പേജുകള്‍‌

2013, മാർച്ച് 8, വെള്ളിയാഴ്‌ച

ചാവക്കാട്ദേശീയപാതയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിനു മുകളിലേക്ക് മറിഞ്ഞു നിരവധി പേര്ക്ക് പരിക്ക്

അക് ബര്‍ കെ എം 
ചാവക്കാട്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ദേശീയപാതക്കരുകിലെ സ്ളാബില്‍ കയറി എതിരെ വന്ന കാറിനു മുകളിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികളടക്കം 43 പേര്‍ക്ക് പരിക്ക്. പഴയ ദര്‍ശന തിയ്യേറ്ററിനടുത്ത് ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചക്ക് 2.15 ഓടെയായിരുന്നു അപകടം.


ഗുരുവായൂര്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ഐഷ എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ബസ് ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് ബിജു (39), യാത്രക്കാരും ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ 10ാം ക്ളാസ് വിദ്യാര്‍ഥികളുമായ ആല്ഫി, അനുഗ്രഹ്, പുണ്യ, ഗൌരി, അനഘ, അശ്വതി, അനഘ, ദീപക്, അശ്വിന്‍, രാഖി, പ്രഭു ശങ്കര്‍, അഥുന്‍, കൃഷ്ണജ്, രാജശ്രീ, മാനസ, അഞ്ജലി, അശ്വിത, അക്ഷയ്, ശ്രീനാഥ്, ഹരികൃഷ്ണന്‍, അഭിജിത്ത്, ജഗത്ത്, സേതുനാഥ്, ചാവക്കാട് രാജാ സ്കൂളിലെ 10ാം ക്ളാസ് വിദ്യാര്‍ഥികളായ ഷാന്‍, അന്‍ഷിദ, ഫായിസ്, ചാവക്കാട് രാമനാത്ത് വീട്ടില്‍ അന്‍സാര്‍ (34), ഭാര്യ രഹന (28), മകന്‍ ആരിഫ് (എട്ട്), അകലാട് പാടത്തുംപീടികയില്‍ മുഹമ്മദ് സിറാജുദ്ദീന്‍ (22), ഒരുമനയൂര്‍ പണിക്കവീട്ടില്‍ റുക്കിയ (35), കറുപ്പംവീട്ടില്‍ ഫൌസി (28), ഒരുമനയൂര്‍ പണിക്കവീട്ടില്‍ ജമാല്‍ (39), തങ്ങള്‍പ്പടി ഹൈദര്‍ തങ്ങളുടെ വീട്ടില്‍ താമസിക്കുന്ന മുത്ത് (56), ഏങ്ങണ്ടിയൂര്‍ കല്ലില്‍ സിദ്ധാര്‍ഥന്‍ (56), ചേറ്റുവ സ്വദേശി കൃഷ്ണന്‍ (36), ഒരുമനയൂര്‍ ചെട്ടിക്കുളം ദില്ജിത്ത് (19), പെരിഞ്ഞനം പള്ളിത്താഴത്ത് ശ്രീജിത്ത് (22), കാഞ്ഞാണി മേച്ചേരി സ്മിത (33), ചേറ്റുവ രായംമരക്കാര്‍ വീട്ടില്‍ ആയിഷു (55), ബ്ളാങ്ങാട് പുതുവീട്ടില്‍ സീനത്ത് (25), ബ്ളാങ്ങാട് ഓവാട്ട് ശ്രുതി (20) കാര്‍ ഓടിച്ചിരു വാടാനപ്പള്ളി തൃത്തല്ലൂര്‍ വലിയകത്ത് ഹസീബ് (23) എിവരെ ചാവക്കാട് മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മുഴുവന്‍ വിദ്യാര്‍ഥികളും ഗുരുവായൂര്‍ ദേവസ്വം ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയെഴുതി മടങ്ങുകയായിരുന്നു. അപകടത്തെ തുടര്‍് ദേശീയപാത 17 ഏറെ നേരെ ഗതാഗതം നിലച്ചു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് പോലിസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

1 അഭിപ്രായം:

  1. ചാവക്കാട് പോലീസും നാട്ടുകാരും മാത്രമല്ല രക്ഷാ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങിയത്.രാ പകലില്ലാതെ രക്ഷാ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കി മുന്നേറുന്ന ആംബുലന്‍സ് എന്ന പേരില്‍ ജനങ്ങളില്‍ അറിയപ്പെടുന്ന വാഹനവും ഉണ്ടായിരുന്ന കാര്യം പത്രാധിപര്‍ മറക്കാതിരുന്നാല്‍ നന്നായിരുന്നു.ഞങ്ങള്‍ക്ക് വാര്‍ത്താ മാധ്യമങ്ങളിലൂടെ ശ്രദ്ധയൂന്നാനല്ല,മറിച്ച് അപകട സമയങ്ങളില്‍ ഞങ്ങളും ഉണ്ടായിരുന്നു എന്ന് ജനം മനസ്സിലാക്കാന്‍ വേണ്ടി മാത്രമായിരുന്നു.
    ആക്ട്സ് ഗുരുവായൂര്‍,ലൈഫ് കെയര്‍ എടക്കഴിയൂര്‍,കണ്‍സോള്‍ ചാവക്കാട്,ഒരുമനയൂര്‍ തെക്കെതലക്കല്‍,രാജ മുതുവട്ടൂര്‍ ഈ ആംബുലന്‍സുകള്‍ അവിടെ എത്തിയിട്ടും നിങ്ങള്‍ കാനാതിരുന്നതോ അതോ.....?
    മുഹാസില്‍ മുബാറക്ക്‌
    ഒരുമനയൂര്‍ തെക്കേ തലക്കല്‍
    ആംബുലന്‍സ് ഡ്രൈവര്‍.

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.