കെ എം അക്ബര്‍
ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴയില്‍ ഓലമേഞ്ഞ വീട് കത്തിനശിച്ചു. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. കോളനിപടി കാളീരകത്ത് ശ്രീനിവാസന്റെ വീടാണ് കത്തിനശിച്ചത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11 ഓടെയായിരുന്നു സംഭവം. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ അയല്‍വാസി നാലകത്ത് തിരുത്തിക്കാട്ട് റസാഖി(35)നാണ് പൊള്ളലേറ്റു. വീട്ടിലുണ്ടായിരുന്ന ടി.വി, ഫാന്‍, തുടങ്ങി ഗൃഹോപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഓടി കൂടിയ അയല്‍വാസികളാണ് തീ അണച്ചത്.
