പേജുകള്‍‌

2013, മാർച്ച് 8, വെള്ളിയാഴ്‌ച

സര്‍ സയ്യിദ് സ്കൂളില്‍ അന്യായമായി തുക ഈടാക്കുന്നുവെന്ന് പരാതി



അക് ബര്‍ കെ എം
പാവറട്ടി: വിവിധ കാരണങ്ങള്‍ പറഞ്ഞ് സ്കൂളില്‍ തുക ഈടാക്കുന്നുവെന്ന് പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്. പാവറട്ടി പുതുമനശേരി സര്‍ സയ്യിദ് സ്കൂള്‍ അധികൃതരാണ് റീ അഡ്മിഷന്‍, റീ ഡൊനാഷന്‍ എന്നിവയുടെ പേരില്‍ തുക ഈടക്കുതെന്ന് രക്ഷിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മോണ്ടിസോറി ക്ളാസില്‍ നിന്നും ഒന്നാം ക്ളാസിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍ നിന്നും 5000 രൂപയാണ് വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. മോണ്ടിസോറിയില്‍ പ്രവേശനം നടത്തുമ്പോള്‍ 12ാം ക്ളാസ് വരെയുള്ള പഠനം വരെ 15,000 രൂപ നല്കിയിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ ഒന്നാം ക്ളാസിലേക്ക് പ്രവേശനം ലഭിക്കാന്‍ 5,000 രൂപ കൂടി വേണമൊണ് സ്കൂള്‍ അധികൃതര്‍ പറയുന്നതെന്നും അധികൃതരുടെ ഈ നീക്കം നൂറു കണക്കിന് വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ചട്ട വിരുദ്ധമായി അധ്യാപികരെ നിയമിക്കുന്ന ഈ സ്കൂളില്‍ അക്കാഡമിക് യോഗ്യതയില്ലാത്ത നിരവധി പേര്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു. മുഹമ്മദ്കുട്ടി, എന്‍ കെ അന്‍വര്‍ സാദിക്ക്, ഇ എ സുധീര്‍, ആര്‍ ഒ മുസ്താക്ക്, അബ്ദുള്‍ സാദത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.