പേജുകള്‍‌

2014, ജനുവരി 27, തിങ്കളാഴ്‌ച

ദേശീയപതാക അവഹേളനം : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ നടപടി വേണം

കോട്ടയം: ഇന്ത്യന്‍ ദേശീയപതാകയെ അവഹേളിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ നാഷണല്‍ ഹോണര്‍ ആക്ട് ഫ്ളാഗ് കോഡ് എന്നീ നിയമങ്ങളുടെ അടിസ്ഥാത്തില്‍ നടപടിയെടുക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവര്‍ക്കു പരാതി കിയതായും എബി അറിയിച്ചു.  

മദ്യം കഴിച്ച് എട്ടുവയസുകാരന്‍ മരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുന്പേ തൃശൂരില്‍ ആറു വയസുകാരന്‍ മദ്യം കഴിച്ച് അവശ നിലയില്‍

തൃശൂര്‍: മദ്യം കഴിച്ച് എട്ടുവയസുകാരന്‍ മരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുന്പേ തൃശൂരില്‍ ആറു വയസുകാരന്‍ മദ്യം കഴിച്ച് അവശ നിലയില്‍ തൃശൂര്‍ കൈപ്പറമ്പ് പോനൂരിലാണ്‌ മദ്യം കഴിച്ച് അവശ നിലയിലായ ആറു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്കും ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരവും പിന്‍വലിച്ചു

തിരുവന്തപുരം: ചൊവ്വാഴ്ച നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്കും ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരവും പിന്‍വലിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ടാക്സ് വര്‍ധനയില്‍ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച സംസ്ഥാവ്യാപകമായി ഓട്ടോ-ടാക്സി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. വിവിധ ട്രേഡ് യൂണിയന്‍ തോക്കളുമായി ധനകാര്യ മന്ത്രി കെ.എം മാണി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. 

കൊച്ചി മെട്രോ പേട്ട വരെ നിശ്ചയിരുന്ന പാത തൃപ്പൂണിത്തുറ വരെയാക്കാന്‍ തീരുമാനം

കൊച്ചി: മെട്രോ തൃപ്പൂണിത്തുറ വരെയാക്കാന്‍ തീരുമാനം . കൊച്ചിയില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗമാണ് തൃപ്പൂണിത്തുറ വരെ മെട്രോ ലൈന്‍ നീട്ടാന്‍ തീരുമാനിച്ചത്. നേരത്തെ ആലുവ മുതല്‍ പേട്ട വരെ നിശ്ചയിരുന്ന പാതയാണ് തൃപ്പൂണിത്തുറ വരെയാക്കാന്‍ തീരുമാനിച്ചത്. 

ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിനു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

കൊച്ചി: ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിനു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൊച്ചി ചിറ്റൂര്‍ സ്വദേശിനിയാണ് ആത്മഹത്യ ചെയ്തത്. ഫേസ്ബുക്കിലൂടെയും എസ്എംഎസിലൂടെയും അധിക്ഷേപിച്ചുവെന്നാണു പരാതി.

2014, ജനുവരി 11, ശനിയാഴ്‌ച

സമുദായം പ്രവാചകചര്യയില്‍ നിന്നും അകന്നുപോവുന്നു: ടി അബ്ദുല്‍ റഹ്മാന്‍ ബാഖവി

ചാവക്കാട്: പ്രവാചകചര്യയില്‍ നിന്നും അകന്നുപോവുന്നതാണ് സമുദായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്മെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൌണ്‍സില്‍ സംസ്ഥാ ജറല്‍ സെക്രട്ടറി ടി അബ്ദുല്‍ റഹ്മാന്‍ ബാഖവി പറഞ്ഞു. അഞ്ചങ്ങാടി മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ ഏകദി പ്രഭാഷണം ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.

2014, ജനുവരി 9, വ്യാഴാഴ്‌ച

ഒപ്പനയില്‍ ഇത്തവണയും ബഥനി

ഗുരുവായൂര്‍ : ഇശലിന്റെ താളത്തിനൊത്ത് താളത്തില്‍ കൈക്കൊട്ടി പാടിയ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കുളിലെ മൊഞ്ചത്തിമാര്‍ക്ക ഇത്തവണയും ഒപ്പനയില്‍ ഒന്നാംസ്ഥാനം . മുഹമ്മദ് നബിയുടെയും ആയിശാബീവിയുടെയും മംഗല്യ കഥയുമായാണ് ബഥനിയിലെ മൊഞ്ചത്തിമാര്‍ എത്തിയത്. വിദ്യാര്‍ത്ഥികളായ ഐശ്വര്യ, ശ്രുതി, അപ്സര, ശ്രേയ, ഗ്രീഷ്മ, ആര്യ, ക്ളെന്‍സി, സുമയ്യ, നീരജ, ഫര്‍സാന എന്നിവരാണ് ടീം അംഗങ്ങള്‍.

അഞ്ചാം തവണയും വീണയില്‍ ദുര്‍ഗ്ഗാലക്ഷ്മി

ഗുരുവായൂര്‍ : വരാളിരാഗത്തിലൂടെ വീണയില്‍ നാദധ്വനി ഉയര്‍ന്നപ്പോള്‍, അക്ഷരാര്‍ദ്ധത്തില്‍ സദസ്സ് പരിസരം മറന്ന് ലയിച്ചിരുന്നു. പാവറട്ടി സെന്റ്ജോസഫ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ ദുര്‍ഗ്ഗാലക്ഷ്മിയാണ് വീണ വായനയിലൂടെ പ്രേക്ഷകസദസ്സിനെ കീഴടക്കി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ദുര്‍ഗ്ഗാലക്ഷ്മി ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നത്.

അര്‍ജ്ജുനനായി നമിതാജയന്‍

ഗുരുവായൂര്‍ : രൌദ്രത നിറഞ്ഞ കണ്ണുകളോടെ അര്‍ജ്ജുനനായി കലോത്സവവേദിയില്‍ നമിതാജയന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, ആസ്വാദകസദസ്സ് അക്ഷരാര്‍ദ്ദത്തില്‍ അന്തംവിട്ടുപോയി. അരങ്ങത്ത് പച്ചയായി എത്തിയെങ്കിലും, ഇന്ദ്രനോട് അനുഗ്രഹം ചോദിക്കുമ്പോള്‍ രൌദ്രഭാവം താനെ താഴ്ന്നിറങ്ങിയതും ഏറെ ശ്രദ്ധേയമായി. കളികഴിഞ്ഞ് വേദിവിട്ടിറങ്ങുമ്പോള്‍, അരങ്ങുതകര്‍ത്തു എന്നുതന്നെയായിരുന്നു കഥകളി ആസ്വാദകരുടെ ഭാഷ്യം.

