പേജുകള്‍‌

2012, മാർച്ച് 3, ശനിയാഴ്‌ച

പകല്‍ചൂടില്‍ ഇശല്‍ പെയ്തു; കുളിര്‍മയായി മാപ്പിളപ്പാട്ട്

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: പകല്‍ചൂടില്‍ ഇശല്‍ പെയ്തിറങ്ങിയപ്പോള്‍ മാപ്പിളപ്പാട്ട് കലാസ്വാദകര്‍ കുളിരണിഞ്ഞു. പതിവു പോലെ ഇത്തവണയും മാപ്പിളപ്പാട്ട് വേദിയില്‍ ഇശല്‍ മഴതീര്‍ത്തത് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ തന്നേയായിരുന്നു. വേദി മൂന്നായ 'ചിദംബര'ത്തില്‍ തിങ്ങി നിറഞ്ഞ സദസ്സിനു മുന്നില്‍ മല്‍സരിച്ചവരിലധികവും തിരഞ്ഞെടുത്തത് മോയിന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടുകള്‍. എട്ടു ടീമുകളാണ് മല്‍സരത്തിനുണ്ടായിരുന്നത്.
ടി കെ മുഹമ്മദ് മുസ്ല്യാരുടെ നിനക്കായ് സ്വഹാബര്‍.... ഹഖവനുടെ തിരുനബി തിന്‍ സൌജായ്.... എന്ന വരികളില്‍ തുടങ്ങുന്ന ഗാനമാലപിച്ച കോഴിക്കോട് ഫാറൂഖ് കോളജിലെ സച്ചിനും സംഘവും കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചപ്പോള്‍ പെരുമ്പിലാവ് അന്‍സാര്‍ കോളജും കോഴിക്കോട് ജെ.ഡി.റ്റി കോളജും രണ്ടാമതെത്തി. ആതിഥേയരായ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജും മമ്പാട് എം.ഇ.എസ് കോളജും മൂന്നാം സ്ഥാനം പങ്കിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.