പേജുകള്‍‌

2016, നവംബർ 4, വെള്ളിയാഴ്‌ച

ചാവക്കാട് ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കും: മന്ത്രി എ.സി മൊയ്തീന്‍



തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചാവക്കാട് ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച യോഗം ചേര്‍ന്നു. ചാവക്കാട് ഡി.എം.സി രൂപീകരിക്കാനും, ബീച്ചില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും, മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ സഹകരണം തേടി കൂടുതല്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും ധാരണയായി. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, ടൂറിസം സെക്രട്ടറി ഡോ. വി. വേണു, ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബാലമുരളി, തൃശ്ശൂര്‍ ടൂറിസം ജില്ലാ ഓഫീസര്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.