‍ വൈസ് പ്രസിഡന്റ് അഹമ്മദ് ഖൂരിയും ഒപ്പമുണ്ടായിരുന്നു.
തുറന്ന വാഹനത്തില്‍ പ്രദര്‍ശിപ്പിച്ച് നഗരവീഥികള്‍ കടന്നുപോയ കപ്പിന് സ്വാഗതം ആശംസിക്കാന്‍ റോഡിന്റെ ഇരുവശവും കൊടികള്‍ വീശിനൂറുകണക്കിന് ജനങ്ങള്‍ കാത്തു നില്പ്പുണ്ടായിരുന്നു. എ.എഫ്.സി ഏഷ്യന്‍ കപ്പ് അധികൃതരും ടൂര്‍ണമെന്റിന്റെ ഭാഗ്യചിഹ്‌നങ്ങളും കപ്പ്‌ഘോഷയാത്രയെ അനുഗമിച്ചു

അനധികൃത ഡിഷ് ടി.വി സാറ്റലൈറ്റ് റിസീവറുകള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ക്കുമെതിരെ അധികൃതര്‍ നടപടി ശക്തമാക്കി

അബൂദബി: രാജ്യത്ത് അനധികൃത ഡിഷ് ടി.വി സാറ്റലൈറ്റ് റിസീവറുകള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ക്കുമെതിരെ അധികൃതര്‍ നടപടി ശക്തമാക്കി.
ഇത്തരം അനധികൃത ഡിഷ് ടി.വി കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴ ചുമത്തും. അടുത്തമാസം ലോകകപ്പ് ക്രിക്കറ്റ് തുടങ്ങുന്നതിനാല്‍ ഇത്തരം അനധികൃത കണക്ഷനുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇത്തരം ഡിഷ് ടി.വി സാറ്റലൈറ്റ് റിസീവറുകള്‍ കണ്ടെത്തുന്നതിന് പൊലീസും മറ്റ് അധികൃതരും റസിഡന്‍ഷ്യല്‍ ഏരിയകളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്തി വരികയാണ്. അനധികൃത കണക്ഷന്‍ മാറ്റുന്നതിന് ഒരാഴ്ചത്തെ സമയം നല്‍കും. അതിനുള്ളില്‍ മാറ്റിയില്ലെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനം. അനധികൃത ഉപയോഗം ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അറബ് ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ വക്താക്കള്‍ പറഞ്ഞു. ഇത്തരം കണക്ഷനുകളുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ കമ്പനിക്ക് സ്വകാര്യ അന്വേഷകരുമുണ്ട്.
ഡിഷ് ടി.വി, ടാറ്റ സ്‌കൈ, സണ്‍ ഡയറക്ട് എന്നിവയുടെ അനധികൃത സെറ്റ് ടോപ് ബോക്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഡയറക്ട് ടു ഹോം സേവനങ്ങളിലെ 200ഓളം ചാനലുകള്‍ രാജ്യത്ത് വീക്ഷിക്കുന്നുണ്ട്.
ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളുടേതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവ ലഭ്യമാക്കുന്നത്. അനധികൃത സ്ഥാപനങ്ങള്‍ക്ക് അറബ് ഡിജിറ്റല്‍ ഡിസ്ട്രബ്യൂഷന്റെ നിയമ വിഭാഗം നിയമ മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഓണ്‍ അറൈവല്‍സ് വിസ

