പേജുകള്‍‌

2013, മാർച്ച് 1, വെള്ളിയാഴ്‌ച

നടനവേദിയില്‍ ഭാവ വിസ്മയമായി അര്‍ച്ചിത

അക് ബര്‍ ചാവക്കാട്
കോട്ടയം: അക്ഷര നഗരിയില്‍ കലയുടെ ചിലമ്പൊലികള്‍ക്ക് സമാപനമായപ്പോള്‍ നടനവേദിയില്‍ പ്രതിഭയുടെ പൊന്‍തിളക്കവുമായി അര്‍ച്ചിത അനീഷ്കുമാര്‍. എം.ജി യൂനിവേഴ്സിറ്റി കലോല്‍ സവത്തില്‍ പങ്കെടുത്ത നാലിനങ്ങളില്‍ രണ്ട് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയ ഈ നൃത്ത പ്രതിഭക്ക് കേവലം രണ്ടു പോയന്റുകളുടെ വ്യത്യാസത്തിലാണ് കലാ തിലകപട്ടം കൈവിട്ടു പോയത്.
ഭരതനാട്യം, മോഹിനിയാട്ടം മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനവും കേരള നടനത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അര്‍ച്ചിത കുച്ചിപ്പുടിയില്‍ എ ഗ്രേഡും നേടി. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ബി.എ സോഷ്യോളജി ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയായ അര്‍ച്ചിത സംസ്ഥാന സ്കൂള്‍ കലോല്‍ സവങ്ങളിലെ നൃത്ത വേദികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കുച്ചിപ്പുടിയില്‍ അനുപമ മോഹന്റെയും മോഹിനിയാട്ടം, ഭരതനാട്യം എന്നിവയില്‍ കലാമണ്ഡലം ലീലാമണിയുടെയും കീഴില്‍ പരിശീലനം നേടുന്ന അര്‍ച്ചിത കുടുംബത്തോടൊപ്പം ഇപ്പോള്‍ എറണാകുളം പാലരിവട്ടത്താണ് താമസം. കണ്ണൂര്‍ കക്കാട് സൌഭാഗ്യയില്‍ അനീഷ്കുമാര്‍-അനിത ദമ്പതികളുടെ ഏക മകളായ ഈ മിടുക്കി 97 ശതമാനം മാര്‍ക്ക് നേടിയാണ് ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ വിജയം നേടിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.