പേജുകള്‍‌

2016, നവംബർ 4, വെള്ളിയാഴ്‌ച

മുഖ്യമന്ത്രി ബാവിക്കര തടയണ സന്ദര്‍ശിക്കണം: ആലൂര്‍ വികസനസമിതി


കാസര്‍കോട്: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം ചെയ്യാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ചു ഇപ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച ബാവിക്കര പദ്ധതി പ്രദേശം ഇന്ന് ജില്ലയില്‍ ആദ്യമായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ സന്ദര്‍ശിക്കണമെന്ന് ആലൂര്‍ വികസന സമിതി അഭ്യര്‍ഥിച്ചു.

സ്ഥിരം തടയണയുടെ നിര്‍മാണം 42 ശതമാനം പൂര്‍ത്തിയായതായി 2013 ജൂണ്‍ മാസത്തില്‍ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ രേഖാമൂലം കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിനെ അറിയിച്ചിരുന്നു. റഗുലേറ്റര്‍ കം ബ്രിഡ്ജിലൂടെ ജനങ്ങള്‍ക്ക്‌  നടന്നു പോകാനുള്ള നടപ്പാത നേരത്തെ തയ്യാറാക്കിയ ഡിസൈനിൽ ഇല്ലായിരുന്നു. എന്നാല്‍ ബാവിക്കര സ്ഥിരം തടയണക്ക് പുതിയ ഡിസൈന്‍ തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പുതിയ ഡിസൈന്‍ തയ്യാറാക്കുമ്പോള്‍ ബ്രിഡ്ജിലൂടെ ജനങ്ങള്‍ക്ക്‌ കടന്നുപോകാനുള്ള നടപ്പാത കൂടി നിര്‍മ്മിക്കണമെന്നും നിര്‍ത്തിവെച്ച ബാവിക്കര ബ്രിഡ്ജിന്റെ നിമ്മാണം യഥാസ്ഥാനത്ത് തുടരണമെന്നും ആലൂര്‍ വികസന സമിതി സെക്രട്ടറി ആലൂര്‍ ടി എ മഹമൂദ് ഹാജി ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.