പേജുകള്‍‌

chavakkad car driver എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chavakkad car driver എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 19, ഞായറാഴ്‌ച

ചാവക്കാട്ടുകാരനായ കാര്‍ ഡ്രൈവറെ സേലത്ത് അബോധാവസ്ഥയില്‍ കുറ്റിക്കാട്ടില്‍ കണ്െടത്തി

ചാവക്കാട്: പോത്തിനെ വാങ്ങാന്‍ തമിഴ്നാട്ടിലേക്കു പോയ ചാവക്കാട്ടുകാരനായ കാര്‍ ഡ്രൈവറെ സേലത്ത് അബോധാവസ്ഥയില്‍ കുറ്റിക്കാട്ടില്‍ കണ്െടത്തി. ചാവക്കാട് പാലയൂര്‍ അമ്പലത്ത് വീട്ടില്‍ കാസിമി(30)നെയാണ് അബോധാവസ്ഥയില്‍ കണ്െടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഗുരുവായൂരുള്ള സുഹൃത്തുക്കളുമായി കഴിഞ്ഞ ദിവസമാണ് കാസിം കാറില്‍ തമിഴ്നാട്ടിലേക്ക് പോയത്. എന്നാല്‍  സേലത്തു വെച്ച് കാസിമിനെ കാണാതാവുകയായിരുന്നുവത്രെ. വിവരമറിഞ്ഞ് സേലത്തെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും കാസിമുമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. തമിഴ് ഡ്രൈവര്‍മാരാണ് കാസിമിനെ അവശനിലയില്‍ കണ്െടത്തി ആശുപത്രിയിലെത്തിച്ചത്.