പേജുകള്‍‌

2016, നവംബർ 2, ബുധനാഴ്‌ച

ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപികയുടെ മര്‍ദ്ദനം

ഗുരുവായൂര്‍: വടക്കേക്കാട് ഐസിഎ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം.  തൊഴിയൂര്‍ കല്ലംവീട്ടില്‍ ജംഷീറിന്റെ മകന്‍ സിയാന്‍ ജംഷീറിനാണ് അദ്ധ്യാപികയില്‍ നിന്ന് ചൂരല്‍ കൊണ്ടുള്ള മര്‍ദ്ദനമേറ്റത്. അദ്ധ്യാപികയുടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ഇരു കാലുകളുടെയും മുട്ടിന് താഴെയായി ചൂരല്‍ അടിയേറ്റ ആറ് പാടുകളുണ്ട്. തിങ്കളാഴ്ച ഉച്ചയോടയാണ് അദ്ധ്യാപിക കുട്ടിയെ അടിച്ചത്. സ്‌കൂളിലേക്ക് കൊണ്ടു വിടാനായി പിതാവിന്റെ സഹോദരന്‍ റഫീഖ് രാവിലെ എത്തിയപ്പോഴാണ് കുട്ടി വിവരം പുറത്തു പറയുന്നത്. ഉടന്‍ തന്നെ കുട്ടിയെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസമാണ് വിദേശത്തേക്ക് പോയത്. പാഠഭാഗങ്ങള്‍ എഴുതി കൊണ്ടു വരാത്തതിന് 'ഭക്ഷണം കഴിക്കുന്ന സമയത്ത് അദ്ധ്യാപിക അടിക്കുകയായിരുന്നുവെന്ന് സിയാന്‍ ജംഷീര്‍ പറഞ്ഞു.

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. സംഭവത്തിനുത്തരവാദിയായ അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.