ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ മാന്ഗോട്ട് അമ്പലത്താഴം പരിസരത്ത് ജില്ല പഞ്ചായത്ത് പദ്ധതിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ നോക്ക് കുത്തിയാകുന്നു. 4 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ജില്ല പഞ്ചായത്ത് മെമ്പര്‍ ആമിനക്കുട്ടി യൂസഫിന്റെ പ്രത്യേക ഇടപെടല്‍ മൂലം ഈ പ്രദേശത് പൈപ്പുകള്‍ സ്ഥാപിച്ചത്.
പൈപ്പുകള്‍ സ്ഥാപിച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ കുടിവെള്ളം ലഭിക്കുന്നില്ല. ഈ പദ്ധതി മൂലം ഈ പ്രദേശത്തെ 100 ഓളം കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കേണ്ടതാണ്. പഞ്ചായത്തിലെ കുടുംബങ്ങളുടെ പ്രധാന ആശ്രയം ജല അതോരിട്ടിയുറെ പൈപ്പില്‍ നിന്നുവരുന്ന വെള്ളമാണ്. ഉപ്പു വെള്ളം മൂലം ജനങ്ങള്‍ അന്യ പ്രദേശങ്ങളില്‍ നിന്നാണ് കുടിവെള്ളം കൊണ്ട് വരുന്നത്. പഞ്ചായത്തില്‍ കുടിവെള്ളം വിതരണം കാര്യക്ഷമമായി നടക്കാത്തതില്‍ പഞ്ചായത്ത് പ്രസിടന്റ്റ് റജീന മോയ്നുദ്ധീന്റെ നേത്രത്വത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ജല അതോരിട്ടിയുറെ ഒഫീസിസിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.