ഷരീഫ് വാകേപാടത്ത്
ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിമാനത്താവളത്തില്‍നിന്നും ഓണ്‍ അറൈവല്‍സ് വിസയില്‍ ഇറങ്ങാനുള്ള നിബന്ധനകളില്‍ മറ്റു നിരവധി വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഖത്തര്‍ ആഭ്യന്തരമന്ത്രകാര്യാലയം പുറപ്പെടുവിച്ചതായി പ്രാദേശിക അറബ്ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. പ്രൊഫഷന്‍ നോക്കിയാണ് ഖത്തറില്‍ ഇറങ്ങാന്‍ അനുമതിനല്‍കുക. നിലവിലുള്ള പ്രൊഫഷനുകളില്‍നിന്നും വ്യത്യസ്തമായി 188 വിഭാഗങ്ങളെ മൊത്തമായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് മന്ത്രകാര്യാലയം പുറത്തിറക്കിയത്. ഗ്രന്ഥകാരന്മാരും മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ഗ്രന്ഥകര്‍ത്താക്കളും വിവര്‍ത്തകന്മാരും ഫാര്‍മസിസ്റ്റുകളുംവരെ പുതുതായി പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രാരംഭത്തില്‍ 100 റിയാല്‍ ഫീസടച്ച് ഇറങ്ങുന്നവര്‍ക്ക്ഒരു മാസത്തെ കാലാവധിയാണ് അനുവദിക്കുക. 90 ദിവസംവരെ മാസം 100 റിയാല്‍വീതം ഫീസടച്ച് കാലാവധി നീട്ടിക്കൊടുക്കും. അനുവദിക്കപ്പെട്ട കാലാവധി കഴിഞ്ഞിട്ടും ദോഹയില്‍ തങ്ങുന്നവര്‍ക്ക് പ്രതിദിനം 200 റിയാല്‍വീതം പിഴശിക്ഷ അടയ്‌ക്കേണ്ടിവരും. ദോഹയിലിറങ്ങുന്ന വ്യക്തികള്‍ റിട്ടേണ്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.
നിലവില്‍ 33 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മാത്രമാണ് ഖത്തറില്‍ വിമാനത്താവളത്തിലും തുറമുഖത്തും ഓണ്‍ അറൈവല്‍സ് വിസ അനുവദിക്കുന്നത്. ഖത്തറില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും തൊഴില്‍ മേഖലകളിലെ സാദ്ധ്യതകളെപ്പറ്റി പഠിക്കാനുംമറ്റും ഗള്‍ഫിലുള്ള വിദേശികള്‍ക്ക് ദോഹയിലിറങ്ങാന്‍ ഈ പുതിയ വിസാനിയമം ഉപകരിക്കും.
പുറത്തിറക്കിയ 188 പ്രൊഫഷണലുകള്‍.
1.  Aquatic  Specialist
2.  Statistics  Specialist
3.  Agricultural  specialist
4.  Gardening  Specialist
5.  Medical  analysis  Specialist
6.  Speech  Specialist
7.  Breeding  Specialist  (Animals/  Birds/  Bees)
8.  Medical  X-ray  Specialist
9.  Nutrition  Specialist
10.  Zoology  Specialist
11.  Psychiatrist
12.  Lab  Specialist
13.  Sports  Medicine  Specialist
14.  Sociologist
15.  X-Ray  Specialist
16.  Media  Specialist
17.  Customs  Specialist
18.  Medical  Therapy  Specialist
19.  Writer
20.  University  Professor
21.  Media  Person
22.  Secretary  or  Director  of  Library
23.  Staffs  at  Embassies  in  GCC  (except  Support  Services  Jobs)
24.  Archeological  Researcher
25.  Administrative  Researcher
26.  Legal  Researcher
27.  Professor
28.  Trader
29.  Geologist
30.  Quantity  Enumerator
31.  Referee  (sports)
32.  Finance/Economics  Expert
33.  Law Expert
34.  Information  Systems  Expert
35.  Diplomat  (Members  of  diplomatic  corps)
36.  President / CEO
37.  President  or  Director  of  a  University
38.  Chief  Justice
39.  Head  of  Prosecution
40.  President  or  Director  of  a  Club
41.  Weather  expert
42.  Earthquakes expert
43.  Captain  of  Ship/Cruise/Carrier/Steamship
44.  Businessman
45.  Religious  person
46.  Architectural  Draftsman
47.  Business  lady
48.  Executive  Secretary
49.  Journalist
50.  Pharmacist
51.  Jeweler
52.  Army  Officer
53.  Police  Officer
54.  University  student
55.  Physician  (All  specialization)
56.  Surgeon  (All  specialization)
57.  Veterinary Doctor
58.  Pilot
59.  Scientist
60.  College  Dean
61.  Astronomer
62.  Artist  (Actor,  Musician,  Composer,  Poet,  Painter,  Singer…..etc)
63.  Telecom  Technicia
64. Professional  Security  and  Safety  Technician