2014, ജനുവരി 8, ബുധനാഴ്‌ച

മാപ്പിളപ്പാട്ട് സഹോദരങ്ങള്‍ക്ക്

ഗുരൂവായുര്‍ : യു.പി, ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തില്‍ സഹോദരങ്ങളായ അഷ്ക്കറും അജ്മലും നേടി. തിരുനബിയുടെ പൂമകള്‍ ഫാത്തിമയെ കുറിച്ച് മാപ്പിള കവി സെയ്താലി കുട്ടി മാസ്റര്‍ രചിച്ച തേന്‍കളര്‍ കസ്തൂരിവാസം എന്നു തുടങ്ങുന്ന പാട്ട് പാടി യു.പി വിഭാഗത്തില്‍ അഷ്ക്കര്‍ ആദ്യമെത്തിയപ്പോള്‍ ബദരീങ്ങളുടെ മദ്ഹ് പറയുന്ന ബദ്റിലെ സര്‍വജയം ബദ്രീങ്ങള്‍ എന്ന് തുടങ്ങുന്ന പാട്ട് പാടിയാണ് അജ്മല്‍ ഒന്നാമതെത്തിയത്. വടക്കേക്കാട്

കൌമാരവര്‍ണങ്ങള്‍ മഴവില്ലൊരുക്കി; കലയുടെ പെരുമ്പറ മുഴക്കി ഗുരുപവനപുരി

മുന്നില്‍ ഇരിങ്ങാലക്കുടയും കൊടുങ്ങല്ലൂരും
ഗുരുവായൂര്‍ : കൌമാരവര്‍ണങ്ങള്‍ മഴവില്ലൊരുക്കിയ മേളയ്ക്ക് ഇന്ന് തിരശീല വീഴാനൊരുങ്ങവേ ഗുരുപവനപുരിയില്‍ കലയുടെ പെരുമ്പറ മുഴക്കം ഉച്ചസ്ഥായിലായി. ഏഴഴകിന്റെ ചാരുതയില്‍ ഗുരുവായൂര്‍ പൂരലഹരിയിലാണ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇരിങ്ങാലക്കുട സബ് ജില്ല 357 പോയന്റ് നേടി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 320 പോയന്റ് നേടി കുന്നംകുളം സബ്ജില്ല രണ്ടും മാള സബ്ജില്ല 305 പോയന്റ് നെടി മൂന്നും സ്ഥാനത്തുണ്ട്.

സ് ടി യു സംസ്ഥാന തല വാഹന ജാഥയുടെ ഭാഗമായി ഫണ്ട്‌ ശേഖരരണം

ബഷീര്‍ പി കെ മാമ്മു
ചാവക്കാട്. ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗിന്റെ തൊഴിലാളി വിഭാഗമായ സ്വതന്ത്ര തൊഴിലാളി യുനിയന്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന വാഹന ജാഥയുടെ ഭാഗമായുള്ള ഫണ്ട്‌ ശേഖരണത്തിന്റെ കടപ്പുറം പഞ്ചായത്ത് തല  ഉല്‍ഘാടനം പുതിയങ്ങാടിയില്‍ സ് ടി യു കടപ്പുറം പഞ്ചായത്ത് പ്രസിടണ്ട് സി.സി.മുഹമ്മദ്‌ നിര്‍വഹിച്ചു. ജെനറല്‍ സെക്രെട്ടറി പണ്ടാരി ഷാഹു, കെ.ഐ.നൂറുദ്ധീന്‍ , ബി.കെ.സുബൈര്‍ തങ്ങള്‍ , പി.സ്. ബക്കര്‍ , കെ.എം.താജുധീന്‍ , കൊച്ചുകൊയതങ്ങള്‍ , വി.യു.ഫൈസന്‍ , സി.എം.ഉമ്മര്‍ , കെ.ഐ. ആദം , കെ.എം. ലത്തീഫ്, പി.എസ. ഷറഫുധ്ധീന്‍ , എ.എച്ച്. ഷബീര്‍ , പി.സ്. ശാഹിദ്‌ തുടങ്ങിയവര്‍  സംബന്ധിച്ചു.

തായമ്പകയില്‍ കൊട്ടിക്കയറി ശ്രീഹരി

കെ എം അക് ബര്‍ 
ഗുരുവായൂര്‍ : തായമ്പകയില്‍ തൃക്കൂര്‍ ശ്രീഹരി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് കൊട്ടി തിമര്‍ത്തു തന്നെയായിരുന്നു. പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയായ ശ്രീഹരി പതികാലത്തില്‍ തുടങ്ങി ഇരിതിടയില്‍ പ്രയോഗിച്ചിറങ്ങി ആസ്വാദകര്‍ക്ക് 'പലഹരി' തന്നെ പകര്‍ന്നായിരുന്നു, വേദി വിട്ടറങ്ങിയത്.

2014, ജനുവരി 7, ചൊവ്വാഴ്ച

ജുബ്ബ വേഷത്തില്‍ കുരുന്നു കാഥികര്‍

ഗുരുവായൂര്‍: കുരുന്നു കാഥികരെല്ലാം ജുബ്ബവേഷത്തില്‍. കഥാപ്രസംഗ വേദിയില്‍ പക്കമേളക്കാരുള്‍പ്പടെ മുഴുവന്‍പേരും ഫുള്‍കൈ ജുബ്ബവേഷത്തിലായതും ഏറെ കൌതുകകരമായി. ഒട്ടുമിക്കവരും ശുഭ്രവസ്ത്രധാരികളായിരുന്നു. "അതാ അവിടേക്ക് നോക്കൂ'' മിക്ക കഥയുടേയും തുടക്കവും അതുതന്നെ. മദ്യവും, മയക്കുമരുന്നും, എയ്ഡ്സ് രോഗവും കടന്ന്,

"മനസ്സില്‍ തട്ടിയ ബാല്യ കാല സ്മരണകള്‍"

സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: വെന്മേനാട്ടുകാരുടെ പഴയ കാല ഓര്‍മകള്‍ക്ക് ചിറകു മുളപ്പിക്കുന്ന ബാക്കിപത്രമായി ഈ കെട്ടിടം ഇന്നും മൂക സാക്ഷിയായി നില നില്‍ക്കുന്നു. തത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിനു പരിസരത്ത് നിലയുറപ്പിച്ച ഈ രണ്ടു മുറി പീടികക്ക് അനേകം ചരിത്രങ്ങള്‍ പറയാനുണ്ടാകും. നമ്മുടെ കൊച്ചു ഗ്രാമത്തിലെ പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ സാധാരണക്കാരായ ജനങ്ങളുടെ കണ്ണീരും, കിനാവും, നോവും, നൊമ്പരവും പരസ്പരം പങ്കു വെച്ചിരുന്ന ഒരു സൌഹ്രിദ സങ്കേതം കൂടിയായിരുന്നു ഈ ആസ്ഥാന മന്ദിരം എന്ന് പറയുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ പക്ഷം.

