അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളേജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ നടന്ന "സംഗീത'' യുവ പിന്നണി ഗായകരുടെയും കലോത്സവത്തിലെ സംഗീതം-ഗാനം വിഭാഗം മത്സരാര്‍ത്ഥികളും യുവ സംഗീതജ്ഞരുടെയും സംഗമം കലോത്സവ വസന്തത്തെ കൂടുതല്‍ ഊഷ്മളമാക്കി. സിനിമാ താരം മാള അരവിന്ദന്‍ സംഗീതികയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തന്റെ അഭിനയ കാലങ്ങളില്‍ ജീവിതത്തില്‍ ഉണ്ടായ കൊച്ചുകൊച്ചു നര്‍മ്മങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് മാള അരവിന്ദന്‍ നടത്തിയ സംഭാഷണം സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
മലയാളത്തിന്റെ ആത്മചേതന തൊട്ടറിഞ്ഞ "മിഴിനീര്‍ പുവുകള്‍...'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച രതീഷ് വേഗ ഗാനത്തിന്റെ ഈണം പിറവി കൊണ്ടത് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. "തുടര്‍ന്ന് മിഴിനീര്‍ പൂവുകള്‍'' എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം രതീഷ് വേഗ ആലപിച്ചു. പരിപാടിയില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. യുവ പിന്നണി ഗായകന്‍ ഫ്രാങ്കോ, പിന്നണി ഗായിക സിത്താര, കോളേജ് പ്രിന്‍സിപ്പാള്‍ ജി ജയകൃഷ്ണന്‍, പ്രൊഫസര്‍ ബാഹുലേയന്‍, കെ റഫീഖ് സംസാരിച്ചു. മലയാള സിനിമാ ലോകത്തിനു നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ചടങ്ങില്‍ മാള അരവിന്ദന് 'അഭിനയരത്ന' പുരസ്കാരം നല്‍കി ആദരിച്ചു. യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ശീതള്‍ ഡേവിസ് പുരസ്കാര സമര്‍പ്പണം നടത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.