65.  Medical  Equipments  Technician
66.  Control  Equipments  Technician
67.  X-ray  Technician
68.  Dental  Technician  (Fixing)
69.  Radio  or  TV  transmission  Technician
70.  Optical  Technician
71. ECG  Technician
72.  Horse  Breeding  Technician
73.  Mining  Technician
74.  Microscopic  Technician
75.  Geology  Technician
76.  Well  Drilling  Technician
77.  Pharmaceutical  Technician
78.  Foodstuff  Technician
79.  Ship  Maintenance  Technician
80.  Aircraft  Maintenance  Technician
81.  Train  Maintenance  Technician
82.  Lab  Technician
83.  Aviation  Technician
84.  Physicist
85.  Judge
86.  Chemist  (All  Specializations)
87.  Player  (All  sports  items  in  a
 sports  club)
88.  Author
89.  Computer  Programmer
90.  Translator
91.  Accountant / Auditor
92.  Lecturer
93.  Lawyer / Advocate
94. Economic Analyst
95. Systems Analyst
96. Operations Analyst
97. Director
98. Customs Clearer
99. Sports  Trainer
100. Aviation Trainer
101. General Professional Trainer (Industrial/Agricultural/Commercial)
102. Teacher  / Instructor
103. Proofreader
104. Investment Manager
105. Archeological Director
106. Research & Studies Director
107. Insurance Manager
108. Banking business Manager
109. Production Director
110. Manager or Director of any government departments or companies
111. Administrative Manager
112. Broadcasting Manager
113. Media Manager
114. Regional Director
115. Bank Manager
116. Commercial Manager
117. Marketing Manager
118. Television Manager
119. Executive Manager / Director
120. Cooperative Society Manager
121. Accounts Manager
122. Cinema Director
123. Company or Factory Manager
124. Maintenance Manager
125. Printing and Publishing Manager
126. Hotel Manager
127. Electrical Manager
128. Finance Manager
129. Sales Manager
130. Museum Manager
131. School Manager
132. Plant Manager
133. Theatre Manager
134. Hospital Manager
135. Institute Manager
136. Library Manager
137. Laboratory Manager
138. Marine Transport Manager
139. Land Transport Manager
140. Air Transport Manager
141. Tourism Agency Manager
142. TV or Radio Programs Presenter
143. Correspondent (Newspaper/Radio/TV)
144. Food Controller
145. Aircraft Takeoff Controller
146. Maritime Controller
147. Quality Controller
148. Air Controller
149.
Marine Traffic Controller
150. Media Controller
151. Road Controller
152. Aircraft Landing Controller
153. Cruise Ship Guide
154. Tourist Guide
155. Aviation Guide
156. Surveyor
157. Assistant Pharmacist
158. Co-Pilot
159. Assistant  Engineer  (All  specializations)
160. Consultant
161. General Supervisor
162. Ships Supervisor
163. Banker
164. Decoration Designer
165. TV Cameraman
166. Cinema Cameraman
167. Press Photographer
168. Land Hostess
169. Air Hostess
170. Program Producer
171. Ship Captain
172. Aircraft Pilot
173. Male or Female Nurse
174. Cinema or Television Producer
175. Marketing Representative
176. Sports Representative
177. Sales Representative
178. Procurement Representative
179. Administration Coordinator
180. Archeological Prospector
181. Engineer (All specializations)
182. Career Counselor
183. Assistant General Manager
184. Captain
185. Commercial Broker
186. Travel or Tourism Agent
187. Prosecutor
188. Ministry Undersecretary.

