അക് ബര്‍ കെ എം
ചാവക്കാട്: സ്വകാര്യ ബസ്സില്‍ അമ്മയുടെ
തോളില്‍ ഉറങ്ങുകയായിരുന്ന പിന്ച്ജു കുഞ്ഞിന്റെ അരഞ്ഞാണം പൊട്ടിച്ചെടുത്ത തമിഴ്
യുവതിയെ യാത്രക്കാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. തമിഴ്നാട് നാഗര്‍കോവില്‍ വിനായകം
കോവില്‍ ദീപ (30) യാണ് പിടിയിലായത്.
ഇന്നലെ രാവിലെ 9.30 ഓടെ തൃപ്രയാറില്‍ നിന്നും ഗുരുവായൂരിലേക്ക്
വരികയായിരുന്ന ബസ്സില്‍ ചേറ്റുവയില്‍ വെച്ചാണ് സംഭവം. പെരിങ്ങോട്ടുകര സ്വദേശിനി
ശ്രുതി ഗണേഷന്റെ ഒരു വയസ്സുള്ള ഗൌരിനന്ദയുടെ ഒന്നര പവന്റെ അരഞ്ഞാണമാണ് ദീപ
പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്.
ബസ്സില്‍ തിരക്കുണ്ടാക്കി സാരിയുടെ
അറ്റം കൊണ്ട് മറ പിടിച്ചാണ് അരഞ്ഞാണം പൊട്ടിച്ചത്. ശ്രുതിക്കൊപ്പം ഉണ്ടായിരുന്ന
ബന്ധു ഇതു കാണുകയും ബസ്സിലുണ്ടായിരുന്ന പാവറട്ടി സ്റ്റേഷനിലെ വനിത സി.പി.ഒ പ്രിയയുടെ
സഹായത്തോടെ സ്ത്രീയെ പിടികൂടുകയുമായിരുന്നു.
എസ്.ഐ എം കെ ഷാജി, വനിത
സി.പി.ഒമാരായ ജാസ്മിന്‍, സൈറാബാനു, ഉഷ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ്
ദീപയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം മാല മോഷണ കേസില്‍ വടക്കാന്ച്ജേരി
പോലിസ് ദീപയെ പിടികൂടിയിരുന്നു. കോടതിയില്‍ ഹാജറാക്കിയ യുവതിയെ റിമാന്റ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.