പേജുകള്‍‌

2011, ഏപ്രിൽ 3, ഞായറാഴ്‌ച

മണലൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ഗ്രാമീണ ജന സമ്പര്‍ക്ക യാത്ര

സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: പാര്‍ട്ടിക്ക് വിശ്വാസമില്ലാത്ത മുഖ്യ മന്ത്രിയും, മുഖ്യമന്ത്രിക്ക് അന്ഗീകരിക്കാനാവാത്ത പാര്‍ട്ടിയും കൂടി പരസ്പരം പോരടിച്ചു കഴിഞ്ഞ അഞ്ച് കൊല്ലം കേരളത്തെ പുറകോട്ടു  നയിക്കുകയാണ് ഉണ്ടായതെന്ന്  മുന്‍ എം പി ശ്രി എ.സി ജോസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ സമസ്ത മേഘലയിലും വികസന മുരടിപ്പ് മാത്രമേ ഈ എല്‍ ഡി എഫു സര്‍ക്കാരിന് സംഭാവന ചെയ്യാന്‍ സാധിച്ചുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 മണലൂര്‍ നിയോജക  മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ശ്രി പി.എ മാധവന്റെ ഗ്രാമീണ ജന സമ്പര്‍ക്ക യാത്ര കരുവന്തലയില്‍ ഉദ്ഘാടനം ചെയ്യുകരായിരുന്നു മുന്‍ നിയമസഭ സ്പീകര്‍ കൂടിയായ ശ്രി എ.സി.ജോസ്. എനമാവ് കരുവന്തലയില്‍ നിന്നും പുറപ്പെട്ട തീരദേശ പദയാത്രയുടെ സമാപന പൊതു  സമ്മേളന   ഉദ്ഘാടനം, പാവറട്ടി മരുതയൂര്‍ കവലയില്‍ മുന്‍ മന്ത്രി ശ്രി വി.എം സുധീരന്‍ നിര്‍വഹിച്ചു..ഉത്ഘാടന,സമാപന സമ്മേളനങ്ങളില്‍ ഡി സി സി ഭാരവാഹികളായ ഓ അബ്ദുറഹിമാന്‍ കുട്ടി, സി ഐ സബാസ്ട്യന്‍ ,ജോസ് വള്ളൂര്‍ തുടങ്ങിയവരും,എ എല്‍ സബാസ്ട്യന്‍,അസ്ഗര്‍ അലി തങ്ങള്‍
ജോസ്പോല്ടി,പി കെ രാജന്‍,വി.വേണുഗോപാല്‍,എന്നിവരും  സംസാരിച്ചു.അഡ്വ:മുഹമ്മദ്‌ ഗസാലി,അഡ്വ:ജോബി ഡേവിഡ്‌,അഡ്വ:ജോസഫ് ബാബു,സിദ്ധീക് കൈതമുക്ക്,എ.ടി ആന്റോ മാസ്ടര്‍ തുടങ്ങിയവര്‍ പദയാത്രക്ക്  നേത്രത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.