2011 ജനുവരി 2, ഞായറാഴ്‌ച

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡരികില്‍ തള്ളി

ചാവക്കാട്: ഗള്‍ഫ് വ്യാപാരിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ബെന്‍സ് കാര്‍ തട്ടിയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ തള്ളി. ദുബായില്‍ റെന്റ് എ കാര്‍ ബിസിനസ് നടത്തുന്ന ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി പാറാട്ടുവീട്ടില്‍ നൌഫലി(26)നെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. സംഭവത്തെക്കുറിച്ച് നൌഫല്‍ പറയുന്നതിങ്ങനെ.
ബെന്‍സ് കാര്‍ വാങ്ങാനെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ 30ന് അജ്ഞാതന്‍ മൊബൈലില്‍ വിളിച്ചു. വണ്ടി കാണണമെന്നും വാഹനവുമായി എറണാകുളത്തെത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എറണാകുളത്തെത്തിയ തന്നെ വൈറ്റിലയിലേക്കും അവിടെ നിന്നും ഒരു വീട്ടിലേക്കും കൊണ്ടു പോയി. പിന്നീട് 55 ലക്ഷം രൂപക്ക് ബെന്‍സ് കച്ചവടം ഉറപ്പിച്ചു. പിന്നീട് വീടിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടുപോയി മദ്യം നല്‍കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ശേഷം മുദ്രപത്രങ്ങളിലും ചെക്ക് ലീഫുകളിലും ഒപ്പിടിവിക്കുകയും ചെയ്തു. പിന്നീട് ഡിസംബര്‍ 31ന് രാത്രി പത്തോടെ കളമശേരിയില്‍ റോഡരികില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
തൃശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്െടന്നു നൌഫല്‍ പറഞ്ഞു.

ഗുരുവായൂര്‍-തിരുനാവായ റെയില്‍പാത; അധിക കാലതാമസമുണ്ടാകില്ലെന്ന് റെയില്‍വെ മന്ത്രി കെ എച്ച് മുനിയപ്പ

കെ എം അക്ബര്‍
ഗുരുവായൂര്‍: റെയിവെ സ്റ്റേഷനില്‍ കൂടുതല്‍ പ്ളാറ്റ്ഫോമുകളുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്‍കുന്ന മുറയ്ക്ക് നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി കെ എച്ച് മുനിയപ്പ. ഇന്നലെ രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഗുരുവായൂര്‍ തിരുനാവായ റെയില്‍പാത നിര്‍മ്മാണം ആംഭിക്കാന്‍ ഇനി അധികം കാലതാമസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനും തുലാഭാര വഴിപാടിനും ശേഷം അദ്ദേഹം ഗുരുവായൂര്‍ റെയിവെ ഗസ്റ്റ് ഹൌസിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഭാര്യ നാഗരത്നമ്മ, അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ വി രാജീവന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ കെ ബാലാജി, കൊമേഴ്സ്യല്‍ മാനേജര്‍ എം ടി ചെറിയാന്‍, ഇന്‍സ്പെക്ടര്‍മാരാായ കെ ഭാസ്കരന്‍, മനോജ്, ഗുരുവായൂര്‍ റെയില്‍വെ സൂപ്രണ്ട് എ എസ് നടരാജന്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

കാണാതായ ഗൃഹനാഥനായുള്ള കുടുംബത്തിന്റെ കാത്തിരിപ്പിന് നാലര വര്‍ഷം

റാണാ പ്രതാപ്‌  
പുന്നയൂര്‍ക്കുളം: ചികില്‍സക്കായി ആശുപത്രിയിലേക്ക് പോയി കാണാതായ ഗൃഹനാഥനായി കുടുംബത്തിന്റെ കാത്തിരിപ്പിന് നാലര വര്‍ഷം. അകലാട് സ്കൂളിനടുത്ത് ചക്കിയാംപറമ്പില്‍ ലത്തീഫി(45)നെയാണ് 2006 ഫെബ്രുവരി 16 മുതല്‍ കാണാതായത്. ബൈക്ക് അപകടത്തില്‍പ്പെട്ട് വലതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട ലത്തീഫ് ചികില്‍സക്കായി മകന്‍ ഷംസുദീനുമൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികില്‍സക്ക് പോയതായിരുന്നു. ഡോക്ടറെ കണ്ട് മടങ്ങി വരും വഴി കോഴിക്കോട് പ്രൈവറ്റ് സ്റ്റാന്റില്‍ വെച്ചാണ് ലത്തീഫിനെ കാണാതായത്. തന്നെ ബസ് സ്റ്റാന്റില്‍ നിര്‍ത്തി ഉടന്‍ തിരികെ വരാമെന്ന് പറഞ്ഞ് പോയതായിരുന്നു പിതാവെന്ന് മകന്‍ ഷംസുദീന്‍ പറയുന്നു. കോഴിക്കോട് പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും ഇതു വരെ ഒരു വിവരവും ലഭ്യമായിട്ടില്ല. 12 വര്‍ഷത്തോളം അല്‍ഐനില്‍ ജോലി ചെയ്തു വരികയായിരുന്ന ലത്തീഫ് 2000 ത്തിലാണ് നാട്ടിലെത്തിയത്. ലത്തീഫിന്റെ വരവും കാത്തിരിക്കുകയാണ് ഭാര്യയും അഞ്ചു മക്കളും.

നാടിനു വേണ്ടത് കര്‍മനിരതരാകുന്ന സമൂഹം: ഹൈദരലി ശിഹാബ് തങ്ങള്‍

കെ എം അക്ബര്‍
ചാവക്കാട്: മനുഷ്യ നന്‍മയുടെ പക്ഷത്ത് ചേര്‍ന്ന് കാരുണ്യത്തിന് വേണ്ടി കര്‍മനിരതരാകുന്ന സമൂഹമാണ് നാടിനു വേണ്ടതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരുവത്ര വാദീനൂര്‍ ഇസ്ലാമിക്ക് അക്കാദമിയുടെ കീഴിലുള്ള ഗില്‍ഡ് സ്പെഷ്യല്‍ സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. എം കെ എ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, അബ്ദുസമദ് പൂക്കോട്ടൂര്‍, ത്രീസ്റ്റാര്‍ കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ് എം കെ തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എ കെ സതിരതനം, ഹംസ ഉസ്താദ് റംലി, ഡോ.കുഞ്ഞാമുട്ടി, പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, ഇ പി മൂസ ഹാജി, എം വി കുഞ്ഞിമുഹമ്മദ് ഹാജി തടാകം, സി എച്ച് റഷീദ്, ആര്‍ പി ബഷീര്‍, കെ വി ഷാനവാസ്, എം ആര്‍ രാധാകൃഷ്ണന്‍, ഇന്ദിരാ രാമു, തേര്‍ളി നാരാണന്‍, നാസര്‍ ഫൈസി തിരുവത്ര, സി എ മുഹമ്മദ് റഷീദ് സംസാരിച്ചു.

മതസൌഹാര്‍ദം നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് എന്നും മുന്‍പന്തിയില്‍: പി കെ കുഞ്ഞാലിക്കുട്ടി

കെ എം അക്ബര്‍
ചാവക്കാട്: മതസൌഹാര്‍ദം നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് എന്നും മുന്‍പന്തിയിലുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഒരുമനയൂര്‍ ടോള്‍ പരിസരത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് ഖത്തര്‍ കെ.എം.സി.സി നടത്തിയ ഇളനീര്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഷീദ്, പി വി അബ്ദുള്‍ വഹാബ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റജീനാ മൊയ്നുദീന്‍, വി കെ ഷാഹു ഹാജി, പി എം മുജീബ്, തെക്കരകത്ത് കരീം ഹാജി, വി കെ കുഞ്ഞാലു, വി പി ബക്കര്‍ ഹാജി, ഫൌസിയ ഇഖ്ബാല്‍, പി സി കോയമോന്‍, കെ ജെ ചാക്കോ, വി പി മന്‍സൂര്‍ അലി അബൂബക്കര്‍, ബദറു, എ കെ സെയ്തു മുഹമ്മദ് ഹാജി സംബന്ധിച്ചു.