രണ്ടാംദിവസം ആക്ഷേപങ്ങളേറെ


 കെ എം അക് ബര്‍ 

ഗുരുവായൂര്‍ : കലോത്സവം രണ്ടാംദിവസത്തിലേക്ക് കടന്ന ഇന്നലെ, വേദികളില്‍ ആക്ഷേപങ്ങളുടെ പെരുമഴ. വേദികളില്‍ പലതിലും മത്സരങ്ങള്‍ വൈകിയാണ് തുടങ്ങിയത്. മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയത് മൊത്തം മത്സരങ്ങളെ ബാധിക്കുകയും ചെയ്തു. ഗുരുവായൂര്‍ എ.യു.പി സ്ക്കൂളില്‍ ഇന്നലെ രാവിലെ 9.30-ന്‌ തുടങ്ങേണ്ട അഷ്ടപദി മത്സരം ഒന്നരമണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. മത്സരം തുടങ്ങി പാതിപിന്നിട്ടപ്പോള്‍, ഒരുമത്സരാര്‍ത്ഥിയെകാത്ത് സദസ്സും, വിധികര്‍ത്താക്കളും കാത്തിരിക്കേണ്ടിയും വന്നു.

രണ്ടാം ദിനം ഭാവ താള ലയ സമൃദ്ധം; വര്‍ണങ്ങള്‍ വിതറി കലാസപര്യ

കെ എം അക് ബര്‍ 
ഇരിങ്ങാലക്കുട, തൃശൂര്‍ വെസ്റ്, മാള, കൊടുങ്ങല്ലൂര്‍ മുന്നില്‍ 
ഗുരുവായൂര്‍ : കൌമാര കലാചാരുതയ്ക്ക് ഗുരുപവനപുരിയിലെ വേദികളില്‍ ഏഴഴകിന്റെ പൂര്‍ണത. സര്‍ഗവൈഭവത്തിന്റെ പകര്‍ന്നാട്ടം രണ്ടു ദിനം പിന്നിട്ടപ്പോള്‍ മത്സാരാര്‍ഥികള്‍ക്ക് കണ്ണീരും ചിരിയും. പുതുമയുടെ ഇടംതേടി വിധികര്‍ത്താക്കളും കലയുടെ സൌകുമാര്യം കൊതിച്ച് കാണികളും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇരിങ്ങാലക്കുട സബ് ജില്ല 211 പോയന്റ് നേടി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 202 പോയന്റ് നേടി മാള സബ്ജില്ല രണ്ടും കുന്നംകുളം സബ്ജില്ല 199 പോയന്റ് നേടി മൂന്നും സ്ഥാത്തുണ്ട്.

ഒരുമനയൂരില്‍ ഭരണം എല്‍.ഡി.എഫിന്; ശോഭന രവീന്ദ്രന്‍ പ്രസിഡന്റ് പി.കെ. മുഹമ്മദ്ബഷീര്‍ വൈസ് പ്രസിഡന്റ്

ചാവക്കാട്: ഒരുമനയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ ശോഭന രവീന്ദ്രനേയും വൈസ്​പ്രസിഡന്റായി സി.പി.ഐ.യിലെ അഡ്വ. പി.കെ. മുഹമ്മദ്ബഷീറിനെ തിരഞ്ഞെടുത്തു. 

ഭക്തിലയം ദഫ് താളം; ഡബിള്‍ ഹാട്രിക്കോടെ ഡോണ്‍ബോസ്കോ

കെ എം അക് ബര്‍ 
ഗുരുവായൂര്‍: ഭക്തി താള ലയം സമന്വയിച്ച ദഫ്മുട്ട് വേദി പ്രവാചക സ്ഹേത്തിലലിഞ്ഞ മദീനാ പട്ടണമായി. ശുഭവസ്ത്രവും തലപ്പാവും ധരിച്ചെത്തിയ പ്രതിഭകള്‍ ബൈത്തുകള്‍ ചൊല്ലി ദഫില്‍ താളമിട്ടപ്പോള്‍ നിറഞ്ഞ സദസ്സ് പ്രവാചക സ്ഹേത്തേയും മദീനാവാസികളുടെ സ്നേഹോഷ്മളമായ വരവേല്‍പ്പിനേയും അനുസ്മരിച്ചു. നാഥാനായ ദൈവത്തിന്‌ സ്തുതി പാടിയാണ് ഓരോ സംഘത്തിന്റെയും ദഫ്മുട്ട് മല്‍സരം ആരംഭിച്ചത്.

കാര്‍ട്ടൂണില്‍ സരിതയും ആം ആദ്മിയും

ഗുരുവായൂര്‍: വാക്കും വരയും സമ്മേളിക്കുന്ന കാര്‍ട്ടൂണില്‍ സരിതയും ആം ആദ്മിയും. സോളാര്‍ കേസില്‍ ഉന്നതരുടെ പേര് വെളിപ്പെടുത്തേണ്ടി വരും എന്ന് സരിത പറയുന്ന വാചകം സരിതയുടെ ചിത്രം സഹിതം കാര്‍ട്ടൂണില്‍ തെളിഞ്ഞു. മുഖ്യമന്ത്രിയേയും കുരുന്നുകള്‍ വെറുതെ വിട്ടില്ല. സോളാര്‍ വിഷയത്തില്‍ സരിതയേയും ചേര്‍ത്ത് നിര്‍ത്തിയാണ് മുഖ്യനെ വരച്ചത്. ആം ആദ്മി പാര്‍ട്ടിയായിരുന്നു കുരുന്നകള്‍ കണ്ടെത്തിയ വരയുടെ പുതുരേഖ. ഇനി ഹിന്ദി പഠിക്കേണ്ടി വരുമോ എന്ന ആശങ്കയും കുരുന്നു വരയിലൂടെ ആശ്ചര്യപ്രകടനം നടത്തി.

