പേജുകള്‍‌

2012, മാർച്ച് 3, ശനിയാഴ്‌ച

കോലുകള്‍ താളം തീര്‍ത്തു; സദസ്സ് ആവേശക്കൊടുമുടിയിലായി

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: താളത്തില്‍ ചടുതലയാര്‍ന്ന കോലടിയും മിനികളിയും ചാഞ്ഞുകളിയും മറിക്കളിയും കലാവിരുന്നൊരുക്കിയ കോല്‍ക്കളിയില്‍ കോഴിക്കോട് ഫാറൂഖ് കോളജ് കിരീടമണിഞ്ഞു. കോല്‍ക്കളി മല്‍സരത്തില്‍ 22 വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫാറൂഖ് ഓന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
അഫ്സല്‍ അബ്ദുള്‍ഖാദറിന്റെ നേതൃത്വത്തില്‍ റാഹിദ്, ഫൈസല്‍, അനീസ്, സക്കരിയ, മുജീബ്, അഫ്രൂസ്, ഫദീം എന്നിവരടങ്ങുന്ന സംഘം വേദിയില്‍ എടരിക്കോടന്‍ ശൈലിയില്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗര്‍വതാളത്തില്‍ കോലുകളില്‍ താളം തീര്‍ത്തു. വരികള്‍ക്കൊപ്പം കോലുകള്‍ വീശിയടിച്ച് മല്‍സരാര്‍ഥികള്‍ വേദിയില്‍ അലയൊലികള്‍ തീര്‍ത്തപ്പോള്‍ സദസ്സ് ആവേശക്കൊടുമുടിയിലായി. എട്ടു ടീമുകള്‍ മാറ്റുരച്ച മല്‍സരത്തില്‍ ഒന്നിനോടൊന്ന് മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. എടരിക്കോട് സ്വദേശികളായ ആസിഫും മുര്‍ഷിദുമാണ് ഫാറൂഖ് കോളജിനെ പരിശീലിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.