അജീമീര്‍ സ്ഫോടനം: പോപുലര്‍ ഫ്രണ്ട് പ്രകടനം നടത്തി

കെ എം അക്ബര്‍
ചാവക്കാട്: അജ്മീര്‍ സ്ഫോടനത്തില്‍ കുറ്റക്കാരായ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് പ്രസിഡന്റ് ബി ടി സലാഹുദീന്‍ തങ്ങള്‍, സെക്രട്ടറി ഫൈസല്‍ തൊട്ടാപ്പ്, യൂണിറ്റ് പ്രസിഡന്റുമാരായ സുഫിയാര്‍, അമീര്‍, നസറുല്ല, അനസ് നേതൃത്വം നല്‍കി. പുന്നയൂര്‍ക്കുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടത്തിന് പ്രസിഡന്റ് മജീദ് തെക്കേക്കാട്ടില്‍, സെക്രട്ടറി നസീര്‍ നാലാംകല്ല്, യൂണിറ്റ് പ്രസിഡന്റുമാരായ ഷഫീഖ്, മുസമ്മില്‍, സഹ്ബീര്‍, അയൂബ് നേതൃത്വം നല്‍കി. 

കാഴ്ചയുടെ വിരുന്നൊരുക്കി വെള്ളരി കൊക്കുകള്‍ വരവായി

കെ എം അക്ബര്‍
കൊക്കുകളെ പിടിക്കാന്‍ വേട്ടക്കാരും രംഗത്ത്
ചാവക്കാട്: തിരുവത്ര മുട്ടില്‍ മത്തിക്കായല്‍ കോള്‍പടവില്‍ കാഴ്ചയുടെ വിരൊന്നൊരുക്കി വെള്ളരി കൊക്കുകള്‍ വരവായി. മുണ്ടകന്‍ കൃഷിക്കൊരുക്കിയ പാടത്ത് തൂവെള്ള നിറം പരത്തിയ വെള്ളരി കെക്കുകളെ കാണാനും ചിത്രം പകര്‍ത്താനും നിരവധി പേരാണ് ഇവിടെയെത്തുന്നുണ്ട്. പെരുമുണ്ടി, ചെറുമുണ്ടി, ഇടമുണ്ടി ഇനങ്ങളില്‍പ്പെട്ട വെള്ളരി കൊക്കുകളാണ് ഇവയിലധികവും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വെള്ളരി കൊക്കുകള്‍ കോള്‍പടവിലെത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന കാലിമുണ്ടി ഇനത്തില്‍പ്പെട്ട വെള്ളരി കൊക്കുകളും ഇവയിലുണ്ടെന്ന് ഗുരുവായൂരിലെ പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസന്‍ പറഞ്ഞു. അമിത മല്‍സ്യ സമ്പത്തുള്ള കേരളത്തിലെ കോള്‍പടവുകളില്‍ ഭക്ഷണത്തിന് വേണ്ടിയാണ് ഇവ ഇവിടെയെത്തുന്നതത്രേ. പകല്‍ നേരങ്ങളില്‍ പാടത്തെ പ്രാണികളെയും ചെറു മീനുകളെയും ഭക്ഷിച്ചു കഴിയുന്ന ഇവ രാത്രിയായാല്‍ സമീപപ്രദേശങ്ങളിലെ മരങ്ങളിലാണ് വസിക്കുക. കീട ബാധ ചെറുക്കാന്‍ നെല്‍ച്ചെടികളില്‍ തളിക്കുന്ന മരുന്നുകള്‍ കലര്‍ന്ന വെള്ളവും മൂലം കൊക്കുകളില്‍  പലതും ചത്തൊടുങ്ങുന്നുണ്ട്. കൂടാതെ കൂട്ടത്തോടെ കോള്‍പടങ്ങളിലിറങ്ങുന്ന വെള്ളരി കൊക്കുകളെ വെടിവെച്ച് പിടിക്കുന്നതും മേഖലയില്‍ വ്യാപകമാവുന്നുണ്ട്.

