പേജുകള്‍‌

CHAVAKKAD GURUVAYOOR MLA ABDULKADAR PRAVASI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
CHAVAKKAD GURUVAYOOR MLA ABDULKADAR PRAVASI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 4, തിങ്കളാഴ്‌ച

പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ്‌ യു.പി. സ്കൂളിന് ഗുരുവായൂര്‍ എം.എല്‍.യുടെ സ്കൂള്‍ ബസ്സ്


ചാവക്കാട്: പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ്‌ യു.പി. സ്കൂളിന് ഗുരുവായൂര്‍ എം.എല്‍. യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്കൂള്‍ ബസ്സിന്‍റെ താക്കോല്‍ദാനം ഇന്ന് രാവിലെ പതിനൊന്നുമണിക്ക് എം.എല്‍.എ കെ.വി. അബ്ദുള്‍ഖാദര്‍ നിരവ്വഹിച്ചു.

2010 നവംബർ 29, തിങ്കളാഴ്‌ച

പ്രവാസികളുടെ പ്രശ്നങ്ങളെ ഗൌനിക്കാത്ത സര്‍ക്കാരുകള്‍ക്ക് കനത്ത തിരിച്ചടി

ചാവക്കാട്: പ്രവാസികളുടെ പ്രശ്നങ്ങളെ ഗൌനിക്കാത്ത സര്‍ക്കാരുകള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു. ഗള്‍ഫിലെ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നിയമവഴിയില്‍ പ്രവാസികള്‍ക്കു സേവനം നല്‍കുന്ന അഡ്വ. ഷംസുദീന്‍ കരുനാഗപ്പള്ളിക്ക് നല്‍കിയ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ എംബസികള്‍ അവരുടെ പൌരന്‍മാര്‍ക്കു നല്‍കുന്ന സേവനം നോക്കുമ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭാധ്യക്ഷ എ.കെ. സതീരത്നം, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കെ.എച്ച്. സമദ്, നസീം പുന്നയൂര്‍, കെ. ചന്ദ്രസേനന്‍, ശേഖര്‍ജി, ആറ്റോക്കോയ പള്ളിക്കണ്ടി, അബ്ദുറബ്, കെ.വി. ഷാനവാസ്, ഹനീഫ കൊച്ചന്നൂര്‍, റഹ്മാന്‍ പി. തിരുനെല്ലൂര്‍, ഷംസുദീന്‍ കോടത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.