പേജുകള്‍‌

2012, മാർച്ച് 3, ശനിയാഴ്‌ച

അവസാന അങ്കത്തില്‍ പൂജാ ഉണ്ണി നായര്‍ നേടി

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: രണ്ടു വര്‍ഷം തലനാരിഴക്ക് കൈവിട്ടു പോയ ഒന്നാം സ്ഥാനം അവസാന അങ്കത്തില്‍ പൂജാ ഉണ്ണി നായര്‍ നേടി. ആറ് പേര്‍ മല്‍സരിച്ച മോഹിനിയാട്ട മല്‍സരത്തില്‍ ഗുരുവായൂര്‍ മഞ്ജുളാലിന്റെ കഥ അവതരിപ്പിച്ചായിരുന്നു ഗുരുവായൂരപ്പ ഭക്തയായ പൂജയുടെ മിന്നും പ്രകടനം. തൃശൂര്‍ വിമല കോളജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ പൂജക്ക് ആദ്യ വര്‍ഷത്തില്‍ മൂന്നും രണ്ടാം വര്‍ഷത്തില്‍ രണ്ടും സ്ഥാനങ്ങള്‍ മോഹിനിയാട്ട മല്‍സരത്തില്‍ ലഭിച്ചിരുന്നു.
 കലാമണ്ഡലം ക്ഷേമാവതിയുടെ കീഴില്‍ രണ്ടു വര്‍ഷമായി മോഹിനിയാട്ടത്തില്‍ പരിശീലനം നേടിവരികയാണ് പൂജ. ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.