പേജുകള്‍‌

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

കാണികളെ ആവേശം കൊള്ളിച്ച് ബൈക്ക് റേസിംങ് ചാംപ്യന്‍ഷിപ്പ്

അക് ബര്‍ കെ എം
ചാവക്കാട്: കാണികളെ ആവേശം കൊള്ളിച്ച് ബൈക്ക് റേസിംങ് ചാംപ്യന്‍ഷിപ്പ്. ഒരുമനയൂര്‍ റഫ് റൈഡേഴ്സിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഒരുമനയൂര്‍ മാങ്ങോട്ട് സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ബൈക്ക് റേസിംങ് ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റജീന മൊയ്നുദ്ദീന്‍ ഫ്ളാഗ് ഓഫ് ചെയ്തു. എക്സ്പാര്‍ട്ട് വിഭാഗത്തില്‍ അമല്, ബിഗ്റേസ് വിഭാഗത്തില്‍ ജിത്തു, നോവിസ് വിഭാഗത്തില്‍ സജിത്ത്, ഇന്ത്യന്‍ ഓപ്പണ്‍ വിഭാഗത്തില്‍ മഹേഷ് എന്നിവര്‍ ജേതാക്കളായി. ഷഹാസ്, ഉമ്മര്‍, ഷജിനാസ്, സാദാത്ത്, ഷബി നേതൃത്വം നല്‍ കി. 

2013, ഫെബ്രുവരി 23, ശനിയാഴ്‌ച

മുജാഹിദ് സംസ്ഥാന കാംപയിനിന്റെ ജില്ലാ പ്രചരണോഘാടനം നൂര്‍ മുഹമ്മദ് നൂര്‍ഷ നിര്‍വ്വഹിച്ചു

അക് ബര്‍ കെ എം
ചാവക്കാട്: വിശ്വാസ സംസ്ക്കരണത്തിലൂടെ മോചനം എന്ന ഇസ്ലാമിക കാഴ്ചപ്പാടിനെ തിന്മയുടെ വ്യാപനത്തിന് തടയിടാനാവൂയെന്ന് കെ.എന്‍.എം സംസ്ഥാന ഖജാന്‍ഞ്ചി നൂര്‍ മുഹമ്മദ് നൂര്‍ഷ ആവശ്യപ്പെട്ടു. തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന് എന്ന സന്ദേശമുയര്‍ത്തി നടക്കുന്ന മുജാഹിദ് സംസ്ഥാന കാംപയിനിന്റെ ജില്ലാ പ്രചരണോഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

അഞ്ചങ്ങാടിയില്‍ പോപുലര്‍ ഫ്രണ്ട് നേതാവിനും പ്രവര്‍ത്തകനുമെതിരെ ലീഗ് ആക്രമണം

അക് ബര്‍ കെ എം 
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ പോപുലര്‍ ഫ്രണ്ട് നേതാവിനും പ്രവര്‍ത്തകനുമെതിരെ ലീഗ് ആക്രമണം. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം ഫാറൂഖ്, പ്രവര്‍ത്തകനായ ചാലില്‍ മനാഫ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ അഞ്ചങ്ങാടി സെന്ററില്‍ വെച്ചായിരുന്നു സംഭവം.

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

ദേശീയ പൊതു പണിമുടക്ക് തീരദേശ മേഖലയില്‍ പൂര്‍ണം

അക് ബര്‍ കെ എം 
ചാവക്കാട്: സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പൊതു പണിമുടക്ക് തീരദേശ മേഖലയില്‍ പൂര്‍ണം. കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. ബസ് സ്റ്റാന്റിനടുത്ത് രാവിലെ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.