പേജുകള്‍‌

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

അഞ്ചങ്ങാടിയില്‍ പോപുലര്‍ ഫ്രണ്ട് നേതാവിനും പ്രവര്‍ത്തകനുമെതിരെ ലീഗ് ആക്രമണം

അക് ബര്‍ കെ എം 
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ പോപുലര്‍ ഫ്രണ്ട് നേതാവിനും പ്രവര്‍ത്തകനുമെതിരെ ലീഗ് ആക്രമണം. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം ഫാറൂഖ്, പ്രവര്‍ത്തകനായ ചാലില്‍ മനാഫ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ അഞ്ചങ്ങാടി സെന്ററില്‍ വെച്ചായിരുന്നു സംഭവം.

നമസ്ക്കാരം കഴിഞ്ഞ് അഞ്ചങ്ങാടി സെന്ററില്‍ നില്‍ക്കുകയായിരുന്ന ഇരുവരുമായി യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹൈല്‍ വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീളുകയും പുറത്തു നിന്നു സംഘടിച്ചെത്തിയ ലീഗുകാര്‍ ഇരുവരെയും ആക്രമിക്കുകയുമായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഞ്ചങ്ങാടിയില്‍ പ്രകടനം നടത്തി. കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് എന്‍ കെ ഫാമിസ് ആവശ്യപ്പെട്ടു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.