നടന ചാരുത നിറച്ച് തിരുവാതിരക്കളി; തിരുവാതിരക്കുറി ചൂടി ചാലക്കുടി കാര്‍മല്‍

ഗുരുവായൂര്‍: അംഗനമാരുടെ നടന ചാരുതയുടെ മേന്‍മയില്‍ വള്ളുവനാടിന്റെ തനതു കലയായ തിരുവാതിരക്കളി മികവ് പുലര്‍ത്തി. നടന്ന തിരുവാതിര കളി മത്സരം കാണാന്‍ നിരവധി പേരാണ് സദസ്സില്‍ ഇടം നേടിയത്. നമ്പി രാജ്യ പുതിയാം വള്ളിയേയും... എന്നു തുടങ്ങുന്ന തിരുവാതിരപാട്ട് രണ്ടില്‍ കൂടുതല്‍ മത്സരാര്‍ഥികളാണ് അവതരിപ്പിച്ചത്.

വിധികര്‍ത്താക്കള്‍ക്ക് കോഴ വാഗ്ദാനവും ഭീഷണിയും

ഗുരുവായൂര്‍: മോഹിനിയാട്ട മല്‍സര വിധികര്‍ത്താവിന്‌ കോഴ വാഗ്ദാനമ് . ബാന്റ് വാദ്യം വിധികര്‍ത്താക്കള്‍ക്ക് ഭീഷണി. മോഹിനിയാട്ട മല്‍സര വിധികര്‍ത്താവ് കോഴിക്കോട് പേരാമ്പ്ര സ്വദേശിനി കലാമണ്ഡലം ഷീനക്കാണ്

അണിഞ്ഞൊരുങ്ങി മോഹിനിമാര്‍; ലാസ്യഭംഗിയില്‍ മോഹിനിയാട്ടം

കെ എം അക് ബര്‍ 
ഗുരുവായൂര്‍:  അംഗലാവണ്യത്തിന്റെയും ലാസ്യഭംഗിയുടെയും നിറവില്‍ മോഹിനിയാട്ടം വേദി സദസ്യരെ പിടിച്ചിരുത്തി. സ്കൂള്‍ കലോത്സവത്തില്‍ പ്രധാനമായ മോഹിനിയാട്ടം വേദിയാണ് പ്രതീക്ഷിച്ചതുപോലെ വേദികളെ പിടിച്ചിരുത്തിയത്. വന്‍തിരക്കാണ് വേദികളില്‍ അനുഭവപ്പെട്ടത്. ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ മത്സരം നടക്കുമ്പോള്‍ നിറഞ്ഞ സദസ്സായിരുന്നു.

ക്രമസമാധാനം 'കുട്ടിപോലിസി'ല്‍ ഭദ്രം'

കെ എം അക് ബര്‍ 
ഗുരുവായൂര്‍: റവന്യൂ ജില്ലാ  സ്കൂള്‍ കലോല്‍സവത്തില്‍ ക്രമസമാധാനം കുട്ടിപോലിസിന്റെ കൈയ്യില്‍ ഭദ്രം. ശ്രീകൃഷ്ണ എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് അംഗങ്ങളായ 88 വിദ്യാര്‍ഥികളാണ് കോര്‍ഡിനേറ്റര്‍മാരായ സി എ ശരത്കുമാര്‍, പി ബി സ്മിത എന്നിവരുടെ നിര്ദേശമുസരിച്ച് കലോല്‍സവ വേദികളിലെ ക്രമസമാധാനം നിയന്ത്രിച്ചത്.

2014, ജനുവരി 6, തിങ്കളാഴ്‌ച

നുപുരധ്വനി ഉയര്‍ന്നു; ഗുരുവായൂരില്‍ കലകളുടെ വേലിയേറ്റം

കെ എം അക് ബര്‍ 
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ചാലക്കുടി, ഇരിങ്ങാലക്കുട
ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃശൂര്‍ വെസ്റ് 
യു.പി വിഭാഗത്തില്‍ കൊടുങ്ങല്ലൂര്‍

ഗുരുവായൂര്‍: നാദ ലയ സ്വരമാധുരിയും നടനകാന്തിയും സര്‍ഗവൈഭവത്തിന്റെ കടലിരമ്പം തീര്‍ത്തപ്പോള്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവം അരങ്ങേറുന്ന ഗുരുവായൂരില്‍ ആദ്യ ദിനം കലകളുടെ വേലിയേറ്റം. മഴവില്‍ ചാരുതയാര്‍ന്ന നാട്യ നടന വൈഭവങ്ങളും മാപ്പിള കലകളും കൈകോര്‍ത്ത ആദ്യ ദിനം വേദികളെ അവിസ്മരണീയമാക്കി.

അക്ഷരശ്ളോകം കീഴ്ശാന്തി കുടുംബത്തിലേക്ക്

കെ എം അക് ബര്‍  
ഗുരുവായൂര്‍: അക്ഷരശ്ളോക മത്സരത്തില്‍ കന്നിയങ്കത്തിനിറങ്ങിയ പത്തു വയസ്സുകാരന്‍ വിജയതീരമണഞ്ഞു. ഗുരുവായൂര്‍ എ.യു.പി സ്ക്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി ജിഷ്ണുശങ്കറാണ് സംസ്കൃതം അക്ഷരശ്ളോകത്തില്‍ സംസ്കൃതപാടവം തെളിയിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

സദ്യയുണ്ണാന്‍ വന്‍ തിരക്ക്

കെ എം അക് ബര്‍  
ഗുരുവായൂര്‍: കലോത്സവ നഗരിയില്‍ സദ്യയുണ്ണാന്‍ വന്‍ തിരക്ക്. നീണ്ട നേരം  ക്യൂവില്‍ നിന്നായിരുന്നു മത്സരാര്‍ത്ഥികള്‍ക്കും കലോത്സവത്തിനെത്തിയവര്‍ക്കും ഭക്ഷണം കഴിക്കാനായത്. 12-മണിയോടെ ആരംഭിച്ച സദ്യ വിളമ്പല്‍  മൂന്നുമണിയായിട്ടും തുടര്‍ന്നു. തിരക്ക് കുറക്കാന്‍ ബൊഫെ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും,

കലോത്സവ പാചകപ്പുരയില്‍ പാല്‍ കാച്ചി

കെ എം അക് ബര്‍ 
ഗുരുവായൂര്‍: കലോത്സവത്തിന്റെ പാചകപ്പുരയില്‍ പാല്‍ കാച്ചല്‍ ചടങ്ങ് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ഉദ്ഘാടനം ചെയ്തു. ഫുഡ്  കമ്മറ്റി ചെയര്‍മാന്‍ ജി കെ പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസന്‍, പ്രതിപക്ഷതോവ് കെ പി എ.റഷീദ്, കൌണ്‍സിലര്‍മാരായ കെ പി ഉദയന്‍, ഒ കെ ആര്‍ മണികണഠന്‍, പന്തല്‍ കമ്മറ്റി ചെയര്‍മാന്‍ സി വി അച്ചുതന്‍  എന്നിവര്‍ സംസാരിച്ചു. ദിവസവും 5000ഓളം പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്.

