അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: തട്ടകമുറ്റത്ത് കലയുടെ ചിലമ്പൊലികള്‍ക്ക് ഇന്ന് സമാപനമാകുമ്പോള്‍ താരമായത് മീരാ ശ്രീനാരായണന്‍ കലാതിലകം. ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ പങ്കെടുത്ത അഞ്ചിനങ്ങളില്‍ മൂന്ന് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും നേടിയ മീര ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന് 16 പോയന്റുകള്‍ സമ്മാനിച്ചു.