പേജുകള്‍‌

2013, മാർച്ച് 8, വെള്ളിയാഴ്‌ച

അന്തര്‍ സംസ്ഥാന നായാട്ട് സംഘാംഗം രണ്ട് ആന കൊമ്പുകളുമായി ചാവക്കാട്ട് അറസ്റ്റില്


അക് ബര്‍ കെ എം 
ചാവക്കാട്: കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്നും വേട്ടയാടിക്കൊണ്ട് ആനകളുടെ കൊമ്പുകള്‍ കവരുന്ന അന്തര്‍ സംസ്ഥാന നായാട്ട് സംഘത്തിലെ കണ്ണി രണ്ട് ആന കൊമ്പുകളുമായി അറസ്റ്റില്.കണ്ണൂര്‍ കൊട്ടിയൂര്‍ കൊച്ചുചിറയില്‍ വീട്ടില്‍ ചാക്കോയുടെ മകന്‍ ഷെറിനാ (21) ണ് അറസ്റ്റിലായത്. ആനക്കൊമ്പുകള്‍ വില്‍ പ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കൊമ്പുകള്‍ ആവശ്യക്കാരെന്ന വ്യജേനയാണ് പോലിസ് പ്രതിയെ പിടികുടുക്കിയത്.

നായാട്ടു സംഘത്തിലെ മുഖ്യ കണ്ണികളായ കാസര്‍കോഡ് നീലേശ്വരം സ്വദേശി തമ്പി, കണ്ണൂര്‍ കേളകം സ്വദേശി അഖില്‍ എന്നവര്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്നും വേട്ടയാടിക്കൊണ്ട് ആനയുടെ രണ്ട് കൊമ്പുകള്‍ ഷെറിനും സുഹൃത്ത് ജോമെറ്റിനും തമ്പിയും അഖിലുമാണ് നല്കിയത്.
മൂന്നു മാസം മുന്‍പ് ആനക്കൊമ്പുകള്‍ വില്പ്പന നടത്താന്‍ ഷെറിനും ജോമറ്റും ചേര്‍ന്ന് ഗുരുവായൂരിലെത്തിയിരുന്നു. എന്നല്‍ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വില്പ്പന നടിന്നില്ല.
രണ്ടു കൊമ്പുകള്‍ക്ക് നാലു ലക്ഷം രൂപ നല്‍ കാമെന്നു പോലിസ് അറിയിച്ചെങ്കിലും ആറു ലക്ഷം രൂപ വേണമൊയിരുന്നു സംഘം അറിയിച്ചത്. തുടര്‍ന്ന് ഇരുവരും തിരിച്ചു പോയി. ഇതിനിടെ ജോമെറ്റ് ഗള്‍ഫിലേക്ക് പോയി. പിന്നീട് പോലിസ് ഷെറിനുമായി ബന്ധപ്പെട്ടു. രണ്ട് ആനകൊമ്പുകള്‍ക്കുമായി ആവശ്യപ്പെട്ട പ്രകാരം ആറു ലക്ഷം രൂപ നല്കാമെന്നറിയിച്ചു. ഇതേ തുടര്‍ന്ന് ആനകൊമ്പുകള്‍ കടലാസ് പെട്ടിയിലാക്കി ഷെറിന്‍ ബസ്സില്‍ ചാവക്കാട്ടെത്തുകയും ചാവക്കാട് സി.ഐ കെ സുദര്‍ശന്‍, എ.എസ്.ഐ സുരേന്ദ്രന്‍, സീനിയര്‍ സി.പി.ഒമാരായ ശ്രീകൃഷ്ണകുമാര്‍, രാഗേഷ്, സുധേവ് എന്നിവരടങ്ങു പോലിസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വനം-വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്ത ഷെറിനെ തുടര്‍ അന്വേഷണത്തിനായി വനം അധികൃതര്‍ക്ക് കൈമാറും. പ്രതിയുമായി പോലിസ് ബസ് സ്റ്റാന്റില്‍ തെളിവെടുപ്പ് നടത്തി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.