പന്തല്‍ സമര്‍പ്പണം നടത്തി

കെ എം അക് ബര്‍
ഗുരുവായൂര്‍: റവന്യൂ ജില്ലാകലോത്സവത്തിന്റെ പന്തല്‍ സമര്‍പ്പണം നടന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ ഗീത സമര്‍പ്പണ കര്‍മ്മം നിര്‍ഹിച്ചു. പന്തല്‍കമ്മറ്റി ചെയര്‍മാന്‍ സി വി അച്ചുതന്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. പി എന്‍ വത്സല, നഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസന്‍, എം എം സാദിഖ്, ജി കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

കൌമാരകലയുടെ മാമാങ്കത്തിന്‌ ഗുരുപവനപുരിയില്‍ തിരിതെളിഞ്ഞു

കെ എം അക് ബര്‍ 
ഗുരുവായൂര്‍: അഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന കൌമാരകലയുടെ മാമാങ്കത്തിന്‌ ഗുരുപവനപുരിയില്‍ തിരിതെളിഞ്ഞു. 26-ാമത് റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ ഇന്‍ ചാര്‍ജ് പി എന്‍ വത്സല പതാക ഉയര്‍ത്തി. തുടര്‍ന്ന് മൂന്നിന്‌  ഇന്ദിരാഗാന്ധി ടൌണ്‍ഹാളില്‍ നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു.

ആഹ്ളാദാവേശവും വര്‍ണപ്പൊലിമയുമേകി ഘോഷയാത്ര

കെ എം അക് ബര്‍ 
ഗുരുവായൂര്‍: കലയുടെ ഉത്സവത്തിന്‌ മുന്നോടിയായി ആഹ്ളാദാവേശം പകര്‍ന്ന് നടന്ന ഘോഷയാത്ര ഗുരുപവനപുരിക്ക് പുത്തുനനുഭവമായി. അടുക്കും ചിട്ടയുമായി ഗതാഗത തടസ്സമില്ലാതെ നടത്തിയ ഘോഷയാത്ര സംഘടനാ മികവിന്റെ ദൃഷ്ടാന്തമായി. ഒരു പോലിസുകാരന്റെ സഹായം പോലുമില്ലാതെയാണ് ഘോഷയാത്ര നഗരത്തിലൂടെ കടന്നുപോയത്.

ചൂണ്ടല്‍ ബ്ളോക്ക് ഡിവിഷനിലെ വോട്ട് വീണ്ടും എണ്ണാന്‍ കോടതി വിധി

കെ എം അക് ബര്‍ 
തൃശൂര്‍: ചൊവ്വന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് ചൂണ്ടല്‍ ഡിവിഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കൂനംമൂച്ചി തരകന്‍ ജോസിന്റെ മകന്‍ സോജന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എല്‍.ഡി.എഫിന്റെ എന്‍.സി.പി സ്ഥാനാര്‍ഥി മുഹമ്മദ് ഷാഫിയാണ് ഇവിടെനിന്നു തിരഞ്ഞെടുക്കപ്പെട്ടത്.

രാഹുല്‍ഗാന്ധി പ്രധാമന്ത്രിയായാല്‍ കോണ്‍ഗ്രസിന്റെ രാഹുകാലം: ജോസ് തെറ്റയില്‍

കെ എം അക് ബര്‍
തൃശൂര്‍: രാഹുല്‍ഗാന്ധി പ്രധാമന്ത്രിയായാല്‍ കോണ്‍ഗ്രസിന്റെ രാഹുകാലമായിരിക്കും സമാഗതമാവുകയെന്ന് ജനതാദള്‍ എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജോസ് തെറ്റയില്‍. ജനതാദള്‍ എസ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ രാഹുകാലം ലോകസഭാ തിരഞ്ഞെടുപ്പോടെ ഉച്ചസ്ഥായിയിലാകും.

ഷാമന്‍/അന്താരാഷ്ട്ര നാടന്‍കലാ ഫിലിം ഫെസ്റിവല്‍ 2014

തൃശൂര്‍: നാട്ടറിവു പഠന കേന്ദ്രം 2014 ഫെബ്രുവരി അവസാന വാരം കേരള സാഹിത്യ അക്കാദമിയില്‍വച്ച് അന്താരാഷ്ട്ര നാടന്‍കലാ ഡോക്കുമെന്ററി ഫിലിം ഫെസ്റിവല്‍ നടത്തുന്നു. ആധുനികതയുടെ പടയോട്ടത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ സംസ്കൃതിയുടെ നാട്ടുകലയും വീക്ഷണവും ദൃശ്യവല്‍ക്കരിക്കുന്നതും അതിന്റെ പ്രതിരോധ സങ്കല്‍പങ്ങള്‍ അവതരിപ്പിക്കുന്നതുമായ ചിത്രക്കൂട്ടായ്മയാണ് ലക്ഷ്യം.

എസ്.വൈ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: പി സി ചാക്കോ എം.പി

തൃശൂര്‍: എസ്.വൈ.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണമെന്ന് പി സി ചാക്കോ എം.പി അഭിപ്രായപ്പെട്ടു. മികച്ച സാന്ത്വന പ്രവര്‍ത്തകന്‌ എസ്.വൈ.എസ് തൃശൂര്‍ സര്‍ക്കിള്‍ ഏര്‍പ്പെടുത്തിയ സാന്ത്വന സേവക അവാര്‍ഡ് വി കെ ഹംസക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 ലക്ഷത്തിന്റെ തട്ടിപ്പ്: പ്രതി അറസ്റില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ കിരണം എന്റര്‍ പ്രൈസസ് എന്ന പേരില്‍ സ്ഥാപനം നടത്തി പലരില്‍ നിന്നായി പണം കൈപ്പറ്റി തിരികെ കൊടുക്കാതിരുന്ന നെല്ലായി നന്തിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന്‌ സമീപം താമസിക്കുന്ന വില്ല്വമംഗലത്ത് സത്യ(53)യൊണ് പോലിസ് അറസ്റ്റ് ചെയ്തത്.

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്ക്

കുന്നംകുളം: പെങ്ങാമുക്കില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. പെങ്ങാമുക്ക് കണ്ടിരുത്തി രവീന്ദ്രന്‍(35), മങ്ങാട് കുറുമ്പൂര്‍ പ്രേമന്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ പെങ്ങാമുക്ക് ഹൈസ്കൂളിന്‌ സമീപം വെച്ചായിരുന്നു അപകടം.

