പേജുകള്‍‌

2013, ഡിസംബർ 29, ഞായറാഴ്‌ച

പുത്തന്‍പീടിക ദേവാലയത്തിന്‌ നേരെ ഗുണ്ടാ ആക്രമണം; നാലു പേര്‍ അറസ്റില്‍ - ഒരാള്‍ക്ക് വെട്ടേറ്റു

കെ എം അക് ബര്‍ 
അന്തിക്കാട്: പുത്തന്‍പീടിക സെന്റ് ആന്റണീസ് ദേവാലയത്തിന്‌ നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ കുമ്പസാരക്കൂട് തകര്‍ക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച തിരുന്നാള്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നാലു പേര്‍ അറസ്റില്‍. പഴുവില്‍ സ്വദേശിയും കൊലക്കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയും ആര്‍.എസ്.എസ് സജീവ പ്രവര്‍ത്തകനുമായ കൂട്ടാല വീട്ടില്‍ രജില്‍(27), അരിമ്പൂര്‍ കല്ലാറ്റ് വീട്ടില്‍ സ്റാജിന്‍(28), തട്ടില്‍ വീട്ടില്‍ വിന്റോ(28), ആലപ്പാട് കണ്ണംകുളങ്ങര വീട്ടില്‍ മിഥുന്‍(20) എന്നിവരെയാണ് അന്തിക്കാട് എസ്.ഐ വി സി ഉണ്ണി കൃഷ്ണും സംഘവും അറസ്റ് ചെയ്തത്. 
സംഭവത്തില്‍ അഞ്ചുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും എസ്.ഐ പറഞ്ഞു. ശനിയാഴ്ച്ച അര്‍ധ രാത്രിയോടെ ബൈക്കുകളിലെത്തിയ ഒമ്പതംഗ സംഘമാണ് മാരകായുധങ്ങളുമായി അക്രമം അഴിച്ചു വിട്ടത്. അക്രമത്തെ തടയാന്‍ ശ്രമിച്ച പുത്തന്‍പീടിക സ്വദേശി അയിനിക്കല്‍ ചക്കമ്പത്ത് വറീതിന്റെ മകന്‍ ആല്‍വിനാ(30)ണ് വേട്ടേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃശൂരിലെ വെസ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുമ്പസാരക്കൂട് അടിച്ചു തകര്‍ക്കുന്നതിനിടയില്‍ തടസ്സം നില്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അക്രമം നടത്തിയിട്ടുണ്ട്. ശനിയാഴ്ച്ച നടന്ന മതബോധ ദിനാചരണ പരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് നടന്ന ഗാനമേളക്ക് ശേഷം വിശ്വാസികള്‍ പിരിഞ്ഞ് പോകുന്നതിനിടയില്‍ തുറന്ന ജീപ്പിലെത്തിയ ഗുണ്ടാസംഘം സ്ത്രീകളുടെ നിരയിലേക്ക് ജീപ്പ് റൈസ് ചെയ്ത് കയറ്റാന്‍ ശ്രമിച്ചതിനെ ചിലര്‍ ചോദ്യം ചെയ്തു. പിന്‍വാങ്ങിയ സംഘം ഒരു മണക്കൂറിനു ശേഷം ബൈക്കുകളിലെത്തി അക്രമണം അഴിച്ചു വിടുകയായിരുന്നു. 

സംഭവത്തില്‍ പ്രതിഷേധിച്ച് പുത്തന്‍പീടികയിലെ ഇടവക വിശ്വാസികള്‍ അന്തിക്കാട് പോലീസ് സ്റ്റേഷിലേക്ക് മാര്‍ച്ച് ടത്തി. കഴിഞ്ഞ ദിവസം പഴുവിലെ ദേവാലയത്തിന്‌ നേരെയും അക്രമം നടന്നിരുന്നു. ആക്രമണങ്ങളിലെ ദുരൂഹതകള്‍ ദൂരീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയും ജില്ലാ ഭരണകൂടവും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഗീതഗോപി എം.എല്‍.എ, സി.പി.എം അന്തിക്കാട് ലോക്കല്‍ സെക്രട്ടറി എ വി ശ്രീവത്സന്‍, ടി ഐ സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. ദേവാലയത്തിന്‌ നേരെ നടന്ന ആക്രമണത്തില്‍ സി.പി.എം മണലൂര്‍ ഏരിയ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

1 അഭിപ്രായം:

  1. മോഡിയെ പിന്തുണക്കുന്നവര്‍ ഇതെല്ലം കാണുന്നില്ലേ അനുഭവിക്കുംബോലെ പഠിക്കൂ......

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.