പേജുകള്‍‌

2013, മാർച്ച് 8, വെള്ളിയാഴ്‌ച

സര്‍ സയ്യിദ് സ്കൂളില്‍ അന്യായമായി തുക ഈടാക്കുന്നുവെന്ന് പരാതി



അക് ബര്‍ കെ എം
പാവറട്ടി: വിവിധ കാരണങ്ങള്‍ പറഞ്ഞ് സ്കൂളില്‍ തുക ഈടാക്കുന്നുവെന്ന് പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്. പാവറട്ടി പുതുമനശേരി സര്‍ സയ്യിദ് സ്കൂള്‍ അധികൃതരാണ് റീ അഡ്മിഷന്‍, റീ ഡൊനാഷന്‍ എന്നിവയുടെ പേരില്‍ തുക ഈടക്കുതെന്ന് രക്ഷിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ചാവക്കാട്ദേശീയപാതയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിനു മുകളിലേക്ക് മറിഞ്ഞു നിരവധി പേര്ക്ക് പരിക്ക്

അക് ബര്‍ കെ എം 
ചാവക്കാട്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ദേശീയപാതക്കരുകിലെ സ്ളാബില്‍ കയറി എതിരെ വന്ന കാറിനു മുകളിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികളടക്കം 43 പേര്‍ക്ക് പരിക്ക്. പഴയ ദര്‍ശന തിയ്യേറ്ററിനടുത്ത് ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചക്ക് 2.15 ഓടെയായിരുന്നു അപകടം.

തൃശ്ശൂര്‍ ജില്ലയിലെ ജീവകാരുന്ണ്യ പ്രസ്ഥാനങ്ങളുടെ മുന്‍ നിരയില്‍ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സോസ്സൈറ്റി

ചാവക്കാട്: തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ ജീവകാരുന്ണ്യ പ്രസ്ഥാനങ്ങളുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഷെല്‍ട്ടര്‍  ചാരിറ്റബിള്‍ സോസ്സൈറ്റി സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായ അറുപതു വയസ്സ് കഴിഞ്ഞ ആണ്‍ മക്കളില്ലാത്ത വിധവകളായ അമ്മമാര്‍ക്കായി നടപ്പിലാക്കിയ പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുടെ 35-)0 ഗട്ടം ഹരിത സാംസ്കാരിക കേന്ദ്രം തൃശൂര്‍ ജില്ല ചെയര്‍മാന്‍ സി. എ . മുഹമ്മദ്‌ റഷീദ്  ഉല്‍ഗാടനം ചെയ്തു.

അന്തര്‍ സംസ്ഥാന നായാട്ട് സംഘാംഗം രണ്ട് ആന കൊമ്പുകളുമായി ചാവക്കാട്ട് അറസ്റ്റില്


അക് ബര്‍ കെ എം 
ചാവക്കാട്: കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്നും വേട്ടയാടിക്കൊണ്ട് ആനകളുടെ കൊമ്പുകള്‍ കവരുന്ന അന്തര്‍ സംസ്ഥാന നായാട്ട് സംഘത്തിലെ കണ്ണി രണ്ട് ആന കൊമ്പുകളുമായി അറസ്റ്റില്.കണ്ണൂര്‍ കൊട്ടിയൂര്‍ കൊച്ചുചിറയില്‍ വീട്ടില്‍ ചാക്കോയുടെ മകന്‍ ഷെറിനാ (21) ണ് അറസ്റ്റിലായത്. ആനക്കൊമ്പുകള്‍ വില്‍ പ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കൊമ്പുകള്‍ ആവശ്യക്കാരെന്ന വ്യജേനയാണ് പോലിസ് പ്രതിയെ പിടികുടുക്കിയത്.

2013, മാർച്ച് 1, വെള്ളിയാഴ്‌ച

നടനവേദിയില്‍ ഭാവ വിസ്മയമായി അര്‍ച്ചിത

അക് ബര്‍ ചാവക്കാട്
കോട്ടയം: അക്ഷര നഗരിയില്‍ കലയുടെ ചിലമ്പൊലികള്‍ക്ക് സമാപനമായപ്പോള്‍ നടനവേദിയില്‍ പ്രതിഭയുടെ പൊന്‍തിളക്കവുമായി അര്‍ച്ചിത അനീഷ്കുമാര്‍. എം.ജി യൂനിവേഴ്സിറ്റി കലോല്‍ സവത്തില്‍ പങ്കെടുത്ത നാലിനങ്ങളില്‍ രണ്ട് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയ ഈ നൃത്ത പ്രതിഭക്ക് കേവലം രണ്ടു പോയന്റുകളുടെ വ്യത്യാസത്തിലാണ് കലാ തിലകപട്ടം കൈവിട്ടു പോയത്.

ബസ്സില്‍ പിന്ച്ജു കുഞ്ഞിന്റെ അരഞ്ഞാണം പൊട്ടിച്ചെടുത്ത തമിഴ് യുവതി അറസ്റ്റില്‍ 

അക് ബര്‍ കെ എം 
ചാവക്കാട്: സ്വകാര്യ ബസ്സില്‍ അമ്മയുടെ തോളില്‍ ഉറങ്ങുകയായിരുന്ന പിന്ച്ജു കുഞ്ഞിന്റെ അരഞ്ഞാണം പൊട്ടിച്ചെടുത്ത തമിഴ് യുവതിയെ യാത്രക്കാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. തമിഴ്നാട് നാഗര്‍കോവില്‍ വിനായകം കോവില്‍ ദീപ (30) യാണ് പിടിയിലായത്.