2011 ജനുവരി 1, ശനിയാഴ്‌ച

സഹകരണ നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

പാവറട്ടി: സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോര്‍ ഹെഡ് ഓഫിസ് കെട്ടിടത്തില്‍ മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാസന്‍ മുഖ്യാതിഥിയായി. സംഘം പ്രസിഡന്റ് ജോബി ഡേവിഡ്, അധ്യക്ഷത വഹിച്ചു.
സഹകാരികളുടെ മക്കള്‍ക്കുള്ള അവാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി വിതരണം ചെയ്തു. 20 നിര്‍ധന രോഗികള്‍ക്ക് ഡയാലിസിസിനുള്ള ധനസഹായം ജോയിന്റ് റജിസ്ട്രാര്‍ കെ.എസ്. പത്മകുമാരി വിതരണം ചെയ്തു. എ.സി. ജോര്‍ജ്, എ.എല്‍.ആന്റണി, എന്‍.ജെ. ലീയോ, എ.സി. വര്‍ഗീസ്, സി.കെ. ജോസ്, വി.ടി. കമാലുദ്ദീന്‍, എം.കെ. അനില്‍കുമാര്‍, എന്‍.ജെ. ജയിംസ്, എ.ഇ. അരവിന്ദാക്ഷന്‍, മെന്‍സി സണ്ണി, ചാവക്കാട് അസിസ്റ്റന്റ് റജിസ്ട്രാര്‍ എം.വി. രാജന്‍, സെക്രട്ടറി കെ.ജി. പ്രദീപ്കുമാര്‍, സ്റ്റാഫ് പ്രതിനിധി ബി.എല്‍. റോസമ്മ എന്നിവര്‍ പ്രസംഗിച്ചു.

ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെല്‍ സമാപിച്ചു

ചാവക്കാട്: ചാവക്കാട് പെരുമ ബിച്ച് ഫെസ്റ്റിവെല്ലിന് തിരശീലവിണു. രണ്ടുനാള്‍ നീണ്ട ഫെസ്റ്റിവെല്ലിന്റെ സമാപന സമ്മേളനം റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷനായി. ഒരുമനയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജീന മൊയ്‌നുദ്ദീന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, ജന. കണ്‍വീനര്‍ എം.ആര്‍. രാധാകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനില്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ഷാഹു, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഫസലുല്‍ അലി, ഡോ. എ.സി. വേലായുധന്‍, കെ.എം.ഖാദര്‍, കെ. നവാസ്, ആരാധനാലയങ്ങളുടെ ഭാരവാഹികളായ കെ.കെ .കേശവന്‍, പി.കെ. ഇസ്മായില്‍ ഫാ. ബെര്‍ണാഡ്തട്ടില്‍, കെ.വി. ശ്രീനിവാസന്‍, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഹമിദ്, കെ.വി. രവീന്ദ്രന്‍, കെ.എ, മോഹന്‍ദാസ്, പി.എം. ജാഫര്‍, ശശി കോട്ടപ്പുറം, പി.വി.മുഹമ്മദ് ഷെരീഫ്, പി.പി. ദിവാകരന്‍, കെ.പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജംബോ സിസ്റ്റേഴ്‌സ് കോഴിക്കോടിന്റെ ഒപ്പനയും കലാഭവന്‍ നവാസും തൃശ്ശൂര്‍ ഫ്രാങ്കോയും നയിച്ച ഗാനമേളയും അരങ്ങേറി. വാനില്‍ വര്‍ണവിസ്മയം തീര്‍ത്ത വര്‍ണമഴ ഫെസ്റ്റിവെല്ലിന് പകിട്ടേകി.