2014, ജനുവരി 5, ഞായറാഴ്‌ച

സെന്റ് ആന്റണീസ് പള്ളി ആക്രമണം: ചാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

 പഴുവില്‍: സെന്റ് ആന്റണീസ് പള്ളി ആക്രമിച്ച കേസില്‍ മുഖ്യപ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയായിരിക്കും ഹര്‍ത്താലെന്ന് ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ ജോസ് പോള്‍ അറിയിച്ചു.

പുതുവത്സരകുടുബസംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി

ഒ എസ് എ റഷീദ് 
അജ്മാന്‍:ചാവക്കാട് പ്രവാസി ഫോറം പുതുവത്സര കുടുംബ സംഗമം നടത്തി. സംഘടനയുടെ മ്യൂസിക് ബാന്‍ഡ് ആയ വോയ്സ് ഒാഫ് ചാവക്കാട് അവതരിപ്പിച്ച സംഗീത വിരുന്ന്, ആര്‍ട്സ് വിഭാഗം അവതരിപ്പിച്ച ’സ്വപ്നങ്ങളുടെ തടവുകാര്‍’ എന്ന നാടകം എന്നിവ ശ്രദ്ധേയമായി.

പ്രധാമന്ത്രികസേര കൂട്ടക്കൊലക്ക് നേതൃത്വം വഹിച്ച നരേന്ദ്രമോഡി സ്വപനം കാണേണ്ടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

കെ എം അക് ബര്‍ 
ചാവക്കാട്: മന്‍മോഹന്‍ സിങ്ങ് ഇരിക്കുന്ന പ്രധാമന്ത്രികസേര കൂട്ടക്കൊലക്ക് നേതൃത്വം വഹിച്ച നരേന്ദ്രമോഡി സ്വപം കാണേണ്ടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയം സംഘട്ടനമല്ല സാന്ത്വനമാണ് എന്ന സന്ദേശവുമായി മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സന്ദേശയാത്ര സമാപന സമ്മേളനം എടക്കഴിയൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ലാ സ്കൂള്‍ കലോത്സവം: ഇന്റലിജന്‍സ് വിഭാഗം വിവരങ്ങള്‍ ശേഖരിച്ചു

കെ എം അക് ബര്‍ 
ഗുരുവായൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വിജയികളെ മുന്‍കൂറായി നിശ്ചയിക്കുന്ന വിധത്തില്‍ വിധികര്‍ത്താക്കളെ നിശ്ചയിച്ചുവെന്ന പരാതിയില്‍ ഇന്റലിജന്‍സ് വിഭാഗം ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിവൈ.എസ്.പി ടി കെ സുബ്രഹ്മണ്യന്‍, സി.ഐ മാരായ ആര്‍ സന്തോഷ്, ഇ ബാലന്‍ എന്നിവരാണ് പരിശോധയ്ക്കെത്തിയത്.

വി എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ടി എന്‍ പ്രതാപന്‍ എം.എല്‍.എ

തൃശൂര്‍: കെപിസിസി പ്രസിഡന്റായി വി എം സുധീരനെ തെരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി ചീഫ് വിപ്പ് ടി എന്‍ പ്രതാപന്‍ എം.എല്‍.എ. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്റണി എന്നിവര്‍ക്ക് ടി.എന്‍.പ്രതാപന്‍ എംഎല്‍എ സന്ദേശമയച്ചു.

സ്കൂള്‍ കലോത്സവം: ഗുരുവായൂര്‍ പാല്‍പ്പായസവും വിളമ്പും

ഗുരുവായൂര്‍: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാല്‍പ്പായസവും. ഒരു ദിവസം മാത്രമാണ് സദ്യയ്ക്കൊപ്പം ക്ഷേത്രത്തിലെ പാല്‍പ്പായസം വിളമ്പുക. മറ്റു ദിവസങ്ങളില്‍ വ്യത്യസ്ത പായസങ്ങളും ഉണ്ടാവും. ദിവസേന നാലായിരത്തോളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്ന പാചകപുരയുടെ ചുമതല ഇത്തവണയും സുരേഷ്ബാബു നെല്ലങ്കരക്കാണ്.

ഗുരുപവനപുരി ഒരുങ്ങി; റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‌ ഇന്ന് തിരിതെളിയും

കെ എം അക് ബര്‍ 
ഗുരുവായൂര്‍: റവന്യൂ ജില്ലാ കലോത്സവത്തിന്‌  ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് തിരിതെളിയും. ഉച്ചയ്ക്കു രണ്ടിന്‌ പതാക ഉയര്‍ത്തും. സാംസ്കാരിക ഘോഷയാത്ര വൈകീട്ട് മൂന്നിന്‌ ഇന്ദിരാഗാന്ധി ടൌണ്‍ഹാളില്‍ിന്ന് ആരംഭിച്ച് പ്രൈവറ്റ് ബസ് സ്റാന്‍ഡ് വഴി പടിഞ്ഞാറേ നടയിലൂടെ ശ്രീകൃഷ്ണ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വൈകീട്ടു നാലിനു സമാപിക്കും. ഘോഷയാത്രയില്‍ 3000ഓളം പേര്‍ പങ്കെടുക്കും.

പ്രിയദര്‍ശിനി സാംസ്കാരിക ജീവകാരുണ്യസമിതി തുടങ്ങി

ചേറ്റുവ: പ്രിയദര്‍ശിനി സാംസ്കാരിക ജീവകാരുണ്യസമിതി ഡി.സി.സി. പ്രസിഡന്റ് ഒ അബ്ദുറഹിമാന്‍കുട്ടി ഉദ്ഘാടം ചെയ്തു. സമിതി ചെയര്‍മാന്‍ നൌഷാദ് കൊട്ടിലിങ്ങല്‍ അധ്യക്ഷത വഹിച്ചു. 'സഹജീവിക്കൊരു കൈത്താങ്ങ്' എന്ന പേരില്‍ 101 പേര്‍ക്ക് പ്രതിമാസം 400 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ടി എന്‍ പ്രതാപന്‍ എം.എല്‍.എ.യും

കുട്ടനെല്ലൂര്‍ ഔഷധിയില്‍ മലിനജല സംസ്കരണ പ്ളാന്റ് ഉദ്ഘാടം ചെയ്തു

ഒല്ലൂര്‍: കുട്ടനെല്ലൂര്‍ ഔഷധിയില്‍ മലിനജല സംസ്കരണ പ്ളാന്റിന്റെ ഉദ്ഘാടനം മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഔഷധി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം പി വിന്‍സന്റ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ഡയറക്ടര്‍മാരായ എം ആര്‍ രാമദാസ്, ഉതുപ്പ് തോമസ്, കെ എ ഫിലിപ്പ്, ഫ്രാങ്ക്ളില്‍, കൌണ്‍സിലര്‍ ബിന്ദു കുമാരന്‍, മാനേജിങ്ങ് ഡയറക്ടര്‍ ആര്‍ ആര്‍ ശുക്ള എന്നിവര്‍ പങ്കെടുത്തു.

