പേജുകള്‍‌

2016, നവംബർ 8, ചൊവ്വാഴ്ച

500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ ഇന്ന് അര്‍ധരാത്രിയോടെ അസാധുവാകും

500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ ഇന്ന് അര്‍ധരാത്രിയോടെ അസാധുവാകും. ഡിസംബര്‍ 31നകം 500, 1000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചേല്‍പിക്കണം. നാളെ ബാങ്കുകള്‍ അടച്ചിടും. നാളെയും മറ്റന്നാളും രാജ്യത്തെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല.രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദവും കള്ളപ്പണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അതിര്‍ത്തിക്ക് അപ്പുറത്തുള്ള ശത്രുക്കള്‍ ഇന്ത്യയിലേക്ക് കള്ളപ്പണം ഒഴുക്കുന്നുവെന്നും പറഞ്ഞതിന് പിന്നാലെയാണ് നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 
നവംബര്‍ 11 വരെ ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും ട്രെയിന്‍, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചേല്‍പിക്കാം. അതായത് നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ 50 ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നു. പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാം. 500 രൂപയുടെയും 2000 രൂപയുടെയും പുതിയ നോട്ടുകള്‍ ഇറക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.