പേജുകള്‍‌

2016, നവംബർ 10, വ്യാഴാഴ്‌ച

19 തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളുമായാണ് പുതിയ രണ്ടായിരം രൂപാ നോട്ട്


ഏറെ പ്രത്യേകതകളുള്ളതാണ് ഇന്ന് ജനത്തിന്‍റെ കയ്യില്‍ കിട്ടിയ രണ്ടായിരം രൂപാ നോട്ട്.നേരത്തെ ഇറങ്ങിയ വലിയ നോട്ടുകളേക്കാള്‍ വലുപ്പം കുറവാണ്.സോഷ്യല്‍ മീഡിയയില്‍ കൂടി ഈ നോട്ടുകള്‍ സംബന്ധിച്ച് പ്രചരിച്ച പല കാര്യങ്ങളും അസത്യമാണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി

മഹാതാമാഗാന്ധി സീരീസില്‍ തന്നെയാണ് ഈ നോട്ടുകള്‍ ഉള്ളത്. റിസ്സര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ ഊര്‍ജിത് ആര്‍ പട്ടേലിന്റെ ഒപ്പോടു കൂടിയ നോട്ടില്‍, 19 തരത്തിലുള്ള  സുരക്ഷാക്രമീകരണങ്ങളുണ്ട്. മധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രമുണ്ട്. മജന്ത നിറത്തില്‍ ആകര്‍ഷമായ രീതിയിലാണ് അച്ചടി. ത്രഡ് ഉയര്‍ത്തി പിടിക്കുമ്പോള്‍ നിറം നീലയായി മാറും.

പിന്‍ഭാഗത്ത് മംഗള്‍യാന്‍റെ ചിത്രമുണ്ട്. 2000 എന്ന് ദേവനാഗിരി ലിപിയിലാണ്  എഴുതിയിരിക്കുന്നത്. കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിയുന്നതിനായി മഹാത്മാഗാന്ധിയുടെ ചിത്രവും അശോകസ്തൂപവും, ബ്ലീഡ് ലൈനുകളും അല്പം ഉയര്‍ത്തിയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.

വലിപ്പത്തിന്‍റെ കാര്യത്തിലും കുഞ്ഞനാണ് പുതിയ നോട്ട്.ഇടതുഭാഗത്തായി ആര്‍ബിഐ എന്നും, 2000 എന്നും എഴുതിയിരിക്കുന്നതായി സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം.ഭാരത് എന്നെഴുതിയ സെക്യൂരിറ്റി ത്രഡ് ഉണ്ട്.പുതിയ നോട്ട് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതൊക്കെ അവാസ്ഥവമാണെന്ന് ജനത്തിന് ഇത് കയ്യില്‍ കിട്ടിയപ്പോഴാണ് മനസ്സിലായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.