കെ.എസ്.ആര്‍.ടി.സി ബസ് സ്റാന്റില്‍ കണ്ടെത്തിയ വൃദ്ധne ആശ്രയഭവniലെത്തിച്ചു

ഒല്ലൂര്‍: തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റാന്റില്‍ കണ്ടെത്തിയ അഗതിയും വികലാംഗnuമായ വൃദ്ധne naടത്തറ ആശ്രയഭവniലെത്തിച്ചു. പാറശാല സ്വദേശിയായ രാജുവിne (60) യാണ് ആശ്രയഭവniലെത്തിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി കടതിണ്ണയിലായിരുന്നു കിടപ്പ്.

ഇരിങ്ങപ്പുറത്ത് ഇരുപതോളം പേര്‍ക്ക് കടന്നല്‍കുത്തേറ്റു

ഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് ഇരുപതോളം പേര്‍ക്ക് കടന്നല്‍കുത്തേറ്റു. നാലു പേര്‍ക്ക് ഗുരുതരപരിക്ക്. ഇരിങ്ങപ്പുറം  മണിഗ്രാമം ക്ഷേത്തത്തിന്‌ സമീപം പട്യാമ്പുള്ളി  ലളിത രാജന്‍(45), മകന്‍ രാജേഷ്(22), മഞ്ചറമ്പത്ത് അനിത(26), മാണിക്കുന്നത്ത് പറമ്പില് ഷീജ(40) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

വീടിന്റെ വാതില്‍ കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

തൃശൂര്‍: പുല്ലഴി കടവാരത്ത് പൂട്ടിയിട്ട വീടിന്റെ വാതില്‍ കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ലക്ചറര്‍ കുരുതുകുളങ്ങര വര്‍ഗീസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പാട്ടുരായ്ക്കല്‍ ദേവമാത സ്കൂളിലെ പരിപാടി  കഴിഞ്ഞ് ഇന്നലെ രാത്രി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മത്സ്യമാര്‍ക്കറ്റില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: താലൂക്ക് വികസന സമിതി

കെ എം അക് ബര്‍ 
ചാവക്കാട്: ഗരസഭയുടെ മത്സ്യമാര്‍ക്കറ്റില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി കച്ചവടക്കാരെ അങ്ങോട്ടേക്ക് മാറ്റണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. അരിയങ്ങാടിയിലെ മത്സ്യവില്‍പന വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയയ നഗരസഭ അധികൃതര്‍ പൊതുറോഡ് കയ്യേറി വ്യാപാരികള്‍ നടത്തുന്ന കച്ചവടം കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

2014, ജനുവരി 4, ശനിയാഴ്‌ച

നിയന്ത്രണംവിട്ട ഓമ്‌നി വാന്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

കുന്നംകുളം: നിയന്ത്രണംവിട്ട ഓമ്‌നി വാന്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ഉത്തരേന്ത്യക്കാരായ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. പരിക്ക് പറ്റിയ സുബ്ബറാം (25), നിധിലേഷ് (25) എന്നിവരെ അമല ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. 

സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ജനമൈത്രി പോലീസ്

ചാവക്കാട്: സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ജനമൈത്രി പോലീസ്. ചാവക്കാട് ജനമൈത്രി പോലീസ് റോഡരികുകളില്‍ ബോര്‍ഡുകള്‍  സ്ഥാപിച്ചു.  ശരിയായ പരിശീലനം ലഭിച്ചശേഷം മാത്രം സൈക്കിള്‍ റോഡിലേക്കിറക്കുക, സൈഡ് ചേര്‍ന്ന് പോകുക, മോട്ടോര്‍ വാഹനത്തില്‍ തൊടാനോ അതിനോട് മത്സരിക്കാനോ ശ്രമിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയതാണ് ബോര്‍ഡ്. 

നാട്ടിക ഇനി സമ്പൂര്‍ണ്ണ ഇ-പഞ്ചായത്ത്

നാട്ടിക: സംസ്ഥാത്തെ ആദ്യ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍കൃത പഞ്ചായത്തായി നാട്ടിക മാറി. അപേക്ഷയുടെ തീര്‍പ്പ് മൊബൈല്‍ സന്ദേശമായി നല്‍കുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ ഫ്രണ്ട് ഓഫീസിലെ പ്രിന്റര്‍ വഴി നല്‍കുന്നതും വിവാഹ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതുമുള്‍പ്പെടെയുള്ള ആധുനിക സംവിധാങ്ങളാണ് നാട്ടിക ഗ്രാമപ്പഞ്ചായത്തില്‍ നിലവില്‍ വന്നത്.

1.95 ലക്ഷം ചികിത്സാ ധനസഹായമായി അനുവദിച്ചു: കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ അപേക്ഷകര്‍ക്കായി 1.95 ലക്ഷം രൂപ ചികിത്സാ ധനസഹായമായി പട്ടികജാതി വികസ വകുപ്പില്‍നിന്ന് അനുവദിച്ചതായി കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അറിയിച്ചു. ഏങ്ങണ്ടിയൂര്‍ കോന്നാടത്ത് രമേഷ്, കുണ്ടലിയൂര്‍ പെരിങ്ങാട്ട് പ്രകാശന്‍ എന്നിവര്‍ക്ക് 40,000 രൂപ വീതവും വൈലത്തൂര്‍ കൊമ്പത്ത് വീട്ടില്‍ വാസുവിന്‌ 30,000 രൂപയും അനുവദിച്ചു.

രാജ്യത്തിന്റെ വികസനത്തെ നേര്‍ വഴിയിലാക്കാന്‍ മാധ്യമങ്ങള്‍ മുഖ്യപങ്കു വഹിക്കുന്നുണ്ട്: പത്മശ്രീ ഡോ. എം എ യൂസഫലി

തൃപ്രയാര്‍: രാജ്യത്തിന്റെ വികസനത്തെ നേര്‍ വഴിയിലാക്കാന്‍ മാധ്യമങ്ങള്‍ മുഖ്യപങ്കു വഹിക്കുന്നുണ്ടെന്ന് പത്മശ്രീ ഡോ. എം എ യൂസഫലി. തൃപ്രയാര്‍ പ്രസ് ഫോറം നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ളബ് സെക്രട്ടറി ടി എസ് മുനീബ് ബൊക്കെ നല്‍കി സ്വീകരിച്ചു. പ്രസിഡന്റ് വി എ എച്ച്. വലപ്പാട് അധ്യക്ഷനായിരുന്നു. പ്രസ് ക്ളബിന്റെ ഉപഹാരം പ്രസ് ക്ളബംഗങ്ങള്‍ സംയുക്തമായി എം.എ. യൂസഫലിക്ക് സമര്‍പ്പിച്ചു. 

