പേജുകള്‍‌

2013, മേയ് 18, ശനിയാഴ്‌ച

കടപ്പുറം ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം

കെ എം അക് ബര്‍ 
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി സബ്ജിപ്പടിയില്‍ ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. കുളങ്ങരകത്ത് റുക്കിയയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന അഞ്ച് അലമാരകള്‍, നാല് കട്ടിലുകള്‍, ടി.വി, ഫ്രിഡ്ജ്, വാഷിംങ് മെഷീന്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ പൂര്‍ണമായും കത്തി നശിച്ചു.

കടല്‍ തീരത്തുനിന്നും മണല്‍ക്കടത്തുന്നത് വ്യാപകം


കെ എം അക് ബര്‍ 
ചാവക്കാട്: മണത്തല ബേബിറോഡ് ബീച്ച്നു വടക്ക് കടല്‍ തീരത്തുനിന്നും മണല്‍ക്കടത്തുന്നത് വ്യാപകം. മണലെടുപ്പിനെ തുടര്‍ന്ന് പ്രദേശത്ത് രൂപപ്പെട്ടത് പത്തോളം ഭീമന്‍ കുഴികള്‍. പെട്ടി ഓട്ടോറിക്ഷകളില്‍ മണല്‍ കടത്തുന്ന സംഘം സജീവം. കടല്‍ തീരത്തെ കാറ്റാടി മരങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തെ പുറംമ്പോക്ക് ഭൂമിയിലെ ഏക്കര്‍ കണക്കിനു സ്ഥലത്തുനിന്നാണ് വ്യാപകമായി മണ്ണെടുപ്പ് ടക്കുന്നത്. 

2013, മേയ് 17, വെള്ളിയാഴ്‌ച

പാര്‍ട്ടിയില്‍ പരസ്പരം പോരടിക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അപമാനം : സി എന്‍ ജയദേവന്

കെ എം അക് ബര്‍ 
ചാവക്കാട്: ഒരു പാര്‍ട്ടിയില്‍ രണ്ടു ചേരികളുണ്ടാക്കി രണ്ടു പാര്‍ട്ടികളെ പോലെ പോരടിക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അപമാമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍ പറഞ്ഞു. വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് ഒരുമയൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുമനയൂര്‍ കാരേക്കടവ് പാച്ലം നിര്‍മ്മാണം ഇന്ന് ആരംഭിക്കും



കെ എം അക് ബര്‍ 
ചാവക്കാട്: ഒരുമനയൂര്‍ - കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരേക്കടവില്‍ പാലം നിര്‍മ്മാണം ഇന്ന് ആരംഭിക്കും. കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കാന്‍ ഇവിടെയുണ്ടായിരുന്ന നടപ്പാലം പൊളിച്ചതോടെ നാട്ടുകാരുടെ കൂട്ടായ്മ താല്‍ക്കാലിക നടപ്പാലം നിര്‍മ്മിച്ചു. കാനോലി കനാലിനു കുറുകെയാണ് തെങ്ങ്, കവുങ്ങ്, മുള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് താല്‍ക്കാലിക നടപ്പാലം നാട്ടുകാര്‍ മണിക്കൂറുകള്‍ക്കകം നിര്‍മ്മിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 59 ലക്ഷം രൂപ ചെലവിട്ടാണ് ഇവിടെ പാലം നിര്‍മിക്കുന്നത്. പാലം നിര്‍മാണത്തോടൊപ്പം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്.

ഒരുമനയൂരില്‍ പെട്രോള്‍ പമ്പിന്റെ ഓഫീസ് താഴ് തകര്‍ത്ത് 1,06,000 രൂപ കവര്‍ന്നു

കെ എം അക് ബര്‍ 
ചാവക്കാട്: ഒരുമയൂര്‍ മൂന്നാം കല്ലില്‍ പെട്രോള്‍ പമ്പിന്റെ ഓഫീസ് താഴ് തകര്‍ത്ത് കവര്‍ച്ച. 1,06,000 രൂപ കവര്‍ന്നു. കടപ്പുറം ആറങ്ങാടി ചാലില്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പ് ഓഫീസിലാണ് കവര്‍ച്ച നടന്നത്. ബൈക്കിലെത്തിയ മൂന്നഗ സംഘമാണ് കവര്‍ച്ച ടത്തിയിട്ടുള്ളതെന്ന് ഓഫീസിനു പുറത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

2013, മേയ് 16, വ്യാഴാഴ്‌ച

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുത്തു തോല്‍ പ്പിക്കണം: മുജാഹിദ് ആദര്‍ശ സമ്മേളനം

കെ എം അക് ബര്‍ 
ചാവക്കാട്: അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുത്തു തോല്‍ പ്പിക്കണമെന്ന് ചാവക്കാട് മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളനം ആഹ്വാനം ചെയ്തു. അബ്ദുള്‍ ലത്തീഫ് സുല്ലാമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫസലുള്ള അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദാലി തച്ചമ്പാറ, ആര്‍ എസ് സുല്‍ ഫിക്കര്‍, കുഞ്ഞുമുഹമ്മദ് പൂവ്വത്തൂര്‍, അഷറഫ് സുല്ലാമി, അബ്ദുള്‍ നാസര്‍, യൂസഫ് സലഫി, അഷ്കര്‍ സലഫി, സലീം ബുസ്താനി, ഉസ്മാന്‍ എടക്കഴിയൂര്‍, യൂസഫ് മാസ്റ്റര്‍, അന്‍വര്‍ ഷാ എന്നിവര്‍ സംസാരിച്ചു. 

മുച്ചക്ര വാഹനം അനര്‍ഹര്‍ക്ക് നല്കുന്നതായി ആരോപണം

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര വാഹനം അനര്‍ഹര്‍ക്ക് നല്കുന്നതായി ആരോപണം. ഇതു സംബന്ധിച്ച തീരുമാനം ഗ്രാമ സഭക്ക് വിടാന്‍ പഞ്ചായത്ത് യോഗം തീരുമാനിച്ചു.

ഒരുമനയൂര്‍ പഞ്ചായത്തിലെ മണവാളന്‍ റോഡ് ഡ്രൈനേജ് പദ്ധതി നടപ്പാക്കാന്‍ തീരുമാനം

ചാവക്കാട്: ഒരുമനയൂര്‍്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ മണവാളന്‍ റോഡ് ഡ്രൈനേജ് പദ്ധതി ടപ്പാക്കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ തീരുമാനത്തെ പിന്തുണച്ചു. നേരത്തെ ഇതിനെ എതിര്‍ത്ത പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പി കെ ജമാലുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇതേ ചൊല്ലി പി കെ ജമാലുദ്ദീനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആറിന്, നടന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് റജീന മൊയ്നുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ വി റസാഖ് ഹാജി, കെ ജെ ചാക്കോ, വി കെ ചന്ദ്രന്‍, പി മുഹമ്മദ് റഷീദ്, ആഷിത കുണ്ടിയത്ത്, ഫിലോമിന എന്നിവര്‍  സംസാരിച്ചു.

2013, മേയ് 13, തിങ്കളാഴ്‌ച

പൊലീസിനു നേരെ വാള്‍ വീശി രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: തിരുവത്രയില്‍ യുവാവിനെ വധിക്കാന്‍ ലക്ഷ്യമിട്ടു മാരകായുധങ്ങളുമായി കാറില്‍ പോയിരുന്ന അഞ്ചംഗസംഘത്തില്‍ പൊലീസിനു നേരെ വാള്‍ വീശി രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുംപടി ചെട്ടിക്കപറമ്പ് പാലത്തിങ്കല്‍ മുത്തലീഫിനെയാണ് (മുത്തു-24) സി ഐ കെ.ജി. സുരേഷ്, എസ് ഐ എം.കെ. ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍ പി.ടി. ജോസഫ്, അറുമുഖന്‍, സി പി ഒമാരായ സന്ദീപ്, നിസാമുദീന്‍, ശബരീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

2013, മേയ് 11, ശനിയാഴ്‌ച

പോപുലര്‍ ഫ്രണ്ട് ജന വിചാരണ യാത്ര: വാഹന പ്രചരണ ജാഥ രണ്ടാം ദിവസ പര്യടം പൂര്‍ത്തിയാക്കി


കെ എം അക് ബര്‍ 
ചാവക്കാട്: യു.എ.പി.എ കരി നിയമത്തിതിനെരെ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജന വിചാരണ യാത്രയുടെ പ്രചരണാര്‍ത്ഥം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടക്കുന്ന വാഹന ജാഥയുടെ രണ്ടാം ദിവസ പര്യടം പൂര്‍ത്തിയായി. കോട്ടപ്പടിയില്‍ നിന്നും ആരംഭിച്ച ജാഥ ചാവക്കാട് പുതിയ പാലത്തിനടുത്ത് സമാപിച്ചു.

പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര: വാഹ പ്രചരണ ജാഥക്ക് തുടക്കമായി

 കെ എം അക്ബര്‍ 
ചാവക്കാട്: യു.എ.പി.എ കരി നിയമത്തിതിനെരെ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനവിചാരണ യാത്രയുടെ പ്രചരണാര്‍ത്ഥം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹ ജാഥക്ക് തുടക്കമായി. അണ്ട്ത്തോട് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി കെ അബ്ദുള്‍ ലത്തീഫ്, ചാവക്കാട് ഡിവിഷന്‍ പ്രസിഡന്റ് സിദ്ദീഖുല്‍ അക്ബറിന്, പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ആദ്യ ഭാര്യയെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്

ചാവക്കാട്: ആദ്യ ഭാര്യയെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി പണം തട്ടിയ കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പറം വെളിയങ്കോട് കപ്പൂരയില്‍ വീട്ടില്‍ ഷരീഫി(28)യൊണ് ചാവക്കാട് എസ്.ഐ എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊന്നാനി, വടക്കേകാട് സ്റ്റേഷുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

മോഡി രാഷ്ട്രീയം കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ലീഗിനെ വിമര്‍ശിക്കുന്നത് അപഹാസ്യം: കെ പി എ മജീദ്

കെ എം അക് ബര്‍ 
ചാവക്കാട്: നരേന്ദ്ര മോഡിയുടെ രാഷ്ട്രീയം കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ മുസ്ലീം ലീഗിനെ വിമര്‍ശിക്കുന്നത് അപഹാസ്യമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാ ജറല്‍ സെകട്ടറി കെ പി എ മജീദ്. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്‍ പി മൊയ്തുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് അധ്യക്ഷത വഹിച്ചു.

2013, മേയ് 6, തിങ്കളാഴ്‌ച

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ കൈയ്യേറ്റ ഭൂമി എസ്.ഡി.പി.ഐ ഭൂരഹിതര്‍ക്ക് പിടിച്ചെടുത്ത് ല്‍കും: മുവ്വാറ്റുപുഴ അശറഫ് മൌലവി

കെ എം അക് ബര്‍ 
ചാവക്കാട്: മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്ത് കൈയ്യേറിയ ഭൂമി ഭൂരഹിതര്‍ക്ക് പിടിച്ചെടുത്ത് ല്‍കാന്‍ എസ്.ഡി.പി.ഐ തയ്യാറാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവ്വാറ്റുപുഴ അശറഫ് മൌലവി പറഞ്ഞു. എസ്.ഡി.പി.ഐ രണ്ടാം ഭൂസമര സന്ദേശ ജാഥയുടെ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പര്യടന സമാപന സമ്മേളനം ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2013, മേയ് 5, ഞായറാഴ്‌ച

വൈജ്ഞാനിക മേഖലയില്‍ ധാര്‍മിക മൂല്യങ്ങളെ മുറുകെ പിടിക്കണം; മുനവ്വറലി ശിഹാബ് തങ്ങള്‍


കെ എം അക് ബര്‍   
ചാവക്കാട്: വൈജ്ഞാനിക മേഖലയില്‍ ധാര്‍മിക മൂല്യങ്ങളെ മുറുകെ പിടിക്കണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചാവക്കാട് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ 20 ദിവസമായി നടന്നു വന്ന 'തഖ്ദീസ്' അവധികാല പഠന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി കെ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, സി എച്ച് റഷീദ്, തെക്കരകത്ത് കരീം ഹാജി, പി എച്ച് അബ്ദുല്ല, സലീം ലത്വീഫി, എ പി നിസാം എന്നിവര്‍ സംസാരിച്ചു.

2013, മേയ് 4, ശനിയാഴ്‌ച

തീരദേശ മേഖലയില്‍ മാരകായുധങ്ങളുമായെത്തി കലാപം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമം


കെ എം അക് ബര്‍ 
ചാവക്കാട്: രാത്രിയില്‍ മാരകായുധങ്ങളുമായെത്തി തീരദേശ മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമം. നാട്ടുകാര്‍ വിവരമറിയിച്ചതി തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയതോടെ ആര്‍.എസ്.എസ് സംഘം രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 10.30 ഓടെ തിരുവത്ര മൌലാനാ നഗറിടുത്താണ് സംഭവം. തിരുവത്ര മുട്ടില്‍ സ്വദേശികളായ 35 ഓളം വരുന്ന ആര്‍.എസ്.എസ് സംഘമാണ് വാള്‍, ദണ്ഡ, ഇരുമ്പ് പൈപ്പ് തുടങ്ങിയ ആയുധങ്ങളുമായി എത്തിയത്.

പാവറട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അയോഗ്യരാക്കി

പാവറട്ടി: പാവറട്ടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷാബിന ഉമ്മര്‍ സലീമിനെയും വൈസ് പ്രസിഡന്റ് ജാഫ്‌ന ബഷീറിനെയും കോണ്‍ഗ്രസ്സില്‍നിന്ന് കൂറുമാറിയതിനെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യരാക്കി. 

കടപ്പുറം അഞ്ചങ്ങാടിയില്‍ ഒായില്‍ മില്ലിനടുത്ത കൊപ്രക്കൂട് കത്തി നശിച്ചു

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ ഒായില്‍ മില്ലിനടുത്ത കൊപ്രക്കൂട് കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. അഞ്ചങ്ങാടിയില്‍ ആശുപത്രി പടിയിലുള്ള മെഹര്‍ബാന്‍ ഒായില്‍ മില്ലിനടുത്തുള്ള കൊപ്രക്കൂടാണ് രാത്രി കത്തിനശിച്ചത്.. സമീപത്ത് യൂത്ത്‌ലീഗ് യോഗത്തില്‍ പങ്കെടുത്തിരുന്ന പ്രവര്‍ത്തകരാണ് മില്ലിന് തീ പിടിച്ചത് ആദ്യം കാണുന്നത് . തുടര്‍ന്ന് തീ അണക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് സമീപ വാസികളും മറ്റും ഓടിയെത്തി തീയണച്ചു. ഗുരുവായൂരില്‍നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

TALKTIME ANCHANGADI

2013, മേയ് 3, വെള്ളിയാഴ്‌ച

വീട്ടമ്മയെ പീഡിപ്പിച്ച് രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍


 കെ എം അക് ബര്‍ 
ചാവക്കാട്: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തി രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ട യുവാവി ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. അകലാട് കാദരിയ ബീച്ചില്‍ ഖലീഫ കോളിക്കടുത്ത് കറുത്താറന്‍ വീട്ടില്‍ അലി (38) യെയാണ് ചാവക്കാട് സി.ഐ കെ ജി സുരേഷ്, എസ്.ഐ എം കെ ഷാജി, സുരേന്ദ്രന്‍, ചന്ദ്രന്‍, സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

മണത്തല ദ്വാരക ബീച്ചില്‍ ഓല മേഞ്ഞ വീട് കത്തി നശിച്ചു

കെ എം അക് ബര്‍ 
ചാവക്കാട്: മണത്തല ദ്വാരക ബീച്ചില്‍ ഓല മേഞ്ഞ വീട് കത്തി നശിച്ചു. രായംമരക്കാര്‍ വീട്ടില്‍ തിത്തുമ്മയുടെ വീടാണ് അഗ് നിക്കിരയായത്. ഇന്നലെ (വെള്ളീയാശ്ച്ച) ഉച്ചക്ക് 12 ഓടെയാണ് തീ പിടുത്തം. വീടിന്റെ പുറകില്‍ നിന്നാണ് തീ പടര്‍ന്നിട്ടുള്ളത്. ടി.വി, വി.സി.ഡി, മേശ, അലമാര, കട്ടില്‍ തുടങ്ങിയവയും 1000 രൂപയും കത്തി ശിച്ചു. തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ പരിസരവാസികളാണ് തീ അണച്ചത്. ഇതേ സമയം സ്ത്രീകളും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഗുരുവായൂര്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.

ഫുട്ബോള്‍: മാളൂസ് ഗാര്‍ഡ്മെന്റ്സ് പറപ്പൂര്‍ ജേതാക്കള്‍

ചാവക്കാട്: കെ.പി. വല്‍സലന്‍ സ്മാരക ജില്ലാതല ഗോള്‍ഡ് കപ്പ് സെവന്‍സ് ഫുട്ബോളില്‍ മാളൂസ് ഗാര്‍മെന്റ്സ് പറപ്പൂര്‍ ജേതാക്കളായി. പ്രചര ചാവക്കാടിനെ എതിരില്ലാത്ത ഒരു ഗോളിനാണു തോല്‍പ്പിച്ചത്. സമാപന സമ്മേളനം സിപിഎം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, എ.എച്ച്. അക്ബര്‍, കെ.വി. രവീന്ദ്രന്‍, വി. ഉസ്മാന്‍, എന്‍.കെ. അക്ബര്‍, മാലിക്കുളം അബാസ്, രാമദാസ്, നാസര്‍, കെ.എം. അലി, എം.ബി. പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.

2013, മേയ് 1, ബുധനാഴ്‌ച

കടല്‍തീരങ്ങളിലെ കാറ്റാടിമരക്കൂട്ടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുന്നു

കെ എം അക് ബര്‍ 
ചാവക്കാട്: കടല്‍തീരങ്ങളിലെ കാറ്റാടിമരക്കൂട്ടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുന്നു. ബ്ളാങ്ങാട് ദ്വാരക ബീച്ച് മുതല്‍ അകലാട് വരെ കിലോമീറ്ററുകള്‍ ദൂരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കാറ്റാടി മരങ്ങളാണ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിട്ടുള്ളത്.