500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം ശുദ്ധഅസംബന്ധമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഏകപക്ഷീയവും കീഴ്വഴക്കം ലംഘിച്ചുള്ളതുമാണെന്ന് തോമസ് ഐസക് വിമര്‍ശിച്ചു. നാളെ മുതല്‍ ട്രഷറികളില്‍ എങ്ങനെ സാമ്പത്തിക ഇടപാട് നടക്കുമെന്ന് അറിയില്ല. കേന്ദ്രതീരുമാനം വിസ്മയകരമാണെന്നാണ് താന്‍ സംസാരിച്ച സാമ്പത്തിക വിദഗ്ധര്‍ പ്രതികരിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.
കള്ളപ്പണം സ്വത്ത് എന്ന നിലയ്ക്കും വിദേശത്ത് ബാങ്ക് ഡെപോസിറ്റ് എന്ന നിലയ്ക്കുമാണ് സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് കള്ളപ്പണ ഒഴുക്കിനെ നേരിടാനാവില്ലെന്നും തോമസ് ഐസക് വിശദീകരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.