പേജുകള്‍‌

KUNNAMKULAM POLICE BABY എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KUNNAMKULAM POLICE BABY എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 നവംബർ 29, തിങ്കളാഴ്‌ച

10 ദിവസത്തോളം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി

കുന്നംകുളം: മെയിന്റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സന്ധ്യാപ്രാര്‍ഥനയ്ക്കിടെ 10 ദിവസത്തോളം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.
പള്ളിയുടെ പ്രവേശനകവാടത്തിന് തൊട്ടുമുകളിലുള്ള മുറിയില്‍ തുണിയില്‍ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു കുഞ്ഞ്. കരച്ചില്‍കേട്ട് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം.
വിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ തൃശ്ശൂരിലെ അമ്മത്തൊട്ടിലിലേക്ക് മാറ്റാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു.