പേജുകള്‍‌

2013, നവംബർ 30, ശനിയാഴ്‌ച

പാവറട്ടി പ്രാഥമീകാരോഗ്യ കേന്ദ്രം ഇഴ ജന്തുക്കളുടെ താവളമായി


അഹമദ് മരുതയൂര്‍ 
പാവറട്ടി: പാവറട്ടി പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറി പരിസരം ഇഴ ജന്തുക്കളുടെ താവളമായി. പരിസരത്ത് തഴച് വളരുന്ന പുല്ല് യഥാസമയം വെട്ടി വൃത്ത്തിയാക്കാത്തതാണ് ഇഴ ജന്തുക്കളുടെ താവളമാകാൻ കാരണം. 

എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നതിന് ഇനി പിന്‍നമ്പര്‍ നിര്‍ബന്ധം


മുംബൈ: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നതിന് ഇനി പിന്‍നമ്പര്‍ നിര്‍ബന്ധം. എടിഎം ഉപയോഗിച്ചുള്ള ഷോപ്പിംഗ് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ ഇറക്കിയിരിക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം. 

ദേശീയപാതാ സ്ഥലമെടുപ്പ്; സര്‍വേ നടത്താനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു


കുറ്റിപ്പുറം : ദേശീയപാതാ വികസത്തിനു സ്ഥലമെടുക്കാനുള്ള രണ്ടാം ഘട്ട സര്‍വേ കുറ്റിപ്പുറത്ത് നാട്ടുകാര്‍ തടഞ്ഞു. സര്‍വേയ്ക്കെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ കോഴിക്കോട്-തൃശൂര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. സംഭവം വഷളായതിനെ തുടര്‍ന്ന് അധികൃതര്‍ സര്‍വേ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം ല്‍കി.

ഒരുമനയൂര്‍ പഞ്ചായത്ത് ഭരണം സി പി എമ്മിന്റെ കൈകളിലെത്തിച്ച കോഗ്രസ് ബ്ളോക്ക് പ്രസിഡന്റ്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് ഭരണം സി പി എമ്മിന്റെ കൈകളിലെത്തിച്ച കോഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി.കെ.ജമാലുദ്ദീനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഒരുമനയൂര്‍ മണ്ഡലം കോഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് റജീന മൊയ്നുദ്ദീനെ റബര്‍ സ്റ്റാംപാക്കി ഭരണം നടത്താമെന്ന ജമാലുദ്ദീന്റെ മോഹം നടക്കാതായപ്പോഴാണ് മെംബര്‍ സ്ഥാനം രാജിവച്ചതെന്നും യോഗം അഭിപ്രായപ്പെട്ടു. 

2013, നവംബർ 29, വെള്ളിയാഴ്‌ച

ഒരുമനയൂര്‍ ചെറുപുഷ്പം ദേവാലയത്തിന്റെ നാല് ഭണ്ഡാരങ്ങളിലെ പണം കവര്‍ന്നു

ജോഷി ഫ്രാന്‍സിസ്
ചാവക്കാട്: ഒരുമനയൂര്‍ ചെറുപുഷ്പം ദേവാലയത്തിന്റെ പ്രധാനവാതിലിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്ത് കടന്ന് നാല് ഭണ്ഡാരങ്ങളിലെ പണം കവര്‍ന്നു. പള്ളിക്കകത്തെ അലമാര കുത്തിപൊളിച്ച് സാധങ്ങളെല്ലാം വാരിവലിച്ചിട്ടു. അലമാരയില്‍ നിന്നും സക്രാരിയുടെ താക്കോലെടുത്തെങ്കിലും തുറന്നില്ല.

അകലാട് റസിയ വധം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കെ എം അക്ബര്‍ 
പുന്നയൂര്‍: അകലാട് റസിയ വധം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ ജുവരി 29നു രാത്രി വീട്ടില്‍ നിന്നും കാണാതായ റസിയ(25)യുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കാണപ്പെടുകയായിരുന്നു. അകലാട് ഒറ്റയിനി കോളിയില്‍ താമസിക്കുന്ന കൊല്ലം പറമ്പില്‍ അബൂബക്കറിന്റെ മകളാണ് റസിയ.

കെല്‍ട്രോണില്‍ വിവിധ കോഴ്സുകള്‍

തൃശൂര്‍: ബിരുദധാരികള്‍ക്കും പ്ളസ്ടൂ കാര്‍ക്കുമായി കെല്‍ട്രോണില്‍ ആരംഭിക്കുന്ന വിവിധ കോഴ്സ് പ്രവേശത്തിനു തൃശൂര്‍ സെന്റ് തോമസ് കോളേജിലുള്ള നോളഡ്ജ് സെന്ററിലേക്ക് അപേക്ഷിക്കാം.  വിശദ വിവരങ്ങള്‍ക്ക്  0487-2337005 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ജൂബിലി ബ്ളോക്ക്, സെന്റ് തോമസ് കോളേജ്, തൃശൂര്‍ എന്ന വിലാസത്തിലോ ലഭിക്കും.

13 ന് പ്രാദേശിക അവധി

ചാവക്കാട്: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ഉത്സവം പ്രമാണിച്ച് ഡിസംബര്‍ 13 ന് ചാവക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ , കേന്ദ്ര-സംസ്ഥാന-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള  നിയമ പരീക്ഷകള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമല്ല. 

എം.ബി.ഡി - ഐ.ടി.ഐ മൂന്നാം വാര്‍ഷികാഘോഷം

പുന്നയൂര്‍ക്കുളം: എം.ഐ.സി കേന്ദ്ര കമ്മറ്റിയുടെ കീഴിലുള്ള അകലാട് എം.ബി.ഡി - ഐ.ടി.ഐയുടെ മൂന്നാം വാര്‍ഷികാഘോഷവും അനുമോദന സമ്മേളവും മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടം ചെയ്തു. എം.ഐ.സി ചെയര്‍മാന്‍ ഇ പി മൂസകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സമ്മേളത്തില്‍ ചാവക്കാട് ഉപജില്ലാ സ്ക്കൂള്‍ കലോത്സവ  വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സി എച്ച് റഷീദ്, ആര്‍ പി ബഷീര്‍, ടി എ ഐഷ, നഫീസകുട്ടി വലിയകത്ത്, ഉമ്മര്‍ മുക്കണ്ടത്ത്, വി സലാം, കെ വി സിദ്ധീക്ക് ഹാജി എന്നിവര്‍ സംബന്ധിച്ചു. 

സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള ക്രൂരത: ദേശിയപാത കര്‍മ്മ സമിതി

ചാവക്കാട്: മുപ്പത് മീറ്ററില്‍ തന്നെ ദേശിയപാത വികസിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി ഫെര്‍ണാണ്ടസ് വ്യക്തമാക്കിയിട്ടും അത് അംഗീകരിക്കാതെ 45 മീറ്റര്‍ തന്നെ വേണമെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് ദേശിയപാത കര്‍മ്മ സമിതി ഉത്തര മേഖല കമ്മിറ്റി പറഞ്ഞു.

എം.എല്‍.എ ഫണ്ടില്‍ നിന്നു നല്‍കിയ സ്കൂള്‍ വാന്‍ കട്ടപ്പുറത്ത്

കടപ്പുറം: മത്സ്യത്തൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയും മക്കള്‍ക്ക് യാത്രാ സൌകര്യത്തിനുവേണ്ടി എം.എല്‍.എ ഫണ്ടില്‍ നിന്നു നല്‍കിയ സ്കൂള്‍ വാന്‍ കട്ടപ്പുറത്തായി. ഇരട്ടപ്പുഴ ജി.എല്‍.പി സ്കൂളിനു കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ വാനാണ് കട്ടപ്പുറത്തായത്.

എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എം വൈ സൈനുദ്ദീന് യാത്രയയപ്പ് നല്‍കി

ചാവക്കാട്: എടക്കഴിയൂര്‍ സീതിസാഹിബ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എം വൈ സൈനുദ്ദീന്‍, ഹൈസ്ക്കൂള്‍ അധ്യാപിക കൊച്ചുത്രേസ്യാ, ഓഫിസ് സ്റ്റാഫ് എന്‍ കെ മുഹമ്മദ് എന്നിവര്‍ക്ക് പി.ടി.എയും അധ്യാപകരും യാത്രയയപ്പ് നല്‍കി. കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ദേശവിളക്കും അന്നദാനവും

ചാവക്കാട്: തിരുവത്ര ദേശവിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവത്ര സ്വയംഭൂ ശിവക്ഷേത്രത്തില്‍ ദേശവിളക്കും അന്നദാനവും ഡിസംബര്‍ രണ്ടിനു ടക്കുമെന്ന് ഭാരവാഹികളായ എം എസ് സുബിന്‍, എം ജി കിര, ടി പി സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. എടക്കഴിയൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍നിന്ന് പാലക്കൊമ്പ് എഴുനള്ളിപ്പ്. പഞ്ചവാദ്യം, ആന, ഉടുക്കുപാട്ട്, താലം, നാഗസ്വരം എന്നിവ അകമ്പടിയാകും. തുടര്‍ന്ന് ഉടുക്കുപാട്ട്, തിരിഉഴിച്ചില്‍, പാല്‍കിണ്ടി എഴുനള്ളിപ്പ്, കലാട്ടം, വെട്ടുംതട. 

ക്ഷേമിധി തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് സാഹചര്യം ഉണ്ടാകണം: മന്ത്രി ഷിബു ബേബി ജോണ്‍

 
കെ എം അക്ബര്‍
തൃശൂര്‍: കേരളത്തിലെ ക്ഷേമിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭ്യമാക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ . കേരള അബ്കാരി തൊഴിലാളി ക്ഷേമിധിയംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സപ്ളൈ ഓഫിസില്‍ മദ്യപിച്ചെത്തിയ റേഷന്‍കട സെയില്‍സ്മാന്റെ അതിക്രമം

 
 എം അക്ബര്‍
ചാവക്കാട്: താലൂക്ക് സപ്ളൈ ഓഫിസില്‍ മദ്യലഹരിയിലെത്തിയ റേഷന്‍കട സെയില്‍സ്മാന്റെ അതിക്രമം. സപ്ളൈ ഓഫിസറെ ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മേശപ്പുറത്തെ റേഷന്‍കാര്‍ഡുകളും ഫയലുകളും ഫര്‍ണീച്ചറുകളും വലിച്ചെറിഞ്ഞു. നാളെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥനു നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്.

തിരുവത്രയില്‍ നിന്നും അപൂര്‍വ്വ ഇനം പാമ്പിനെ പിടികൂടി


കെ എം അക്ബര്‍
ചാവക്കാട്: തിരുവത്ര അയോദ്ധ്യ നഗറില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയിരുന്ന ഉഗ്രവിഷമുളള കരിമണ്ടലി എന്ന അപൂര്‍വ്വ ഇനം പാമ്പിനെ പിടികൂടി. തിരുവത്ര കാഞ്ഞിരപറമ്പില്‍ ഉണ്ണികൃഷ്ണന്റെ വീടിനോട് ചേര്‍ന്ന കോഴിക്കൂട്ടില്‍ നിന്നാണ് അണലി ഇനത്തില്‍പ്പെട്ട ഈ പാമ്പിനെ പിടികൂടിയത്.

ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ്: തൃശൂര്‍ ടസ്ക്കേഴ്സിനു മിന്നുന്ന ജയം

 
കെ എം അക്ബര്‍
തൃശൂര്‍: തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തൃശൂര്‍ ടസ്ക്കേഴ്സിനു ആദ്യമത്സരത്തില്‍ മിന്നുന്ന ജയം. കോഴിക്കോട് സാമൂറിന്‍സിനെ 59 റണ്‍സിനാണ് തൃശൂര്‍ ടസ്ക്കേഴ്സ് പരാജയപ്പെടുത്തിയത്.

പഴനി അപകടം: മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിച്ചു


കെ എം അക്ബര്‍ 
ഇരിങ്ങാലക്കുട: പഴനിക്കടുത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞ ഏഴു പേരുടെ മൃതദേഹങ്ങള്‍ വന്‍ജാവലിയുടെ സാനിധ്യത്തില്‍ സംസ്ക്കരിച്ചു. മുരിയാട് ചിറമ്മല്‍ വീട്ടില്‍ ജോസ(43), ഭാര്യ ലിസി(44), മകന്‍ അലക്സ്(20), ചാലക്കുടി മുത്തേലി കൊമ്പന്‍ വീട്ടില്‍ സിജോ ജോസ്(32), ഭാര്യ സിനി(29), മകന്‍ എസ്കെയില്‍(മ്ന്ന്), സിജോയുടെ സഹോദരിയുടെ മകന്‍ ഡാനിയേല്‍(അഞ്ച്) എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്ക്കരിച്ചത്.

2013, നവംബർ 28, വ്യാഴാഴ്‌ച

എറവില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് 17 പവന്‍ കവര്‍ന്നു


കെ എം അക്ബര്‍ 
കാഞ്ഞാണി: എറവ് ആറാംകല്ലില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. എറവ് ആറാംകല്ല് സ്വദേശി പാലയൂര്‍ മാര്‍ട്ടിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഷെൽട്ടെർ പ്രതിമാസ പെൻഷൻ പദ്ധതി: സ്നേഹനിധി 44-)0 ഗട്ടം ടി.എ. ആയിഷ ഉൽഗാടനം ചെയ്തു


പി.കെ.ബഷീർ
ചാവക്കാട്: തീരദേശത്തെ പ്രമുഖ ജീവകാരുണ്ണ്യ പ്രസ്ഥാനമായ കടപ്പുറം ഷെൽട്ടെർ ചാരിറ്റബിൾ സൊസ്സൈറ്റി അനാഥ വിധവകൾക്കായി നടപ്പിലാക്കുന്ന പ്രതിമാസ പെൻഷൻ പദ്ധതി സ്നേഹനിധി 44-)0 ഗട്ടം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എ. ആയിഷ ഉൽഗാടനം ചെയ്തു. 180 അമ്മമാർക്ക് 250 രൂപവീതം നല്കി. മറ്റു സഹായങ്ങൾ അടക്കം അൻപതിനായിരത്തിൽ പരം രൂപയുടെ ധനസഹായങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

കോന്‍ ബനേഗ ക്രോര്‍പതിയില്‍ വനിതാ കോടിപതിയും


അമിതാഭ് ബച്ചന്റെ ടിവി ഷോയായ കോന്‍ ബനേഗ ക്രോര്‍പതിയില്‍ വനിതാ കോടിപതിയും. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഫിറോസ് ഫാത്തിമയാണ്(22) ഏഴാം സീസണിലെ ആദ്യ വനിതാ കോടിപതിയായത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ബിരുദപഠനത്തിനുശേഷം കോളേജിനോട് വിട പറഞ്ഞ ഫാത്തിമ ഒരു കോടി രൂപയാണ് കോര്‍പതിയിലൂടെ നേടിയത്. പിതാവ് മരിക്കുന്നതിനു മുന്‍പ് വാങ്ങിയ ബാങ്ക് ലോണ്‍ അടച്ച് തീര്‍ക്കുന്നതിനു ആവശ്യമായ പണം സമ്മാന തുകയായി നേടുക എന്ന ഉദ്ദേശമായിരുന്നു കോന്‍ ബനേഗ കറോര്‍പതിയില്‍ മത്സരിക്കാന്‍ ഫാത്തിമയെ പ്രേരിപ്പിച്ചത്. കോടിപതിയായതോടെ തുടര്‍പഠനമെന്ന തന്റെ സ്വപ്നത്തിനു ചിറക് മുളച്ചിരിക്കുകയാണെന്ന് ഫാത്തിമ പറയുന്നു.

2013, നവംബർ 27, ബുധനാഴ്‌ച

പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക



1 വെബ് സൈറ്റില്‍ ഓപണ്‍ ചെയ്യുക. www.passportindia.gov.in

2 ഒരു യൂസര്‍ ഐടിയും പാസ്സ് വേര്‍ഡും ക്രിയേറ്റ്‌ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇടതുവശത്ത് document adviser എന്ന ഒരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ഓരോ തരത്തിലുള്ള പാസ്പോർട്ടിനും (തത്കാൽ, നോർമൽ) സമർപ്പിക്കേണ്ട documents എന്തൊക്കെയാണെന്ന് അറിയാൻ കഴിയും.

തൃശൂരില്‍ നിന്ന് വേളാങ്കണ്ണിക്കുപോയ മലയാളി സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴുപേര്‍ മരിച്ചു


തൃശൂരില്‍ നിന്ന് വേളാങ്കണ്ണിക്കുപോയ മലയാളി സംഘം സഞ്ചരിച്ച കാര്‍ തമിഴ്നാട്ടിലെ ഡിണ്ടിഗല്‍-പഴനി റൂട്ടില്‍ ചക്രംപെട്ടിയില്‍ അപകടത്തില്‍പ്പെട്ട് രണ്ടു ദമ്പതികളും രണ്ടു കുട്ടികളുമടക്കം ബന്ധുക്കളായ ഏഴുപേര്‍ മരിച്ചു. തൃശൂര്‍ മുരിയാട് സ്വദേശി കൊമ്പന്‍ വീട്ടില്‍ ഷിജു, ഭാര്യ സിനി, മകന്‍ എസക്കിയേല്‍, ബന്ധുക്കളായ ഡാനിയേല്‍, ജോണ്‍സണ്‍, ഭാര്യ ലിസി, ഇവരുടെ മകന്‍ അലക്സ് എന്നിവരാണ് മരിച്ചത്. 

പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്: സമയപരിധി രണ്ടു മാസത്തേക്കു കൂടി നീട്ടി

പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി രണ്ടു മാസത്തേക്കു കൂടി നീട്ടി. ഫെബ്രുവരി ഒന്നിനാണ് അവസാതീയതി. പെട്രോളിയം മന്ത്രാലയമാണ് രാജ്യത്തെ എണ്ണക്കമ്പികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം ല്‍കിയത്. 

ഒരുമനയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

ചാവക്കാട്‌: ഒരുമനയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായ വി.എം. ജാഷി വിജയിച്ചു. 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്‌.

ഒരുമനയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ നഷ്ട്ടം മുസ്‌ലിം ലീഗിന്

ചാവക്കാട്‌: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്ഗ്രസ് ഗ്രൂപ്പ്‌ വഴക്ക് മൂലം നടന്ന ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ നഷ്ടം മുസ്‌ലിം ലീഗിന്. ധാരണ പ്രകാരം അടുത്ത പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ലീഗിന് ലഭിക്കേണ്ടതായിരുന്നു.