പേജുകള്‍‌

2012, മാർച്ച് 5, തിങ്കളാഴ്‌ച

ഇന്റര്‍സോണ്‍: മീരാ ശ്രീനാരായണന്‍ കലാതിലകം

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: തട്ടകമുറ്റത്ത് കലയുടെ ചിലമ്പൊലികള്‍ക്ക് ഇന്ന് സമാപനമാകുമ്പോള്‍ താരമായത് മീരാ ശ്രീനാരായണന്‍ കലാതിലകം. ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ പങ്കെടുത്ത അഞ്ചിനങ്ങളില്‍ മൂന്ന് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും നേടിയ മീര ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന് 16 പോയന്റുകള്‍ സമ്മാനിച്ചു.
ഫിസ്ക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ മീര ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന മല്‍സരങ്ങളില്‍ ഒന്നാമതെത്തിയപ്പോള്‍ മോണോ ആക്ട്, കുച്ചുപ്പുടി എന്നീ ഇനങ്ങളില്‍ രണ്ടാമതുമെത്തി. ഗുരുവായൂര്‍ നെ•ിനക്കടുത്ത് ശ്രീനാരായണന്‍-ബിന്ദു ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തവളായ മീര സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലും തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ രണ്ടു തവണ ടോപ് സ്കോററായി. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറയുന്ന മീര നര്‍ത്തകിയായി അറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്നും പറയുന്നു. എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ ഗൌതം സഹോദരനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.