മത്സ്യം നശിപ്പിച്ചതില്‍ പ്രതിഷേധം

ചാവക്കാട്: നഗരശുചീകരണത്തിന്റെ ഭാഗമായി പാവപ്പെട്ട മത്സ്യവില്‍പന തൊഴിലാളികളുടെ പതിനായിരക്കണക്കിനു രൂപയുടെ മത്സ്യം നശിപ്പിച്ച നഗരസഭ അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നു ഗരസഭ കൌണ്‍സിലര്‍ കെ വി സത്താര്‍ പറഞ്ഞു. അന്നന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളോടു കാണിക്കുന്ന നഗരസഭയുടെ അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മത്സ്യമാര്‍ക്കറ്റില്‍ അടിസ്ഥാന സൌകര്യങ്ങളൊരുക്കി മത്സ്യവില്‍പനയ്ക്കു സാഹചര്യം ഒരുക്കണമെന്നും പറഞ്ഞു.

2014, ജനുവരി 3, വെള്ളിയാഴ്‌ച

യൂത്ത് ഫ്രണ്ട് (ബി) നേതാക്കളെ ആക്രമിച്ചതായി പരാതി

ചാവക്കാട്: എലവത്തൂരില്‍ ബൈക്കില്‍ വന്നിരുന്ന കേരളകോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് (ബി) നേതാക്കളെ മൂന്നംഗസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. യൂത്ത് ഫ്രണ്ട് മണലൂര്‍ നിയോജകമണ്ഡലം സെക്രട്ടറി അന്നകര എലവത്തൂര്‍ നടുവില്‍പുരക്കല്‍ നിഥില്‍(25), ജോയിന്റ് സെക്രട്ടറി എലവത്തൂര്‍ പോത്തുളളി വീട്ടില്‍ സുനീഷ്(28) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് കണ്‍സോള്‍മേറ്റ് പുരസ്കാരം

ചാവക്കാട്: വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് കണ്‍സോള്‍മേറ്റ് പുരസ്കാരം. ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ചിറ്റിലപ്പിള്ളിക്ക് കണ്‍സോള്‍മേറ്റ് പുരസ്കാരം നല്‍കുന്നത്. നിര്‍ധനരായ വൃക്കരോഗികള്‍ക്ക് ആയിരം ദിവസംകൊണ്ട് 10,000 ഡയാലിസിസിനുളള സഹായം നല്‍കിയ കണ്‍സോള്‍ ട്രസ്റ്റിന്റെ മൂന്നാം വാര്‍ഷിക യോഗത്തില്‍ മാനേജിങ്ങ് ട്രസ്റ്റി ഇ പി മൂസ ഹാജി പുരസ്കാരം സമ്മാനിക്കും. എം.ആര്‍.ആര്‍.എം ഹൈസ്ക്കൂള്‍ അങ്കണത്തില്‍ 11ന്‌ 10നാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചിട്ടുളളതെന്ന് ഭാരവാഹികളായ വി എം സുകുമാരന്‍, പി വി അബ്ദു എന്നിവര്‍ അറിയിച്ചു. 

വികലാംഗര്‍ക്കുളള തയ്യല്‍മെഷീന്‍ വിതരണം ചെയ്തു

ചാവക്കാട്: ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എടക്കഴിയൂരിന്റെ നേതൃത്വത്തില്‍ വികലാംഗര്‍ക്കുളള തയ്യല്‍മെഷീന്‍ വിതരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. എന്‍ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം സി മുസ്തഫ, എ മുഹമ്മദ്, ബക്കര്‍ ആലുങ്ങല്‍, കെ എം.ഖാദര്‍, എ എം ഹനീഫ, കെ വി സുലൈമാന്‍, കളൂര്‍ മുഹമ്മദാലി, പി സി കരീം, ഷാജി ചീപുള്ളി എന്നിവര്‍  സംസാരിച്ചു.

പാചക വാതക വിലവര്‍ധന: ജില്ലയില്‍ പ്രതിഷേധം വ്യാപകം - പ്രതിഷേധിച്ച വീട്ടമ്മമ്മാരെ അറസ്റ് ചെയ്തു

കെ എം അക് ബര്‍ 
തൃശൂര്‍: പാചക വാതക വിലവര്‍ധനക്കെതിരേ ജില്ലയിലെങ്ങും പ്രതിഷേധം വ്യാപകമായി. സി.പി.എം, സി.പി.ഐ, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളുടെയും ഇടതു യുവജന സംഘടകളുടെയും നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നത്. പാചക വാതക സിലിണ്ടറിന്റെ വില വര്‍ധനാ തീരുമാനം പിന്‍വലിക്കുംവരെ ശക്തമായ പ്രോക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി സന്തോഷ്കുമാര്‍. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, പ്രസിഡന്റ് പി കൃഷ്ണപ്രസാദ്, പ്രശാന്ത് രാജന്‍, മഹേഷ് കക്കത്ത്, ദീപ്തി അജയകുമാര്‍, ടി പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

2014, ജനുവരി 2, വ്യാഴാഴ്‌ച

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്"

തൃശൂര്‍: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. പ്ലാറ്റ്‌ഫോമില്‍നിന്നും നീങ്ങിത്തുടങ്ങുന്ന ട്രെയിനിലേക്ക് ഓടിക്കയറരുത്, ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തൊട്ടടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് അപകടങ്ങളിലും രണ്ടുപേര്‍ മരിച്ചതു പ്ലാറ്റ്‌ഫോമില്‍നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്കു ചാടിക്കയറാന്‍ ശ്രമിച്ചപ്പോഴാണ്. രണ്ടുപേരുടേയും മരണത്തില്‍ സാദൃശ്യങ്ങളേറെയായിരുന്നു.

ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ 11ന്‌ പ്രസിഡന്റിനേയും ഉച്ചതിരിഞ്ഞു 2.30ന്‌ വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കും. നിലവിലുണ്ടായിരുന്ന യു.ഡി.എഫ് ഭരണസമിതിക്കു ഭൂരിപക്ഷം ഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് റജീന മൊയ്നുദ്ദീനും വൈസ് പ്രസിഡന്റ് എ വി അബ്ദുള്‍ റസാക് ഹാജിയും രാജിവച്ചിരുന്നു.