പേജുകള്‍‌

PANNIAN എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
PANNIAN എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 4, തിങ്കളാഴ്‌ച

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണത്തിന് ചര്‍ച്ച നടക്കണം: പന്ന്യന്‍ രവീന്ദ്രന്‍


ഗുരുവായൂര്‍: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണത്തിന് ചര്‍ച്ച നടക്കണമെന്ന് സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഗുരുവായൂരില്‍ കെ. ദാമോദരന്‍ സ്മൃതിയില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുമുമ്പ് ലഭിച്ച വോട്ടുകള്‍ പിളര്‍പ്പിനുശേഷം രണ്ടു പ്രസ്ഥാനങ്ങള്‍ക്കുംകൂടി നേടാനായിട്ടില്ലെന്നും കണക്കുകള്‍ ഉദ്ധരിച്ച് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.